Labels

Pages

Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Monday, November 21, 2011

എന്റെവികൃതിത്തരങ്ങൾ അഥവാ തല്ല്‌കൊള്ളിത്തരങ്ങള്‍


                                   
ഇത് ബാല്ല്യ കാലത്തിലേക്കുള്ള ഒരെത്തിനോട്ടം ആണ്... എത്ര സുന്ദരമായിരുന്നു.........ആ കാലം.ഉത്തരവാദിത്തങ്ങളും,ജീവിതത്തിന്റെ കൂട്ടലും,കിഴിക്കലും ഒന്നും ഇല്ലാതെ.....സര്‍വ്വാംഗസ്വാതന്ത്രത്തോടെ പാറിനടന്ന......ആ...കാലമൊരുനെടുവീര്‍പ്പോടുകൂടി അല്ലാതെ ഓര്‍ക്കുവാന്‍  സാധിക്കുന്നില്ല.ഒപ്പ, തീരാത്ത നഷ്‌ടബോധവും....ഇത് പറയുമ്പോള്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കിന്ന ഒരു സംഭവം ഉണ്ട് .ഞാന്‍ അക്ഷരം പഠിച്ചത്  പലസ്ഥലങ്ങളില്‍,വ്യത്യസ്ത ഗുരുനാഥന്‍ മാരുടെ ശിക്ഷണത്തിലായിരിന്നു.ത്രാച്ചേരിമുട്ടേല്‍ ഗുരുമന്ദിരത്തിനോട് ചേര്‍ന്ന് ഓലകൊണ്ട് കെട്ടിമറച്ച ഗുരുകുലത്തില്‍ ,താഴെ നല്ല പൂഴിമണല്‍ വിരിച്ച്  അതിന്റെ മുകളില്‍ പലക ഇട്ടിരുന്ന് ഞാന്‍ ആദ്യാക്ഷരങ്ങള്‍ ഏറെ കുറേ ഹൃദിസ്ത്മാക്കി,പിന്നീട് കുറച്ച് നാള്‍ അമ്മവീടിനടുത്ത് പൂച്ചവാതുക്കല്‍ രാമനാശാന്റെ യടുത്ത് ,അതിന് ശേഷം വീടിന് കിഴക്ക് തെക്ക് മാറി “പമ്മീശ്ശരന്റെ” പലചരക്ക് കടയ്ക്കടുത്ത് അങ്കണവാടിയിലായി പഠിത്തം .അവിടുത്തെ ലളിത ടീചറും ,രത്‌നമ്മ ടീച്ചറുംഎനിക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് തന്നു.                                                                                                                                                                                                                                        ഇനിയാണ് സഭവം ...........വെറും സംഭവം അല്ല....നല്ല വേദനയുള്ള ഓര്‍മകള്‍ .......................എന്റെ വീട് അന്ന് പാടത്തിന് നടുവില്‍ ഒരു വീട് വെക്കുവാനിള്ള സ്ഥലം മാത്രം മണ്ണിട്ട് നികത്തി അതിന്‍മ്മേല്‍ ആണ് വീട് നില്‍ക്കുന്നത് (അതുകൊണ്ടാണ് എന്റെ വീടിന് അച്ചന്‍“ നികത്തില്‍ “എന്ന് പേരിട്ടത് )റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുവാന്‍ ഒരു ചെറിയബണ്ടും ഉണ്ട്....വീടിന് ചുറ്റൂം വെള്ളമാണ്.വെള്ളതില്‍ ചെറിയ വട്ടക്കൂനകളില്‍ തെങ്ങും തൈകളൂം നട്ടിട്ടൂണ്ട് ...അന്ന് അത് നല്ല ഒഴുക്കുള്ള കണ്ണ് നീര് പോലത്തെ വെള്ളം ആയിരുന്നു.അന്ന് ഞങ്ങളെല്ലാം കുളിക്കുന്നത് വീടിന് വേണ്ടി മണ്ണെടുത്ത ദീര്‍ഘചതുരകൃതിയിലുള്ള വലിയകുളത്തിലായിരുന്നു.                                                                                                                                                                        അങ്കണവാടിയില്‍ പോകാന്‍ തുടങ്ങിയതിന് ശേഷം സ്ഥിരമായി രാവിലെ ലളിത ടീച്ചറുടെ കൂടെയാണ് പോകുന്നത് ...ടീച്ചര്‍ പതിവായി എന്റെ വീടിനടുത്ത് കൂടിയാണ് പോകുകയും വരുകയും ചെയ്യുന്നത് .