Pages

Thursday, November 24, 2011

വിപ്ലവങ്ങള്‍ ഉണ്ടാ‍വുന്നത്........

പണ്ട് ........പണ്ട് പാണ്ടീ ദേശത്ത് രാമുവെന്നും...മലയാള ദേശത്ത് ശങ്കു വെന്നും പേരായ രണ്ടുപേര്‍ താമസിച്ചിരുന്നു......രണ്ടു പേരുടേയും വീടുകള്‍ തമ്മില്‍ മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഒരു വരമ്പിനാല്‍ ആയിരുന്നു.വേര്‍തിരിച്ചിരുന്നത്....രണ്ട് പേരും തമ്മില്‍ വലിയ കൂട്ടായിരുന്നു........കാട്ടില്‍ പോയി വിറക് ഒടിച്ചൂകൊണ്ടുവന്ന് ചന്തയില്‍ കൊണ്ട് പോയ് വിറ്റാണ് രണ്ട് പേരും കുടുബം പുലര്‍ത്തിയിരുന്നത് ...രാവിലെ രണ്ടുപേരും കൂടി ഒരുമിച്ചാണ് കാട്ടിലേക്ക് പോകുന്നത്.....ഉച്ചക്കലത്തേക്കുള്ള റൊട്ടിയും വെള്ളവും ഭണ്ഡത്തില്‍ കരുതിയാണ് പോകാറ് ....ഒരുദിവസംരാമുവിന്റെ ഭാര്യ ഭക്ഷണം ഉണ്ടാക്കിയാല്‍ ...പിറ്റേന്ന് ശങ്കുവിന്റെ ഭാര്യ ഉണ്ടാ‍ക്കും....അത്രയ്ക്ക് അടുപ്പമായിരുന്നു ആ കുടൂബങ്ങള്‍ തമ്മില്‍ .പതിവ് പോലെ ഭക്ഷണവും വെള്ളവുമായ് രണ്ട് പേരും കാട്ടിലേക്ക് പുറപ്പെട്ടൂ.........ഉച്ചവരെ വിറക് ശേഖരിച്ച് ഭക്ഷണവും കഴിച്ച് രണ്ട് പേരും ഒരു മരച്ചുവട്ടില്‍ കിടന്നുറങ്ങാ‍ന്‍ തുടങ്ങി........പെട്ടന്ന് കാട് ഇരുണ്ടു........കാറ്റ് വീശുവാന്‍ തുടങ്ങി.....ഞെട്ടി എഴുന്നേറ്റ രാമുവും ..ശങ്കുവും..വേഗം വിറകും തലയിലേറ്റി വീട്ടിലേക്ക് നടക്കുവാന്‍ തുടങ്ങി.......അപ്പോള്‍ കാടിനുള്ളില്‍ നിന്നും ഒരു ഞരങ്ങല്‍ .........രണ്ട് പേരും അവിടേക്ക് ചെന്നു.......കുറത്തി മലയില്‍ മരുന്ന് ശേഖരുക്കുവാന്‍ വന്ന ഏതോ പടിഞ്ഞാ‍റ്  ദേശക്കാരന്‍   ...കാട്ടു മൃഗത്തിന്റെ ആക്രമണത്തിൽ മുറിവേറ്റ് കിടക്കുന്നു...രാമുവും ശങ്കുവും വേഗം അയാളെ പിടിച്ചെഴുന്നേപ്പിച്ചൂ .........രാമു അയാള്‍ക്ക് കയ്യിലുള്ള വെള്ളം കുടിക്കാന്‍ കൊടൂത്തു...ശങ്കു ഈ സമയം കൊണ്ട് അവിടെ നിന്നും കുറച്ച് കമ്യൂണിസ്റ്റ് പച്ചപൊട്ടിച്ചെടുത്ത് കൈയ്യിലിട്ട് നന്നയി തിരുമ്മി മുറിവില്‍ വെച്ച് കെട്ടി.. പിന്നെ രണ്ട് പേരും കൂടി ആ ...പാവത്തിനെ അതിര്‍ത്തി കടത്തി വിട്ടൂ.......പോകാന്‍ നേരം ആ...