Pages

Monday, October 24, 2011

മു അമ്മര്‍ ഗദ്ദാഫിക്ക് പറയുവാനുള്ളത്

ഞാന്‍ഒരപരാധി;പക്ഷേ-
നാല്‍ പതാണ്ട് നിനക്ക് കാവലായിരുന്നില്ലേ.
ഞാന്‍ ഒരു സ്വേച്ചാധിപൻ;പക്ഷേ-
നിനക്കുള്ള അന്നവും വെള്ളവും ഞാന്‍ മുടക്കിയോ.
ഞാന്‍ ക്രൂരനാണ് ;പക്ഷേ-
അന്ത്യ നാളില്‍ മൃത്യു ഭീതിയിൽ ചെയ്യ്‌തതല്ലേ;പകരം-
നീ എന്നെ ഓവുചാലില്‍മുക്കി കൊന്നില്ലേ.
പട്ട്‌മെത്തയില്‍‌ പള്ളിയുറങ്ങീടുംഞാന്‍-
നിന്‍ കാല്‍ക്കല്‍ ഭീതിപൂണ്ട് കേണില്ലേ.                                                                                                                                                                                                                                                                                         വെടിയുണ്ടകളാല്‍ നീ മാലചാര്‍ത്തിയില്ലേ                                                                                                      
പച്ചമാംസമുറയും തണുപ്പില്‍, എന്നെ-
അര്‍ദ്ധനഗ്നനായ് കിടത്തിയില്ലേ.
എല്ലാം ഞാന്‍ അര്‍ഹിക്കുന്നു;പക്ഷേ-
സര്‍വ്വതും ഏറ്റുപറയുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.
ഒരുനാള്‍ ഞാന്‍ നിനക്ക് പ്രിയപ്പെട്ടവന്‍
ഞാന്‍ പറയുന്നതൊക്കയും വേദവാക്ക്യം
ശരിയാണ് ,ഞാന്‍ഗര്‍വ്വ് കാട്ടിയിട്ടുണ്ട്,
അധികാര സോമരസംസിരകളില്‍ നുരയുമ്പോള്‍,
സര്‍വ്വസവും ഞാനാണെന്ന് ഹുങ്ക് പറഞ്ഞിട്ടുണ്ട്;പക്ഷേ-
അപ്പോഴുംനീഎനിക്ക് പ്രിയപ്പെട്ടവനായിരുന്നു
വെളിത്തതൊലിയുടെയടിയിലെ,കറുത്ത-
ത്വര നീയറിയുന്നില്ലേ;
എണ്ണപ്പാടത്തിന്‍മേല്‍ വട്ടമിട്ടു പറക്കുന്ന-
മര്‍ജ്ജാര ദ്യഷ്‌ടിനീ കാണുന്നില്ലേ
നുകത്തില്‍ കെട്ടിയകാളയാ‌വരുത്‌നീ,
നിന്‍ സ്വേതകണങ്ങളടര്‍ത്തി, അവന്റെ-
പത്തായംനിറയ്‌ക്കുവാന്‍‌നീയടിമയല്ല.
മിസിരും,ഇറാഖുംനിന്‍‌മുന്നിലെതുറന്ന പുസ്‌തകം.
നിന്റെ കാവലായ് ഞാനുണ്ടാവും;അന്തിയ്‌ക്ക്-
വാനില്‍ തിളങ്ങുന്ന താരകമായ്.
ഇനി ഞാനുറങ്ങട്ടെ സുഖമായ്,ശൂന്യമായ-
മനസോടെ.മാ.....സലാമ..............

4 comments:

haseeb said...

gud

മനോജ് ഹരിഗീതപുരം said...

thanks haseeb

■ uɐƃuɐƃ ■ said...

കവിത വായിച്ചു... ഗംഭീരം....
അക്ഷരതെറ്റുകള്‍ പരമാവധി ഒഴിവാക്കണം.

മനോജ് ഹരിഗീതപുരം said...

നന്ദി .....ഗംഗാ..D..നായര്‍...സത്യസന്‌ധമായ അഭിപ്രായത്തിന് അക്ഷരതെറ്റ് ടൈപ്പിങ്ങില്‍ വന്ന കുഴപ്പം ആണ് ഇനി ശ്രദ്ധിക്കാം.....