എന്നും രാവിലെ അമ്മ ,കുളിപ്പിച്ച്  ഉടുപ്പൂം നിക്കറും ഒക്കെ ഇടീച്ച് ഒരുക്കി നിര്‍ത്തും .ടീച്ചര്‍ വരുമ്പോള്‍ കൂടെ പോകും.........അന്നെനിക്ക്, എന്തൊ.......പോകാന്‍ ഒരു മടി....പറയാന്‍ പറ്റില്ല,പറഞ്ഞാല്‍ അടിപൊട്ടും.............അങ്ങനെ മനസ്സില്ലാമനസ്സോടെ നില്‍ക്കുമ്പോള്‍ .......അതാ കുറച്ച് ദൂരെ ലളിത ടീചര്‍ നടന്നു വരുന്നു.പിന്നെ ഒട്ടും അമാന്തിച്ചില്ല...........നേരെ എടുത്ത്ചാടി വെള്ളത്തിലേക്ക്.തൊട്ട് പുറകെ അമ്മയും.ടീച്ചര്‍ വന്നപ്പോള്‍ കണ്ടകാഴ്‌ച്ച.....അമ്മയും മോനും വെള്ളത്തീന്ന് കയറിവരിന്നു.അമ്മ ടീച്ചറോട് കാര്യം പറഞ്ഞു......ടീചര്‍ മൂക്കത്ത് വിരല്‍ വെച്ചൂ.ഇവനെ ഞാന്‍ കൊണ്ടുവന്നോളാം....ടീച്ചര്‍ പൊയ്‌ക്കോ ......എന്ന് പറഞ്ഞിട്ട് ,അമ്മ എന്റെ ഡ്രസ് മാറ്റി വേറേ ഇടിവിച്ചു.   പിന്നീട് കൊണ്ടുപോകാനായി എന്റെ കയ്യില്‍ പിടിച്ചൂ, ,അമ്മ അങ്ങോട്ട് വലിക്കുമ്പോള്‍ ഞാന്‍ ഇങ്ങോട്ട് വലിക്കും.....കുറേ നേരം ശ്രമിച്ചിട്ടും ഞാന്‍ നടക്കാന്‍ കൂട്ടാക്കിയില്ല..അവസ്സാനം ക്ഷമ കെട്ട് അമ്മ അവിടെ ഉണക്കാനായ് കീറിയിട്ട ഒരു മടലിന്റെ കഷണം.എടുത്ത്   തലങ്ങും വിലങ്ങും പെരുമാറിയിട്ട് ചില അനുസരണ യില്ലാത്ത ആട്ടിന്‍ കുട്ടിയെ വലിച്ച് കൊണ്ടുപോകുന്നത് പോലെ എന്നെ കൊണ്ടുപോയി.....എന്റെ വീടിന്റെ മുമ്പിലെ പാടം മുറിച്ച് കടന്നാല്‍ അച്ചന്റെ കുടുബവീട്ടില്‍ എത്തം....നേരെ വലിച്ച് അവിടേക്ക് കൊണ്ടുവന്നു.ഈസമയത്തെല്ലം മര്‍ദ്ധനം മുറക്ക് നടക്കുന്നുണ്ട്.....കരഞ്ഞ് കൂകിവരുന്ന എന്നേയും,കലിതുള്ളിവരുന്ന അമ്മയേയും കണ്ടപ്പോള്‍ “പപ്പ”(അച്ചന്റെ ജ്യേഷ്‌ടന്‍)ഒത്ത്തീര്‍പ്പിന് വന്നു.നീപൊയ്‌ക്കോ.....ഇവനെ ഞാന്‍ കൊണ്ടുപൊയ്‌ക്കോളം ....എന്ന് പറഞ്ഞിട്ട് എന്നെ എടുത്ത് ചുമലില്‍ കിടത്തി,നടക്കാന്‍ തുടങ്ങിയതുംഞാന്‍ കുതറി പിടഞ്ഞ് നിലത്തേക്ക് ഊര്‍ന്നു....പക്ഷേ “പപ്പാ” പിടിവിട്ടില്ല.....അടുത്ത നിമിഷം കൊടുത്തു പപ്പയുടെ കയ്യില്‍ ഒരു ഉശ്ശിരന്‍ “കടി”...താഴത്തെയും ...മുകളിലത്തെയും മുമ്മൂന്ന് പല്ല് വീതം കയ്യില്‍ ആഴ്ന്നിറങ്ങി......,ആരൊക്കയോ വന്ന് എന്റെ കടിവിടുവിച്ചു......പപ്പയുടെ കയ്യില്‍ ചോരയുടെ പ്രളയം.....എന്റെ വായിലും ചോര...ചോര കണ്ടതോടെ ഞാന്‍ കുറച്ച് അടങ്ങി....ചോരതുടച്ച് കളഞ്ഞ് കയ്യില്‍ ഒരുതുണിചുറ്റിക്കെട്ടി  എന്നേയും എടുത്ത്  പപ്പ നടന്നു....ഞാന്‍ പതിയെ തോളിലേക്ക് ചേര്‍ന്ന് കിടന്ന് ഏങ്ങലടിച്ചുകൊണ്ടിരുന്നു....പോകുന്ന വഴിയില്‍ കണ്ണം‌മ്പള്ളില്‍ രമേശന്‍ അണ്ണന്റെ വീട്ടിലെ കിണറ്റില്‍ നിന്നുംവെള്ളം കോരികുടിപ്പിച്ചതും...കണ്ണും മുഖവും കഴികിച്ചതും...ഇന്നും ഞാന്‍ ഓര്‍ക്കുന്നു...ഇപ്പോഴും പപ്പ ഇടയ്‌ക്കിടയ്ക്ക് ആ,.....കഥപറഞ്ഞിട്ട് കയ്യിലെ തടിപ്പ് എനിക്ക് കാണീച്ച് തരും...ഇന്നും അത് കാണുമ്പോള്‍ അറിയാതെ എന്റെ ഉള്ളില്‍ ഒരു നൊമ്പരം അനുഭവപ്പെടും.