മനുഷ്യന്‍ മടിക്കുത്തില്‍ നിന്നുമൊരു വൃക്ഷത്തിന്റെ കായ് എടുത്ത് കൊടുത്തിട്ട് പറഞ്ഞു....ഇത് വീട്ടില്‍ കൊണ്ട് പോയ് കുഴിച്ചിടണം....എന്നിട്ട് വെള്ളമൊഴിച്ച് നന്നായ് പരിപാലിക്കണം...ഇത് വളര്‍ന്ന് വന്നാല്‍ നിങ്ങളുടെ കഷ്ടപ്പട് എല്ലാം തീരും........രണ്ട് പേരും വീട്ടില്‍ലെത്തി വീടിന്റെ അതിര്‍ വരമ്പില്‍ ആ കായ് കുഴിച്ചിട്ടൂ....എന്നിട്ട് നന്നായ് വെള്ളമൊഴിച്ച് ദിവസവും അതിനെ പരിപാലിച്ചൂ.....ക്രമേണ അത് വളര്‍ന്ന് ഒരു കൂറ്റന്‍ മരമായ് ശങ്കുവിന്റെ വീടിന് മുകളീലേക്ക് ചാഞ്ഞു.......കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍  ശങ്കു നോക്കുമ്പോള്‍ ...മരത്തിന്റെ തുഞ്ചത്ത് ഒരു മഞ്ഞനിറത്തിലുള്ളപൂവ് .....രാമുവിനും ശങ്കുവിനും ഇതില്‍ പ്പരം സന്തോഷം വേറെ ഇല്ലായിരുന്നു....ദിവസങ്ങള്‍ വീണ്ടൂം കടന്ന് പോയ്.......ഒരുദിവസം ഉറക്കമുണര്‍ന്ന് വന്നശാങ്കുവാണ് ആ .....കാഴ്‌ച്ച കണ്ടത്...തന്റെ വീടിന് മുന്നില്‍ ഒരു വലിയപഴം......നല്ല ചൊകചൊകാ ചുവന്ന ഒരുപഴം....ശങ്കു വേഗം ...രാമുവിനെ വിളിച്ച് കൈയ്യിലുള്ള പഴം കാണിച്ചൂ   എന്നിട്ട് ആത് ചെത്തി പൂളി രണ്ട് പേരുംകൂടികഴിച്ചിട്ട് കുരു ദൂരേക്കെറിഞ്ഞൂ....കുറേ കഴിഞ്ഞ് ശങ്കുനോക്കുമ്പോള്‍.ദൂരെകിടക്കുന്നകുരു വെയിലേറ്റ് വെട്ടിത്തിളങ്ങുന്നു...രണ്ട് പേരും അത്ഭുതം കൂറി........മെല്ലെ ചെന്നെടുത്ത് അവര്‍ അത് തിരിച്ചൂം മറിച്ചൂം നോക്കി.....രാമുവിന് ഒരുസംശയം...അവന്‍ അത് അടുത്ത് കണ്ട കല്ലില്‍ ഒന്നുരച്ച് നോക്കി........സംശയം തീര്‍ക്കാന്‍ വീണ്ടൂം വീണ്ടും ഉരച്ച് നോക്കി.....അതേ..സ്വര്‍ണ്ണം......നല്ല അസ്സല്‍ സ്വര്‍ണ്ണം....രാമുവും ശങ്കുവും.സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചൂ.......അതോടൊപ്പം...അവരുടെ ജീവിതവും മാറിമറിഞ്ഞു....രാമുവും ശങ്കുവുംഅപ്പൂറവും ഇപ്പൂറവും രണ്ട് വലിയ മാളികകള്‍ പണികഴിപ്പിച്ചൂ.......യാത്ര ചെയ്യൂവാന്‍ കുതിരവണ്ടികള്‍.......ചരക്ക് കൊണ്ടുപോകാ‍നും വരാനും...പത്തോളം  കാളവണ്ടികള്‍.....അവരുടെ പേരും ..പ്രശസ്തിയും.അയല്‍ രാജ്യങ്ങളില്‍ പ്പോലും എത്തി.......അങ്ങനെ ഇരുകുടുബങ്ങളും സന്തോഷത്തോടെകഴിഞ്ഞു......കാലം കടന്നു പോയി.......