Pages

Wednesday, November 9, 2011

അച്ചനാരാമോന്‍

കുറച്ച് നാള്‍ മുമ്പ് നടന്നതാണ്,കുറച്ച് നാളെന്ന്‌പറഞ്ഞാല്‍ ഞാന്‍ഏതാണ്ട് പ്രിഡിഗ്രി കഴിഞ്ഞ് ഇനി‌എന്തെന്നചൊദ്യവുമായി വീട്ടുകാർക്കും നാട്ടുകാർക്കും തലവേദനയായിനില്‍ക്കുന്ന സമയം....നങ്ങ്യാര്‍കുളങ്ങരെ t.k.m.m collegeല്‍ രണ്ട് വര്‍ഷം പ്രിഡിഗ്രി...സകൂളിന്റെ പട്ടാളച്ചിട്ടയില്‍ നിന്നും അനന്തമായ ആകാശത്തിലേക്ക് ....ശരിക്കും ആസ്വദിച്ചൂ ഞാൻ ആ... നാളുകാള്‍ .പ്രിഡിഗ്രി കഴിഞ്ഞ് മാര്‍ഗ് ലിസ്‌റ്റ് വാങ്ങാന്‍ ചെന്നപ്പൊള്‍   “ഇനി നിന്നെഒന്നും ഈ കാമ്പസില്‍ കണ്ടു പോകരുത“ എന്നയിരുന്നു ഞങ്ങള്‍‘ കള്ള് ‘ ഗോപി എന്ന് വിളിക്കുന്ന പ്രിന്‍സിപ്പാളിന്റെ ഭാഷ്യം .അത്രക്ക് കേമന്‍ മാര്‍ ആയിരുന്നേ......ആജീവിതത്തിന്റെ അലകള്‍ അടങ്ങാതെ നില്‍ക്കുന്ന സമയം .പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഒന്‍പത് മണിവരെ ഉറക്കം........പത്ത് മുതല്‍.....ഒന്ന് വരെ കറക്കം,കൃത്യം ഒരുമണിക്ക് മൃഷ്റ്റാനഭോജനം,രണ്ട് മുതല്‍ നാല് വരെ വീണ്ടും ഉറക്കം...ജീവിതം അങ്ങനെ മുന്നോട്ട് പോകുന്നു വൈകിട്ട്  കൃത്യം അഞ്ച് മണിക്ക് എന്റെ അമ്മ പറയുന്നപോലെ തൊഴയുമായി ഇറങ്ങും “കിറുക്ക് കളിക്കാന്‍”.റോഡ് സൈഡിലുള്ള NTPCയുടെ പുതുക്കുണ്ടംകുതിര പോലത്തെ ടവറിനടിവശമാണ് ഞങ്ങളുടെ ചന്ദ്രശേകരന്‍ നായര്‍ സ്‌റ്റേഡിയം .ടവറിനടിയിലിള്ള മരങ്ങളെല്ലാം അവര്‍ മുറിച്ച് മറ്റിയതിനാല്‍ വിശാലമായി കളിക്കാം. അഞ്ച് മണിയാകാന്‍ ഇനിയുമുണ്ട് സമയം.എല്ലാവരും എത്താന്‍ തുടങ്ങുന്നതേയുള്ള്...ഈ ഗ്യാപ്പിൽ ഞാൻ വേറൊരാളെ പരിചയപ്പെടുത്താം...ഇയാളാണ്  നമ്മുടെ കഥാപുരുഷന്‍.പേര് “കമ്പോണ്ടര്‍സുഗുണന്‍”...!.ഞങ്ങള്‍ കളിയാക്കി “കമ്പോണ്ടര്‍ സാറേ........... എന്ന് വിളിക്കും .ആ..വിളികേള്‍ ക്കുമ്പോള്‍ പുള്ളിയങ്ങ് പൊങ്ങും.പുള്ളിയുടെ ഇഷ്ട് വിനോദം വാട്ടീസടിയാണ്.രാവിലെ കുളിച്ച് കുറിയും തൊട്ട്  വെള്ളേ..വെള്ളേ...ഇട്ട് കണ്ണടയും വെച്ച് പോകുന്ന കണ്ടാല്‍ എത്ര ഡീസന്റ് .വൈകിട്ട് വരുന്ന കാഴ്‌ച്ച ഒന്ന് കാണേണ്ടതുതന്നെയാണ്..ചവിട്ടിക്കോണ്ടുപോയ സൈക്കിള്‍ ഉരുട്ടിക്കൊണ്ടുവരും റോഡിനും വീതിപോരാ.....രണ്ടെണ്ണം അടിച്ചാല്‍ പിന്നത്തെ കലാപരുപാടി......മുഖ്യമന്ത്രിയെ ചീത്തവിളിക്കുക.....പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുക.....ബുഷിന്റെ തന്തയ്‌ക്ക് വിളിക്കുക....ഇതൊക്കെയാണ് .  ഇപ്പോള്‍ ആളെ ഏകദേശം പിടികിട്ടികാണുമല്ലോ......                                                                                                                                                                                         നമ്മുടെ കഥാനായകന്റെ മൂത്തമകന്‍ കുട്ടനും ഞങ്ങളോടൊപ്പം അന്ന് കളിക്കുവാന്‍ ഉണ്ട്.കളിതുടങ്ങി.....കുട്ടനാണ് റോഡിനഭിമുഖമായിനിന്ന് ബാറ്റ് ചെയ്യിന്നത് .  ......ബോളെറിയുന്നു.....അടിക്കുന്നു.....ഓടുന്നു...ആകെ ബഹളം.പെട്ടെന്ന് റോഡില്‍ നിന്നും”ചടും......പുടും.......എന്നൊരു ശബ്‌ദം.ആരൊ സൈക്കിളൂ‍ൂ മായിട്ട് മറിഞ്ഞ് വീണതാണ് .ശബ്‌ദം കേട്ട് കളിനിര്‍ത്തി എല്ലാവരും റോഡിലേക്ക് നോക്കി!!!!!കുട്ടന്‍ ബാറ്റ് തോളില്‍ വെച്ചു കൊണ്ട് വന്നിട്ട് തിരുവിതാം കൂറില്‍ മാത്രം പ്രചാരത്തിലുള്ള ഒരു മുട്ടന്‍ തെറി...”ഏത് ####****#####ആണെടാ......അത്....ഇവനൊക്കെ എവിടുന്ന് വരുന്നു.....വെള്ളവും കുടിച്ചിട്ട് ഓരോ###******#####മക്കള്‍ വന്നോളും.....എവനെ ഒക്കെ പിടിച്ച് നാല് ചാമ്പ്...ചാമ്പുകയാവേണ്ടത്.......ഒരുനിമിഷം നിശബ്‌ദത...............................................................................റോഡില്‍ നിന്നും ഒരു തല മുകളിലേക്ക് പോന്തിവന്നു......ആരാണെന്നറിയുവാന്‍ എല്ലാവരും അങ്ങോട്ട് നോക്കി...തല മുഴുവനായും പൊന്തിവന്നതും...അടുത്ത് നിന്ന കുട്ടനില്‍ നിന്നും ഒരു ദീന രോദനം...”ഹയ്യോ.......അളിയാ.....അത് ഞങ്ങടെ...അച്ചനാടാ‍.........................പോരേ പൂരം.ആരുടെ എങ്കിലും വായില്‍ നിന്ന് എന്തെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുന്ന ഞങ്ങള്‍ക്ക് ഒരാഴ്‌ചത്തേക്...........                                                                                                                                               

No comments: