Pages

Tuesday, January 1, 2013

വിളക്കുമരം....

ഞാനൊരു നാളിലീ തെരുവിന്റയോരത്ത്,
ഒളിവീശിയാമോദം നിന്നിരുന്നത്രെ....
ഈ നഗരത്തിൻ നിതാന്ത കുതിപ്പുകൾ,
കണ്ണിമചിമ്മാതെ സാകൂതം നോക്കി ഞാൻ.
എന്നിൽ നീട്ടിവലിചോരു കമ്പിയിൽ,
കാകനും,പ്രാക്കളും കൊക്കുരുമീടവേ...
ആനന്ദപൂരിതമന്തരാത്മാവിന്റെ,
ചേതനയെങ്ങനെ കാട്ടിടും നിന്നെ ഞാൻ.
ഒരുദിനം വന്നൊരാൾ കെട്ടി കരിങ്കൊടി,
പശതേച്ചിട്ടെന്നിൽ പതിച്ചു കടലാസ്,
മെല്ലെയൊന്നോടിച്ച് വായിച്ചു ഞാനത്,
"ധീരസഖാവിന് കണ്ണുനീർ പുഷ്പങ്ങൾ...."
നഗരം ഉറങ്ങവേ...നട്ടാരുറങ്ങവേ.....
ഇരുൾ പരന്നീടുമ്പോളിരതേടും മന്യന്മാർ....
വന്നു വിലപേശി ചെറ്റുദൂരത്തായി-
ഗണികതൻ അൻപത് കാശിന്റെ ചൂടിന്
ഒരുദിനം കനവുകണ്ടങ്ങിരുന്നീടവേ...
പൊട്ടിതെറിച്ചെന്നിൽ തൂങ്ങുംവിളക്കുകൾ,
ഞെട്ടിത്തെറിച്ചുപകച്ചുഞാൻ നോക്കവെ...
ഓടിയകലും കുസൃതികുരുന്നുകൾ....
 നാളിതിലൊന്നിൽ ജരാനര വീഴവേ...
നഗരം പുരോഗതികൊണ്ട് പുളയവേ...
വെട്ടിമുറിച്ചെന്നെയൊട്ടും മടിക്കാതെ,
പാതയോരത്തിനിയന്ത്യമാം വിശ്രമം.
ആരോ ഒരാൾവന്നെടുത്തുകൊണ്ടുപോയി,
വീടിന് തൂണാക്കി,പാലമാക്കി പിന്നെ-
യെത്ര വിവിധമാം വേഷപകർച്ചകൾ,
എൻ ജന്മമെത്ര സഫലം സമുന്നതം.
മണ്ണിലൊരുനാളലിഞ്ഞുപൊലിഞ്ഞുപൊ-
മെന്നാലുമില്ലെനിക്കൊട്ടുമേ സങ്കടം,
എല്ലാമൊരിക്കലലിഞ്ഞു ചേർന്നീടണം,
വെറുമൊരുമരമല്ലേ....അമരത്വമില്ലല്ലോ....

13 comments:

അനൂപ്‌ കോതനല്ലൂര്‍ said...

Nannnayirikkunnu

benji nellikala said...

എൻ ജന്മമെത്ര സഫലം സമുന്നതം... നല്ല കവിത. വിളക്കുമരത്തിന്റെ വേദനയും ആത്മഗതവും പ്രതിഫലിക്കുന്നുണ്ട്. ആശംസകള്‍...

ഷാജു അത്താണിക്കല്‍ said...

നിയോൺ വിളക്കിന്റെ കീഴിലെ ഈ കാവ്യാത്മക ഭാവനയ്ക് ആശംസകൾ

ajith said...

വിളക്കുമരം നന്നായിരിയ്ക്കുന്നു

സൗഗന്ധികം said...

ശുഭാശംസകൾ...

പട്ടേപ്പാടം റാംജി said...

വിളക്കുമരമേ വിളക്കുമരമേ.....
നന്നായിരിക്കുന്നു വരികള്‍

മനോജ്.എം.ഹരിഗീതപുരം said...

എല്ലാവർക്കും എന്റെ വിനീതമായ കൂപ്പുകൈ....

Rajeev KR said...

വിളക്കുമരം നന്നായി..ഇനിയും ഒതിരിനാല്‍ പ്രകാശപൂരിതമായിതീരാന്‍ ആശംസകള്‍...!!

Rajeev KR said...

വിളക്കുമരം നന്നായി..ഇനിയും ഒതിരിനാല്‍ പ്രകാശപൂരിതമായിതീരാന്‍ ആശംസകള്‍...!!

KOCHU MOL said...

നന്നായിരിക്കുന്നു.ആശംസകള്‍ - രൂപസനല്‍

KOCHU MOL said...

മനോജ്.എം.ഹരിഗീതപുരം said...

നന്ദി.....നമസ്കാരം....

ജെ പി വെട്ടിയാട്ടില്‍ said...


പേരഗ്രാഫ് തിരിച്ചാല്‍ നന്നായിരിക്കും വീണ്ടും വരം ഈ വഴിക്ക്. l
എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി.
+++++++++++
dear manoj
please use ctrl+ to have bigger view of the screen

അങ്ങിനെ ചെയ്താല്‍ അക്ഷരങ്ങള്‍ വലുതായി ഒരു ആനയെ പോലെ വരും.

if ctrl - is used

ഉറുംബിനെ പോലെ വരും .

ഞാന്‍ ഈ ബ്ലോഗ്‌ തുദങ്ങിയിട്ട് 6 കൊല്ലം പിന്നിട്ടു, ഇത്തരം പരാതികള്‍ ലഭിച്ചവര്‍ക്കെല്ലാം എന്റെ ഉപദേശം വളരെ ഉപയൊഗമായി.

മറ്റെന്തെങ്ങിലും കമ്പ്യൂട്ടര്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ പറയുക, പ്രരിഹരിക്കാം, പഠിപ്പിക്കാം.

black surface of my blog can never be changed. very sorry.