Pages

Saturday, March 10, 2012

രാജിയും..പിന്നെ ഞാനും

രാവിലെ കുഞ്ഞൂഞ്ഞിന്റെടുത്ത്  ഒരുകാപ്പികുടിക്കാ‍ന്‍ ,ഞാനും ജോര്‍ജച്ചായനുംകൂടി പോയതിന് നിങ്ങള്‍ എന്തൊക്കെയാ പറഞ്ഞ് പിടിപ്പിച്ചത്,കഷ്ടമുണ്ട് കേട്ടോ....പിന്നെ രാജി.....ഓ...അതിത്രവലിയകാര്യമാണോ........മുമ്പും നടന്നിട്ടുണ്ടല്ലോ......പിന്നെ ഇപ്പൊമാത്രം എന്താ ചന്ദ്രഹാസമിളക്കുന്നത്.....അഞ്ച് ദിവസംകൊണ്ട് ഇരുപത്തഞ്ച് കോടി...മണ്ഡലം മുഴുവന്‍ വികസനം.....പാലമില്ലാത്തിടത്ത് തോടുവെട്ടി...പാലം പണിയും......  ,നെയ്യാറ്റിങ്കരയില്‍ അന്താരാഷ്ട്രാവിമാന താവളം....പിന്നെ റോഡ്...തലൂക്ക് ആഫീസ്....എന്റെ പൊന്നേ...എനിക്ക് വയ്യ...എല്ലാം കുഞ്ഞൂഞ്ഞച്ചായന്റെ അനുഗ്രഹം.....അതിനാ സുരേന്ദ്രന്‍ പറഞ്ഞതെന്തുവാ....ഞാനിട്ടേക്കുന്ന ജട്ടിവരെ പാര്‍ട്ടി തന്നതാന്ന്.....പിന്നെ ഭാര്യക്ക് ജോലിയും....
ഫൂ!!!!!!!!!! ആര്‍ക്ക് വേണം അവന്റെയൊക്കെ നാല് കീറിയ ജട്ടിയും മുക്കാചക്രത്തിന്റെ ജോലിയും....

എന്നാലും അച്ചുമാമാ!!!!!!!!!!!!! എന്നോടിത് വേണ്ടായിരുന്നു,.....മാമനെങ്കിലും........


മരിച്ചാലും കോണ്‍ഗ്രസിലേക്കില്ല......ഹി...ഹി...മരിച്ചാല്‍ പിന്നെ എന്തു  കോണഗ്രസ്.....എന്തു കമ്യൂണിസ്റ്റ്.....ഹി....ഹി...പറയുമ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കണം....

എന്തൊരു ചതിയാ അവന്മാര്‍ കാണിച്ചത്.....ജയിക്കാന്‍ ഒരുസാധ്യതയുമില്ലാത്ത ഒരുമണ്ഡലത്തില്‍ നിര്‍ത്തി എന്നെ ജയിപ്പിച്ചിരിക്കുന്നു......ഒന്നല്ല...രണ്ട് തവണ....പെറ്റതള്ള സഹിക്കുമോ.....ഒരുപ്രാവശ്യം മാത്രം അവന്മാരുടെ കളി  എന്റ്റടുത്ത് നടന്നില്ല...ഹി...ഹി....ഞാന്‍ ആരാമോന്‍......

എന്റെ കുഞ്ഞൂഞ്ഞച്ചായാ....അച്ചായനെ വിശ്വസിച്ചാ ഞാന്‍...അവസാനം...കിഴക്കൂന്ന് വന്നതുമില്ല....ഒറ്റാലില്‍കിടന്നതുമില്ല എന്ന സ്ഥിതിയാകുമോ....എന്റെ ദൈവമേ....ഹവൂ.....ഇനി ധൈര്യമായി വിളിക്കാം......പറ്റിയാല്‍ അടുത്ത മണ്ഡലകാലത്ത്  മാലയിട്ട് മലചവിട്ടണം......

