Pages

Sunday, December 4, 2011

തലവിധി......

തണ്ണീര്‍പ്രളയത്തില്‍ തടയണകെട്ടി-
തടുത്തു ശതാബ്‌ദ്ദങ്ങള്‍ക്കപ്പുറത്തെപ്പഴോ.....
തണ്ണീര്‍ചാലുകളൊഴുക്കിനല്‍കി-
തമിഴ്‌മക്കള്‍ക്ക്തായ്‌വേര്‍പൊലിയാതിരിക്കുവാന്‍....
താരങ്ങള്‍കണ്‍‌ചിമ്മിമാനത്തവരുടെ-
താരാപഥത്തിനുശോഭയേറി....
തണ്ണികുടിച്ചുപെരുത്തൊരുവയറുമായ്-
തണ്ണിമത്തനും,തളിരിട്ടസ്വപ്‌നവും..
തൊള്ളാ‍യിരാമാണ്ട്‌തീര്‍ത്തൊരുചങ്ങല-
തലപൊക്കിനിന്നുഫണംവിരിച്ചാടുന്നു...
തണ്ണിയില്‍ മുങ്ങിപൊലിയുമൊരുമക്കള്‍-
തണ്ണിക്ക് വേണ്ടിപിടയുംതമിഴ്‌മക്കള്‍....
തമ്മില്‍ തമ്മിലിഴചേര്‍ത്തുവെച്ചോരുസുര്‍ക്കിയും-
താഴത്തെക്കല്ലൂ‍മിളകിപോല്‍.....
തായതന്‍ഭ്രംശനപ്രകമ്പനത്തിനാലൊരു-
തലമുറതന്നുയിര്‍,ബലിച്ചോര്‍ഭുജിക്കുമോ....
താമസംവിനാനേടണംനമ്മളീ സമസ്യ-
തീര്‍ക്കുന്നൊരു ശാശ്വതപോംവഴി...
താമസമരുതേ .....മാലോകരേഇന്ന്-
തണ്ടെല്‍ നിവര്‍ത്തിനാമൊന്നായ് ചേരുക.......

5 comments:

മനോജ് ഹരിഗീതപുരം said...

എഴുതിയത് മുഴുവനും ശരിയാണോ എന്നറീയില്ല.....മനസ്സില്‍തോന്നിയത് കുത്തിക്കുറിച്ചു.....

Lipi Ranju said...

"തണ്ണിയില്‍ മുങ്ങിപൊലിയുമൊരുമക്കള്‍-
തണ്ണിക്ക് വേണ്ടി പിടയും തമിഴ്‌മക്കള്‍...." ഈശ്വരാ.. ഇതല്ലേ ഡാം പൊട്ടിയാല്‍ കാണേണ്ടി വരുന്ന കാഴ്ച... :(
കവിത ഇഷ്ടായിട്ടോ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

"ത"ക്കവിത തരക്കേടില്ല.

മനോജ് ഹരിഗീതപുരം said...

LipiRanju....അഭിപ്രായത്തിന് നന്ദി......

മനോജ് ഹരിഗീതപുരം said...

മുഹമ്മദിക്കാ......നന്ദി...