Pages

Friday, September 16, 2011

ആത്മരോദനം

ആരാമത്തില്‍ പൂക്കളില്ല,പൂന്തേനില്ല-
വണ്ടില്ല,മണ്ടുന്നചെറുബാല്ല്യമില്ല.
എങ്ങുംകരിഞ്ഞപൂക്കള്‍തന്‍ രൂക്ഷഗന്‌ധം,
ഭ്രൂ‍ണഹത്യയുടെ രക്തവര്‍ണം.
കശുമാവിന്‍ത്തോട്ടങ്ങള്‍ വിഷംച്ചീററുന്നു-
പിഞ്ചുപൈതലിന്‍‌നാവിലേക്ക്.
പെരുത്തശിരസും,ഒട്ടിയവയറും-
വൈകല്ല്യങ്ങളും,ആര്‍ത്തനാദവും....
യവ്വനങ്ങള്‍നീലയക്ഷിയുടെനഗ്‌നനൃത്തത്തിൽ-
നിര്‍വൃതിതേടുന്നു.
ഒന്നില്‍നിന്നൊന്നിലേക്ക് നീലയക്ഷിയും-
ച്ചിലന്തിവലകളും;പ്ലേഗുപോല്‍‌പടരുന്നു.
മുത്തശ്സിച്ചൊന്നു മക്കളേ, കാര്‍മേഘം-
കാണുന്നു,പേമാരിപെയ്യും
ചെറുമക്കള്‍തിരുത്തിയത്‌;ശകടത്തിന്‍‌കറുത്ത-
ധൂ‌മം,മഹാമാരിപെയ്യും.
ഭുമിയില്‍ തീ‍മഴപെയ്യുവാൻനേരമായ്,
പെയ്യുന്നതീമഴയല്ലത്‌ മർത്ത്യർ പെയ്യിക്കുംതീമഴ.
മനുഷ്യാനിന്‍‌ചെയ്‌തികള്‍,നാശത്തിന്‍‌ഹേതുക്കള്‍-
മോക്ഷ‌മില്ലാതലയുമശ്വത്താമാവ്‌നീ........
                                                                         മനോജ് നികത്തില്‍



2 comments:

MOIDEEN ANGADIMUGAR said...

കൊള്ളാം , നന്നായിട്ടുണ്ട് ഈ ആത്മരോദനം.

മനോജ് ഹരിഗീതപുരം said...

താങ്കളുടെ സാനിധ്യം തുടര്‍ന്നും പ്രതീക്ഷിക്കുന്നു നന്ദി......