Pages

Wednesday, December 19, 2012

ഒറ്റമുഖം....

പാരിതിൽ സ്ത്രീത്വത്തിനൊറ്റ മുഖം,
ഭ്രാന്തനാം ആൺപട നോക്കിടുമ്പോൾ.
പ്രായഭേദങ്ങൾക്ക് സ്ഥാനമില്ല....
ഏഴും എഴുപതുമൊത്തു പോകും.
വെള്ളം ചവിട്ടിടാൻ പെൺകിടാവ്,
 പാവാടത്തുമ്പൊട്ടുയർത്തിയെന്നാൽ,
വേലീലിരിക്കുന്ന കാകനെപോൽ,
ചാഞ്ഞും ചരിഞ്ഞങ്ങ് നോട്ടമായി.
യാത്രയിൽ സാരിതലപ്പ് മാറി,
അണിവയറൊട്ടു, പുറത്തു വന്നാൽ,
ഉടനടി ഫോട്ടം പിടിയ്ക്കയായി,
നാളത്തെ ചൂടുള്ള വാർത്തയതായ്..
ഓടുന്ന വണ്ടിയും തീവണ്ടിയും പിന്നെ-
വീടിനകത്തളം ,വിദ്യാലയം....
വിടരുന്ന യൗവന പൂമൊട്ടിനെ,
പൂവിതൾ ചീന്തി മധുനുകർന്നു.
അച്ചനുമമ്മയും ,മാതുലനും,
ഏട്ടനുമേട്ടന്റെ കൂട്ടുകാരു-
മൊത്തു മടിക്കുത്തഴിച്ചെടുത്തു,
ചാലിട്ട ചോരയുറുമ്പരിച്ചു.
കാച്ചിമിനുക്കൂ കടാര നിൻ കൈകളാൽ,
നിന്നിലെരിയും നെരിപ്പോടിൻ ജ്വാലയാൽ,
കുത്തിയിറക്കുക!!!!!!നീച ജന്മങ്ങൾ തൻ,
ചങ്ക് വലിച്ചുനീ മാലചാർത്തീടുക....


22 comments:

വിനോദ് said...

പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്, എന്താണ് നമ്മള്‍ ഇങ്ങനെ ? ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുന്നു ഈ കവിത. ആശംസകള്‍ ....

Rainy Dreamz ( said...

കാലിക പ്രസക്തമായ ഒരു കവിത, ആശംസകള്

സൗഗന്ധികം said...

പെരുത്ത നിയമങ്ങൾ നില്ക്കുകയല്ലേ
മുടിഞ്ഞ നൂല്പ്പഴുതുകളുമായ്...
വെട്ടാതെ നീചമാം മാംസപിണ്ഡങ്ങളെ...!
നല്ല കവിത..


ശുഭാശംസകൾ......

ഷാജു അത്താണിക്കല്‍ said...

കാലികം, ചിന്തനീയം

കുട്ടനാടന്‍ കാറ്റ് said...
This comment has been removed by the author.
കുട്ടനാടന്‍ കാറ്റ് said...

പീഡനം കുറയ്ക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ വേശ്യാലയം തുടങ്ങേണ്ടി വരും എന്നൊരു ലേഖനം കഴിഞ്ഞ ദിവസം വായിച്ചു .......

ജെപി @ ചെറ്റപൊര said...

ഒറ്റമുഖത്തില്‍ ഒരു പാട് മുഖങ്ങള്‍...നന്നായി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിഷയം കാലികം.അവതരണത്തില്‍ ഗൗരവം ചോര്‍ന്നുപോയതുപോലെ.

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും എന്റെ വിനീതമായ നന്ദി.....

മനോജ് ഹരിഗീതപുരം said...
This comment has been removed by the author.
Unknown said...

മനോജേ കവിത നന്നായിരിക്കുന്നു... കാലികപ്രാധാന്യമുള്ള കവിത. ആശംസകള്‍ !!!

Koya Kutty olippuzha said...