Wednesday, November 9, 2011

അച്ചനാരാമോന്‍

കുറച്ച് നാള്‍ മുമ്പ് നടന്നതാണ്,കുറച്ച് നാളെന്ന്‌പറഞ്ഞാല്‍ ഞാന്‍ഏതാണ്ട് പ്രിഡിഗ്രി കഴിഞ്ഞ് ഇനി‌എന്തെന്നചൊദ്യവുമായി വീട്ടുകാർക്കും നാട്ടുകാർക്കും തലവേദനയായിനില്‍ക്കുന്ന സമയം....നങ്ങ്യാര്‍കുളങ്ങരെ t.k.m.m collegeല്‍ രണ്ട് വര്‍ഷം പ്രിഡിഗ്രി...സകൂളിന്റെ പട്ടാളച്ചിട്ടയില്‍ നിന്നും അനന്തമായ ആകാശത്തിലേക്ക് ....ശരിക്കും ആസ്വദിച്ചൂ ഞാൻ ആ... നാളുകാള്‍ .പ്രിഡിഗ്രി കഴിഞ്ഞ് മാര്‍ഗ് ലിസ്‌റ്റ് വാങ്ങാന്‍ ചെന്നപ്പൊള്‍   “ഇനി നിന്നെഒന്നും ഈ കാമ്പസില്‍ കണ്ടു പോകരുത“ എന്നയിരുന്നു ഞങ്ങള്‍‘ കള്ള് ‘ ഗോപി എന്ന് വിളിക്കുന്ന പ്രിന്‍സിപ്പാളിന്റെ ഭാഷ്യം .അത്രക്ക് കേമന്‍ മാര്‍ ആയിരുന്നേ......ആജീവിതത്തിന്റെ അലകള്‍ അടങ്ങാതെ നില്‍ക്കുന്ന സമയം .പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഒന്‍പത് മണിവരെ ഉറക്കം........പത്ത് മുതല്‍.....ഒന്ന് വരെ കറക്കം,കൃത്യം ഒരുമണിക്ക് മൃഷ്റ്റാനഭോജനം,രണ്ട് മുതല്‍ നാല് വരെ വീണ്ടും ഉറക്കം...ജീവിതം അങ്ങനെ മുന്നോട്ട് പോകുന്നു വൈകിട്ട്  കൃത്യം അഞ്ച് മണിക്ക് എന്റെ അമ്മ പറയുന്നപോലെ തൊഴയുമായി ഇറങ്ങും “കിറുക്ക് കളിക്കാന്‍”.റോഡ് സൈഡിലുള്ള NTPCയുടെ പുതുക്കുണ്ടംകുതിര പോലത്തെ ടവറിനടിവശമാണ് ഞങ്ങളുടെ ചന്ദ്രശേകരന്‍ നായര്‍ സ്‌റ്റേഡിയം .ടവറിനടിയിലിള്ള മരങ്ങളെല്ലാം അവര്‍ മുറിച്ച് മറ്റിയതിനാല്‍ വിശാലമായി കളിക്കാം. അഞ്ച് മണിയാകാന്‍ ഇനിയുമുണ്ട് സമയം.എല്ലാവരും എത്താന്‍ തുടങ്ങുന്നതേയുള്ള്...ഈ ഗ്യാപ്പിൽ ഞാൻ വേറൊരാളെ പരിചയപ്പെടുത്താം...ഇയാളാണ്  നമ്മുടെ കഥാപുരുഷന്‍.പേര് “കമ്പോണ്ടര്‍സുഗുണന്‍”...!.ഞങ്ങള്‍ കളിയാക്കി “കമ്പോണ്ടര്‍ സാറേ........... എന്ന് വിളിക്കും .ആ..വിളികേള്‍ ക്കുമ്പോള്‍ പുള്ളിയങ്ങ് പൊങ്ങും.പുള്ളിയുടെ ഇഷ്ട് വിനോദം വാട്ടീസടിയാണ്.രാവിലെ കുളിച്ച് കുറിയും തൊട്ട്  വെള്ളേ..വെള്ളേ...ഇട്ട് കണ്ണടയും വെച്ച് പോകുന്ന കണ്ടാല്‍ എത്ര ഡീസന്റ് .വൈകിട്ട് വരുന്ന കാഴ്‌ച്ച ഒന്ന് കാണേണ്ടതുതന്നെയാണ്..