രാമുവും ശങ്കൂവും..മരിച്ചൂ.......ഇപ്പോള്‍ അവരുടെ മക്കളാണ് അവിടെ താമസിക്കുന്നത്....പഴയ ഐക്യമൊന്നും ഇപ്പോള്‍ ഇല്ല...ഒരാള്‍ക്ക് മറ്റെയാളെ കണ്ട്‌കൂടാ....പരസ്‌പരം..ദ്രോഹിക്കാന്‍ കിട്ടുന്ന‌ അവസരം....രണ്ട്പേരും പഴാക്കാറില്ല....ക്രമേണ...മരംനിന്നസ്ഥലവും..മരവും രാമുവിന്റെമകന്‍ കൈക്കലാക്കി വലിയവേലികെട്ടിഅടച്ചു........സ്വര്‍ണ്ണപ്പഴത്തിന്റെ പങ്ക് ശങ്കു വിന്റെ മകന് കൊടുക്കതെയായി.....പാകമാകുന്നതിന് മുമ്പേ രാമുവിന്റെ മകന്‍ പണിക്കാരെ കൊണ്ട് മുഴുവന്‍ പഴങ്ങളും..പറിപ്പിക്കും..................പാവം ശങ്കു വിന്റെമകന്‍.......പരാതിയുമായി ഗുണശേഖരന്‍ രാജാവിനെ സമീപിച്ചൂ........പക്ഷേ....കുടിലബുദ്ധിക്കരനായ   രാമു വിന്റെമകന്‍അതിന് മുമ്പേ രാജാവിനെ സ്വാധീനിച്ചിരുന്നു.......അതിനാല്‍ ശങ്കുവിന്റെമകന് നീതി ലഭിച്ചില്ല.......ക്രമേണ  മരം  കായ്‌ക്കാതെയായ്.......ഇലകള്‍ക്ക് ചെറിയൊരുവാട്ടം......ക്രമേണ.ഇലകള്‍ കൊഴിഞ്ഞ് ആ ..പടുമരം.ഉണങ്ങാ‍ന്‍ തുടങ്ങി....ഇപ്പോള്‍ മണ്ണ് ഒലിച്ച്പോയി മരത്തിന്റെ വേരുകള്‍ ഏറെക്കുറെ പുറത്ത് കാണാം......കടയ്ക്കല്‍ ചെറുതായി ദ്രവിച്ചിട്ടൂമുണ്ട്......മരം ശങ്കുവിന്റെ വീടിന് മേലേക്ക് ചാഞ്ഞ് നില്‍ക്കുന്നതിനാല്‍ ശങ്കുവിന്റെമകനും കുടൂബത്തിനും..ഉറക്കം നഷ്‌ടപ്പെട്ടൂ......മരം മുറിച്ച് മാറ്റൂവാന്‍ പലകുറി ശങ്കുവിന്റെ മകന്‍ രാമുവിന്റെ മകനോട് ആവശ്യപ്പെട്ടൂ.......”മരം നിന്റെ വീടിന് മുകളില്‍ അല്ലെനില്‍ക്കുന്നത് നീവേണമെങ്കില്‍ മൂറിച്ചോ.രാമു.വിന്റെ മകന്‍ പറഞ്ഞു.....അവസാനം വഴക്ക് മൂത്ത് അടിയുടെ വക്കില്‍ എത്തി....ശങ്കുവിന്റെമകന്‍ മലയാളദേശം വാഴുന്ന ഗുണശേഖരന്‍ രാജാവിന്റെ മുന്നില്‍ വീണ്ടും എത്തി സങ്കടം ബോധിപ്പിചു.....രാജാവ് നിയോഗിച്ച കേശവന്‍ മൂപ്പര്‍ ഉള്‍‌പ്പെടൂന്ന വിദഗ്‌ദ്ദസമിതി മരത്തിന്റെ ബലക്ഷയത്തെ പറ്റി പടിക്കുവാന്‍ അവിടേക്ക് പുറപ്പെട്ടൂ........അവര്‍ കയര്‍ ഉപയോഗിച്ചും.........മരച്ചേദങ്ങളാല്‍ താങ്ങ് കൊടുത്തും....ബലം വര്‍ദ്ധിപ്പിച്ചൂ.....പക്ഷേ...അതുകൊണ്ടൊന്നുംശങ്കുവിന്റെ മകന് സമാധാനം കിട്ടിയില്ല.....