പുരയുടെ പടിഞ്ഞാറെചരിവിലാകരയിലായ്,
ശാഖികൾ പങ്കിട്ട്,ചില്ലകൾ തളിരിട്ടളം-
തെന്നലരുമയായ്തടവിതലോടുമ്പോൾ,
തലയാട്ടിനിന്നുചിരിക്കും'കടപ്ലാവേ'......
ഒരോരോ ഗർഭക്കനിനിന്നിൽ വിടരുമ്പൊൾ,
പൊക്കിൾകൊടിമുറിച്ചാക്കനിയിറുക്കുമ്പോൾ,
ഉണ്ണിയെവേർപെട്ടൊരമ്മതൻ ഹൃത്തുപോൽ,
തൂവെള്ളപാൽകണ്ണീർനീ പൊഴിക്കാറില്ലേ....
എത്രമധ്യാഹ്നമെൻ തീന്മേശയിൽ വന്നി-
ട്ടെത്രവിവിധമാംരൂപഭാവങ്ങളിലെ-
ൻ ജിഹ്വതന്നിലെ രസമുകുളങ്ങളിലെ-
ത്ര നവനവ സ്വാദ് പടർത്തിനീ.
ചെടിയായിവന്നുനീ..കമ്പൊടു കവരമായ്,
പൂവായി പൂവിൽ തുടിക്കുന്നഗർഭമായ്,
ഉണ്ണികൾ മൊട്ടിട്ടുനിന്നിടും ശാഖിയിൽ;ലെത്ര-
നയന മനോഹര ചിത്രമായ്.
ഗതിതെറ്റിവന്നൊരാ പടിഞ്ഞാറൻ കാറ്റിന്റെ,
ഗതികെട്ട നേരത്തെചടുലത കൊണ്ടയ്യോ!!!
കടമുറിഞ്ഞടിതെറ്റി,നിലം പൊത്തി വീണിതാ,
നീയും നിന്നിൽമുളയിട്ട സ്വപ്നവും.
നിർദ്ദയം ഞാൻനിന്റെ തടിയറുത്തിട്ടിട്ട്,
കമ്പുകൾ കോതിയാതെങ്ങിനു വളമിട്ടു.
മർത്യനോളംസ്വാർത്ഥമോഹികൾവേറെയീ,
ഭൂമിയിലില്ല...നി:സംശയംചൊല്ലിടാം...
ശാഖികൾ പങ്കിട്ട്,ചില്ലകൾ തളിരിട്ടളം-
തെന്നലരുമയായ്തടവിതലോടുമ്പോൾ,
തലയാട്ടിനിന്നുചിരിക്കും'കടപ്ലാ
ഒരോരോ ഗർഭക്കനിനിന്നിൽ വിടരുമ്പൊൾ,
പൊക്കിൾകൊടിമുറിച്ചാക്കനിയിറുക്
ഉണ്ണിയെവേർപെട്ടൊരമ്മതൻ ഹൃത്തുപോൽ,
തൂവെള്ളപാൽകണ്ണീർനീ പൊഴിക്കാറില്ലേ....
എത്രമധ്യാഹ്നമെൻ തീന്മേശയിൽ വന്നി-
ട്ടെത്രവിവിധമാംരൂപഭാവങ്ങളിലെ-
ൻ ജിഹ്വതന്നിലെ രസമുകുളങ്ങളിലെ-
ത്ര നവനവ സ്വാദ് പടർത്തിനീ.
ചെടിയായിവന്നുനീ..കമ്പൊടു കവരമായ്,
പൂവായി പൂവിൽ തുടിക്കുന്നഗർഭമായ്,
ഉണ്ണികൾ മൊട്ടിട്ടുനിന്നിടും ശാഖിയിൽ;ലെത്ര-
നയന മനോഹര ചിത്രമായ്.
ഗതിതെറ്റിവന്നൊരാ പടിഞ്ഞാറൻ കാറ്റിന്റെ,
ഗതികെട്ട നേരത്തെചടുലത കൊണ്ടയ്യോ!!!
കടമുറിഞ്ഞടിതെറ്റി,നിലം പൊത്തി വീണിതാ,
നീയും നിന്നിൽമുളയിട്ട സ്വപ്നവും.
നിർദ്ദയം ഞാൻനിന്റെ തടിയറുത്തിട്ടിട്ട്,
കമ്പുകൾ കോതിയാതെങ്ങിനു വളമിട്ടു.
മർത്യനോളംസ്വാർത്ഥമോഹികൾവേറെയീ,
ഭൂമിയിലില്ല...നി:സംശയംചൊല്ലിടാം...
8 comments:
മനോജേ, ഞാനുമൊരു പ്രവാസിയാണു. ഒമാനിൽ. ഇലക്ട്രിക്കൽ എങ്ങിനീയറാണു. കവിത കൊള്ളം കേട്ടോ.... ഇനിയും എഴുതുക... ആശംസകൾ.............
കടപ്ലാവ് വീടിനെക്കാള്‍ ഉയരത്തില്‍ വളര്‍ന്നാല്‍ കടം കേറി മുടിയുമത്രെ. ഹഹ
കടച്ചക്കക്കവിത കൊള്ളാട്ടോ
ഹ...ഹ..ഹ...അജിത്തേട്ടാ...അത് പണ്ട് കേട്ടോരു കഥയാണ്....ഒരിക്കൽ ഒരാശാരി ഒരിടത്ത് പണിക്ക് പൊയത്രേ.....എന്നും ഉച്ചയൂണിന് ഓമയ്ക്കാ കൊണ്ടുള്ള കറികൾ..ആശാരിക്ക് ക്ഷമ കെട്ടു...ഒരുദിവസം ഒറ്റ ഡയലോഗ്......
"അതേ....ഈ ഓമ പുരയ്ക്ക് ചാഞ്ഞാൽ മുറിയ്ക്കണം......"
ഡിം!!!!പിറ്റേന്ന് ദാകിടക്കുന്നു ഓമ താഴെ..
ഓമ(പപ്പായ)
കവിത ഇനിയും നന്നാക്കാമായിരുന്നു. അങ്ങുമിങ്ങും ചില വാക്കുകൾ മാറ്റി എഴുതിയിരുന്നെങ്കിൽ കൂടുതൽ കാവ്യാത്മകത കിട്ടുമായിരുന്നു. അക്ഷരത്തെറ്റുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
നന്ദി ആൾരൂപൻ...വിലപെട്ട നിർദ്ദേശത്തിന്...
Kadachakka kari entha taste
നന്ദി അനൂപ്
Post a Comment