ആ...കൈരളിക്കാര് ആകെ വെരളിപിടിച്ച്  നടക്കുവാ...അവന്മാര്‌ വല്ലതും ഒപ്പിക്കുമോ....ഓ..പിന്നേ...എല്ലാം അച്ചായന്‍ നോക്കികൊള്ളും

അച്ചായാ......എങ്ങനെയുണ്ടെന്റെ തൊലിക്കട്ടി....ഹൊ...എനിക്ക് എന്നോടുതന്നെ അസൂയതോന്നുന്നു....ഞാനൊരു സംഭവം തന്നെടേ!!!!!!!!!!!!അല്ലെങ്കില്‍ പിന്നെ അച്ചായന്മാര്‍ വെളുപ്പംകാലത്ത് കട്ടനുമടിച്ച് പടിപ്പിച്ച് തന്നത്.....നല്ല കിളി...കിളി...പോലല്ലേ  ഞാന്‍ പത്രക്കാരോടും ,ടിവിക്കാരോടും പറഞ്ഞ് പിടിപ്പിച്ചത്.....പിന്നെയാ ഹരിപ്പട്ടെചെറുക്കന്‍ അല്പം ഉടക്കാ....അച്ചായന്‍ തന്നെ അവനെയൊന്ന് ഉപദേശിക്കണം.....ഞാന്‍ ചെയ്തത് നന്ദികേടാകുമോ..അച്ചായാ...ഓ...പിന്നേ....കൊന്നാപാപംതിന്നാതീരും.....അല്ലപിന്നെ...

അച്ചായോ....ഉപതെരഞ്ഞെടുപ്പില്‍ ഞാന്‍ കേറി സ്വതന്ത്രനായങ്ങ് നിക്കും...പിന്നീന്ന് താങ്ങിക്കോണം.......ജയിച്ചാല്‍  മന്ത്രി സ്ഥാനം.....തിരക്കിനിടയില്‍ മറക്കല്ലേ...എനിക്കല്പം പ്രഷറ് കൂടിനിക്കുവാ...അതുകൊണ്ട്  ഓര്‍മ്മ നിക്കത്തില്ല....

ശരി എന്നാ ഞാനങ്ങോട്ട് ......നന്ദിയുണ്ടച്ചായാ...നന്ദിയുണ്ട്....അഞ്ച് ദിവസം കൊണ്ട്  ഇരുപത്തഞ്ച് കോടി...എന്റമ്മോ.....കിടിക്കിക്കളഞ്ഞു.....അച്ചായനോടിപ്പോ...ഒരുമതിപ്പൊക്കെതോന്നുന്നുണ്ട്...
ശരിയന്നാ‍..ഞാന്‍ പോട്ടേ........നമ്മളിങ്ങനെ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് ലവന്മാര്‍ കണ്ടാകുഴപ്പമാ....അപ്പൊ....പറഞ്ഞപോലെ....ഹൊ...എന്റെയൊരുകാര്യം.......നിങ്ങള്‍ പറ ഞാന്‍ വെറുമൊരുസംഭവമാണോ....ഹി...ഹി...


2 comments:

മനോ‍ജ് നികത്തില്‍ said...

ഇത് ഒരു നേരം പോക്കാണേ.....അല്ലാതെ അല്ലാതെ വ്യക്തി ഹത്യയോ....അപമാനിക്കലോ...ഒന്നുമില്ല......ആ അര്‍ഥത്തിലേ എടുക്കാവൂ......

ഒറ്റയാന്‍ said...

മനോജ്‌,
നേരം പോക്കാണെങ്കിലും അല്ലെങ്കിലും നല്ല രസമുണ്ട്‌ വായിക്കാന്‍. സരസമായ്‌ എഴുതിയിരിക്കുന്നു.

എന്തായാലും റിസള്‍ട്ടും വന്ന സ്ഥിതിക്ക്‌ കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്ന്‌ പ്രതീക്ഷിക്കാം.

കേരളം സമ്പൂര്‍ണ്ണ സാക്ഷരമെന്നൊക്കെ പറഞ്ഞിട്ട്‌, ഇപ്പോള്‍ ബീഹാറിനേക്കാളും കഷ്ടത്തിലായി....

ഏന്തു പറയാനാ, ജീവിച്ചു പോയല്ലേ പറ്റൂ.....

ആശംസകളോടെ