Pages

Sunday, December 30, 2012

അണയാത്ത ജ്യോതി.......

ഒരുവൾ മലയാള മണ്ണിൽ സൗമ്യമായുറങ്ങി,
ഒരുവൾ രാജധാനിയിൽ വിപ്ലവജ്യോതിയായ്.
ആദ്യമേ സോദരീ മാപ്പ് ചൊല്ലീടട്ടെ,
അത്രമേൽ നെഞ്ചകം തേങ്ങി കൊണ്ടിന്നു ഞാൻ.
വസന്തം വിഹരിക്കും വീഥിതന്നോരത്ത്,
ഇരുൾവീഴ്ത്തി സൂര്യൻ വിടവാങ്ങും നേരത്ത്,
നിൻ സ്വപ്നമൊക്കയും ചേർത്ത് കൊരുത്തോ-
രരിഞ്ഞാണ മുത്തിൽ നിണം പടർന്നീടുന്നു....
കരിന്തുണി തുണ്ടിൽ നീ കണ്ണിടം പൊത്തുകിൽ,
കണ്മുന്നിലുള്ളത് കനവായ്മറയുമോ..?
ഇടംകൈയ്യിൽ തൂങ്ങുംതുലാസിന്റെ തട്ടുകൾ,
കണ്ണുനീർവീണു തുരുമ്പു പിടിച്ചുവോ.....
പരിമാണ സൂചിക്ക് പരിണാമം വന്നുവോ..
ഗന്ധിതലയുടെ ചിരികണ്ടിട്ടെപ്പൊഴോ....
മിഴിതുറന്നിട്ടൊന്ന് ചുറ്റിലും നോക്കുനീ,
നഗ്നയാക്കിയവർ നിന്നെയും ഭോഗിച്ചു.
എത്രമേൽ പാതകം ചെയ്തിട്ടുണ്ടെങ്കിലും,
കിട്ടിടുമത്രമേൽ മുന്തിയ താമസം.
കാരാഗൃഹമിന്ന് സുഖവാസ കേന്ദ്രമോ..
ഉന്നതൻ മാർക്കിത് 'അച്ചി'വീടോ...
ചിതൽ തിന്നു തീർത്തൊരാ നീതി തൻ -
പുസ്തക മാരിനി വാത്മീകം നീക്കിയുയർത്തിടും.
ക്ലാവ് പിടിച്ച് നരച്ച പുറം ചട്ടയാരിനി,
തേച്ച് മിനുക്കിയെടുത്തിടും.
9 comments:

Mohammed kutty Irimbiliyam said...

ആ 'കണ്ണീര്‍പൂവിന്‍റെ കരളില്‍ തലോടുന്ന 'ഉള്‍ക്കണ്ഠാകുലമായ ഒരു മനസ്സിന്‍റെ തേങ്ങല്‍ !മാലാഖയാവേണ്ട മനുഷ്യന്‍ പിശാചാകുമ്പോള്‍ സംഭവിക്കുന്നത്‌. !!!- ..ഉണരട്ടെ ധാര്‍മ്മിക മനസ്സാക്ഷികള്‍ !

അനൂപ്‌ കോതനല്ലൂര്‍ said...

Manushya manasakishiye vedanippikkunna oru nombaram ennum undakum aa ormakal

Satheesh Kumar said...

നന്നായിട്ടുണ്ട്.ക്ലാവ് പിടിച്ച സംസ്കാരത്തെ തേച്ചുമിനുക്കുവാന്‍ ആരെങ്കിലുംവരുമെന്ന് പ്രത്യാശിക്കാം

Koya Kutty olippuzha said...

It’s time to make a change, start from your home
Put an end to this shame & pass the buck syndrome
Sit your sons down first, ensure they understand
The respect & dignity a woman MUST command
Then deal with leaders, police law & reforms
Eradicate “debauchers”, eliminate the “worms”

ajith said...

അമര്‍ജ്യോതി

സൗഗന്ധികം said...

കറുത്ത ചേലചീന്താൽകണ്ണിടം പൊത്തിനീ,
കണ്ണടച്ചന്ധകാരം വരുത്തുന്നോ,
കൈതന്നിൽ തൂങ്ങും തുരുമ്പിച്ച തുലാസാൽ നീ
കണ്ണീർ തുള്ളിതൻ ഭാരമളക്കുന്നോ....
നല്ല വരികൾ...

ശുഭാശംസകൾ......

മനോജ്.എം.ഹരിഗീതപുരം said...

എല്ലാ സുഹൃത്തുക്കൾക്കും എന്റെ നന്ദി....

Jai rash said...

ഓരോ ദിനവും ഓരോ മുറിവുകള്‍ !! മുറിവുകളില്‍ നിന്നും ഉണരുന്ന ഈ വിലാപങ്ങള്‍ ചിലപ്പോള്‍ അത്ര ശക്തമാവണമെന്നില്ല , എങ്കിലും അതും അതാതിന്റെ ലക്‌ഷ്യം കൊയ്യുന്നുണ്ടാവണം ................ ! ഭാവുകങ്ങള്‍ മനോജ്‌ .....താങ്കള്‍ക്ക് വീണ്ടും വീണ്ടും എഴുതാന്‍ എന്റെ ഈ വാക്കുകളും കരുത്തുപകരട്ടെ .....ജയചന്ദ്രന്‍ മൊകേരി

ജന്മസുകൃതം said...

ithe peril oru kavitha ente blogil und. athu akkadami halil vachu cholliyath U Tubilum.