നമ്മുടെ സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചിരിക്കുന്നു... ദൃശ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം അതിനു ആക്കം കൂട്ടി എന്ന് വേണം കരുതാന്‍... നമ്മുടെ തനതായ കലകളെ അവഗണിക്കുകയും , സംസ്കാരിക പാരംഭര്യത്തെ പാശ്ചാത്യവത്കരിക്കുകയും, യുറോപ്പിലും മറ്റും കാണുന്ന ചാനല്‍ പ്രോഗ്രാമുകളെ (കോപ്രായങ്ങള്‍ എന്ന് വേണം പറയാന്‍ )മഹത്വവത്കരിച്ചു നമ്മുടെ യുവതയുടെ ജീവിതരീതിയെ പാടെ മാറ്റി മറിച്ചു ദൃശ്യമാധ്യമങ്ങള്‍... കാലിക പ്രസക്തിയുള്ള രചന... തുടര്‍ന്നും സാമൂഹിക പ്രതിബദ്ധതയോടെ തൂലിക ചലിപ്പിക്കുക..ആശംസകള്‍.

മനോജ് ഹരിഗീതപുരം said...

അതേ.........എനിക്ക് ഈ ലോകത്തെ പേടിയാണ്.....ചുറ്റും കാട്ടാളന്മാർ....ഗർഭ പാത്രത്തിലെ പെൺ ഭ്രൂണത്തോടും കാമം....എന്താണ് ഇങ്ങനെ....നമുക്ക് എവിടെയാണ് പിഴച്ചത്...?

ഒരു കുഞ്ഞുമയിൽപീലി said...

സമകാലീന ചിന്ത കവിതയായ് വിരിഞ്ഞു ആശംസകള്‍ ഒപ്പം ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി

രഘുനാഥന്‍ said...

കവിത കൊള്ളാം ഹരിഗീതപുരത്തുകാരാ...
(ഞാനും ഒരു ഹരിഗീതപുരം നിവാസിയാണ്.)

മനോജ് ഹരിഗീതപുരം said...

നന്ദി...നന്ദി...നന്ദി....

Mohammed Kutty.N said...

കാലികപ്രസക്തം.നിയമങ്ങള്‍ മനസ്സ് മാറ്റില്ല.മനസ്സില്‍ ദൈവഭയവും മാനുഷിക സാഹോദര്യ ബന്ധങ്ങളും സത്യവും നീതിയും ധര്‍മ്മവും പൂത്തുലഞ്ഞാല്‍ നന്മയുടെ ലോകം പിറക്കും.നമ്മള്‍ വേരുകളിലെ വിഷത്തിനു ചികിത്സിക്കാതെ എവിടെയൊക്കെയോ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.സൗമ്യയുടെ കാര്യം തന്നെ നോക്കൂ!!!ഈദൃശകവിതകള്‍ക്കും പ്രതികരണത്തിന്റെ ജാഗ്രതയുണ്ട്.അഭിനന്ദനങ്ങള്‍ !

ഫൈസല്‍ ബാബു said...

എവിടേക്കാണ്‌ നമ്മുടെ പോക്ക് ?? അപരിഷ്കൃത സമുഹം പോലും നാണിച്ചു തല താഴ്ത്തുന്ന ഇന്നത്തെ ലോകം ...കവിത നന്നായി

മനോജ് ഹരിഗീതപുരം said...

thanks

Unknown said...

കൊള്ളാം വളരെയധികം കാലിക പ്രസക്തിയുള്ള കവിത ....നമ്മുടെ പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ പോലും സുരക്ഷിതയല്ലാത്ത അവസ്ഥ..ഭീകരം തന്നെ ...കാക്കേണ്ട കൈകള്‍ തന്നെ അവളെ പിചിചീന്തുമ്പോള്‍ അവശേഷിക്കുന്നത് എന്താണ് ? ലോകാവസാനം എന്ന് പറയുന്നത് ഒരുപക്ഷെ ഇതായിരിക്കാം...സംസ്കാര ശൂന്യമായ ഒരു ജനത ലോകത്തിന്റെ ഭാഗമാകുന്നത് അപമാനകരം തന്നെ.നല്ല പ്രതികരണം ....അഭിനന്ദനം!

Unknown said...

ശരിക്കും ഇന്നത്തെ ദുഷിച്ച സമൂഹ തിന്മകള്‍ക്കെതിരെ ഉള്ള ഒരു പ്രതിഷേധം തന്നെയാണു ഈ കവിത. ഇന്നത്തെ സ്ത്രീയുടെ ദയനീയതയുടെ ഒരു ചിത്രം.....നാന്നായിരിക്കുന്നു മനോജ്‌.
-സ്നേഹത്തോടെ
രൂപസനല്‍

Unknown said...

സമകാലിക പ്രസക്തിയുള്ള കവിത . നന്നായി . ഇനിയും എഴുതൂ മനോജ്‌ ..-ജയചന്ദ്രൻ മൊകേരി