വീണ്ടൂം ശങ്കുവിന്റെ മകന്‍ രാജസന്നിധിയില്‍ ഏത്തി സങ്കടമുണര്‍ത്തിച്ചൂ......ശങ്കുവിന്റെ വീടും മരം നില്‍ക്കുന്നസ്ഥലവും.....അച്ചന്‍ തിരുമനസ്സിന്റെ കാലത്ത് പാണ്ടീദേശത്തെ രാജാവിന് കൃഷിക്കും.മറ്റ് ആവശ്യങ്ങള്‍ക്കുമായ്    തൊള്ളായിരത്തിതൊണ്ണൂറ്റൊമ്പത് കൊല്ലത്തേക്ക്  സര്‍വ്വസ്വാതന്ത്രത്തോടെ അനുഭവിക്കുവാന്‍ അനുവദിച്ച്  കൊണ്ട് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍...തനിക്കൊന്നും,ചെയ്യാന്‍ കഴിയില്ലന്നറിയിച്ചൂ.........ഹേ..ശുംഭനായ..രാജാവേ...........രാജാവും..കിങ്കരന്‍ മാരും....ഞെട്ടിത്തെറിച്ചു........ശങ്കുവിന്റെ മകന്‍ തുടര്‍ന്നു.....ഹേ...അന്‌ധനും.മൂഡനുമായ രാജാവേ.......മുടങ്ങാതെ .നെല്ലൂം ...മറ്റ് ധാന്യങ്ങളും....വര്‍ഷാവര്‍ഷംനികുതിയായ്...നല്‍കി..അവിടുത്തെ യശസ്സിനായ്..പ്രാര്‍ഥിക്കുന്ന‌ഈ പ്രജയുടെ ജീവനെ ക്കുറീച്ച് ആങ്ങേക്ക് ഒരു ഉത്കണ്ടയുമില്ലന്നോ......ഇതിന് അങ്ങ് വലിയവിലകൊടുക്കേണ്ടിവരും....എന്നും...ഞങ്ങളെ അടക്കിഭരിക്കാം മെന്ന് വ്യാമോഹിക്കണ്ട.....ജനരോക്ഷത്തിന് മുന്നില്‍ ഒരുനാള്‍ അങ്ങേക്ക് മുട്ട് മടക്കേണ്ടിവരും.....ശങ്കുവിന്റെമകന്‍ കണ്ണീ‍രോടെ പറഞ്ഞു......രാജാവിനെ ശുഭന്‍ എന്നുവിളിച്ചതിനും.....രാജാധികാരത്തെ ചോദ്യം ചെയ്യ്‌തതിനും...ശങ്കുവിന്റെ മകനെ കല്‍ത്തുറങ്കിലടക്കനും.......നൂറ് പൊന്‍പണം..പിഴയായ് നല്‍കുവനും..രാജകല്‍പ്പനയുണ്ടായി......അന്ന് രാത്രി..ശക്തമായ കാറ്റൂം മഴയും...ഉണ്ടാ‍യി....ശങ്കുവിന്റെ മകന്റെ ഉള്ളിപിടഞ്ഞു....തന്റെ..ഭാര്യയും കുട്ടികളും........കേശവന്‍ മൂപ്പരുടെ..കയറിനും....താങ്ങിനും..മരത്തെ പിടിച്ച് നിര്‍ത്താനാകുമോ.......താന്‍ തിരിച്ച് ചെല്ലുമ്പോള്‍ തന്റെ ഭാര്യയും മക്കളും ജീവനോടുണ്ടാകുമോ.......ശങ്കുവിന്റെ മകന്‍ തേങ്ങി......;.ആ തേങ്ങല്‍ കരിങ്കല്‍ ഭിത്തിയില്‍ത്തട്ടി  പ്രധിധ്വനിച്ചൂ..........   

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ലൊരു സാരാംശം ഉള്ള കഥ.എങ്കിലും അവതരണത്തില്‍ പുതുമയില്ലാത്തതിന്റെ ഒരു കുറവ് തോന്നുന്നു..

മനോജ് ഹരിഗീതപുരം said...

സത്യസന്ധമായ അഭിപ്രായത്തിന് നന്ദി