Pages

Tuesday, February 7, 2012

നിള;ഒരുവിലാപം

നിളാനദിയുടെ നെടുവീര്‍പ്പിലിന്നലെ;
യൊരുതേങ്ങലിന്റെയീണം.
 ഒരിക്കല്‍ നിറഞ്ഞുകവിഞ്ഞയവ്വന-
മിന്നിതാ പാഴ്‌മരുവിനകാലവാര്‍‌ദ്ധക്യം.
തന്മുലയൂട്ടിവളര്‍ത്തിയമക്കള്‍തന്‍,
വന്മഴുവിന്‍രക്തസാക്ഷിയിന്നുനീ.
ഹരിതാഭമായിരുന്നുനിന്‍തീരങ്ങള്‍;ളിന്നു-
പരിതാപമായികരിഞ്ഞുണങ്ങി.
സംവത്‌സരങ്ങളിലൊരിക്കല്‍നിന്‍‌തീരങ്ങള്‍,
മാത്സര്യവീര്യത്തിന്‍ ചുടുനിണം വീഴുന്നു
അരുണാഭമാകുന്നാകാശവും,താഴെ-
കരുണാമയിയായനീയുംചുവക്കുന്നു.
വീഴുന്നകബന്‌ധങ്ങള്‍നിന്‍‌കണ്മുന്നിലാ-
യന്നുംനീതേങ്ങിക്കരഞ്ഞിരുന്നു.
എത്രചരിത്രത്തിന്‍സാക്ഷിയാവുന്നുനീ-
യെത്രയാത്മാക്കളെയേറ്റുവാങ്ങുന്നുനീ.
ആരേറ്റുവാങ്ങുമിനി നിന്റെയാത്‌മാവിനെ-
യേറ്റുന്നൊരീപേറ്റുനോവിന്റെമണ്‍കുടം.
ചരിത്രത്തിലെന്നും നിറയുന്നനീ;നാളെ-
ചരിത്രത്തിന്‍‌താളില്‍ ചരിത്രമായീടുമൊ?

6 comments:

Yasmin NK said...

നല്ല വരികള്‍. നിറഞ്ഞൊഴുകിയിരുന്ന നിളയെ കണ്ട് വളര്‍ന്നതാണു ഞാന്‍, ഇന്ന് പുഴയുടെ അവസ്ഥ കണ്ടാല്‍ നെഞ്ചില്‍ ഒരു വിങ്ങലാണു. പുഴ മുഴുവന്‍ പുല്ലാനി കാടും അക്കേഷ്യയും വളര്‍ന്നു നില്‍ക്കുന്ന കാഴ്ച കാണുമ്പോള്‍ നെഞ്ച് പിടയും.

സങ്കൽ‌പ്പങ്ങൾ said...

ചരിത്രത്തിലെന്നും നിറയുന്നനീനാളെ-
ചരിത്രത്തിന്‍‌താളില്‍ ചരിത്രമായീടുമൊ?
സത്യസന്ധമായ ചോദ്യം...അഭിനന്ദനങ്ങൾ

മനോജ് ഹരിഗീതപുരം said...

നന്ദി മുല്ലാ അഭിപ്രായത്തിന്

മനോജ് ഹരിഗീതപുരം said...

നന്ദി , സങ്കല്‍പ്പങ്ങള്‍ അഭിപ്രായത്തിന്

മനോജ് ഹരിഗീതപുരം said...
This comment has been removed by the author.
ഫക്രുദ്ധീന്‍ പല്ലാര്‍ said...

എന്‍റെയും നിന്‍റെയുംനോവുകള്‍ ഒന്നണല്ലോ കൂട്ടുക്കാരാ.