ചവിട്ടിക്കോണ്ടുപോയ സൈക്കിള്‍ ഉരുട്ടിക്കൊണ്ടുവരും റോഡിനും വീതിപോരാ.....രണ്ടെണ്ണം അടിച്ചാല്‍ പിന്നത്തെ കലാപരുപാടി......മുഖ്യമന്ത്രിയെ ചീത്തവിളിക്കുക.....പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുക.....ബുഷിന്റെ തന്തയ്‌ക്ക് വിളിക്കുക....ഇതൊക്കെയാണ് .  ഇപ്പോള്‍ ആളെ ഏകദേശം പിടികിട്ടികാണുമല്ലോ......                                                                                                                                                                                         നമ്മുടെ കഥാനായകന്റെ മൂത്തമകന്‍ കുട്ടനും ഞങ്ങളോടൊപ്പം അന്ന് കളിക്കുവാന്‍ ഉണ്ട്.കളിതുടങ്ങി.....കുട്ടനാണ് റോഡിനഭിമുഖമായിനിന്ന് ബാറ്റ് ചെയ്യിന്നത് .  ......ബോളെറിയുന്നു.....അടിക്കുന്നു.....ഓടുന്നു...ആകെ ബഹളം.പെട്ടെന്ന് റോഡില്‍ നിന്നും”ചടും......പുടും.......എന്നൊരു ശബ്‌ദം.ആരൊ സൈക്കിളൂ‍ൂ മായിട്ട് മറിഞ്ഞ് വീണതാണ് .ശബ്‌ദം കേട്ട് കളിനിര്‍ത്തി എല്ലാവരും റോഡിലേക്ക് നോക്കി!!!!!കുട്ടന്‍ ബാറ്റ് തോളില്‍ വെച്ചു കൊണ്ട് വന്നിട്ട് തിരുവിതാം കൂറില്‍ മാത്രം പ്രചാരത്തിലുള്ള ഒരു മുട്ടന്‍ തെറി...”ഏത് ####****#####ആണെടാ......അത്....ഇവനൊക്കെ എവിടുന്ന് വരുന്നു.....വെള്ളവും കുടിച്ചിട്ട് ഓരോ###******#####മക്കള്‍ വന്നോളും.....എവനെ ഒക്കെ പിടിച്ച് നാല് ചാമ്പ്...ചാമ്പുകയാവേണ്ടത്.......ഒരുനിമിഷം നിശബ്‌ദത...............................................................................റോഡില്‍ നിന്നും ഒരു തല മുകളിലേക്ക് പോന്തിവന്നു......ആരാണെന്നറിയുവാന്‍ എല്ലാവരും അങ്ങോട്ട് നോക്കി...തല മുഴുവനായും പൊന്തിവന്നതും...അടുത്ത് നിന്ന കുട്ടനില്‍ നിന്നും ഒരു ദീന രോദനം...”ഹയ്യോ.......അളിയാ.....അത് ഞങ്ങടെ...അച്ചനാടാ‍.........................പോരേ പൂരം.ആരുടെ എങ്കിലും വായില്‍ നിന്ന് എന്തെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുന്ന ഞങ്ങള്‍ക്ക് ഒരാഴ്‌ചത്തേക്...........