Pages

Sunday, November 25, 2012

വെളിപാടുകൾ


പറയാതിരിക്കുവാനാവില്ലെനിക്കെന്റെ
ചിന്തയ്ക്ക് തീപിടിക്കുമ്പോൾ.
കടപുഴകി വീഴുന്ന ചടുലമോഹങ്ങൾതൻ-
യൗവ്വനം നടനമാടുമ്പോൾ.
പറയാതിരിക്കുവാനാവില്ലെനിക്കെന്റെ,
ഹൃത്തിൽ നിണം പൊടിക്കുമ്പോൾ.
ഇടപഴകി ഒന്നായൊരിണയുടെ-
മാംസത്തിൻ ചൂടിൽ തണുപ്പകറ്റുമ്പൊൾ.
പറയാതിരിക്കുവാനാവില്ലെനിക്കെന്റെ,
കണ്ണിൽ കടലിരമ്പുമ്പോൾ
താലിച്ചരടിന്റെ ബന്ധനമില്ലാതെ-
കാമത്തിൻ ചൂടകറ്റുമ്പോൾ.
പറയാതിരിക്കുവാനാകില്ലെനിക്കെന്റെ,
മനസ്സാക്ഷി മനംപുരട്ടുമ്പോൾ.
ജനകന്റെ പാപമുദരത്തിൽ പേറിയ,
 കൗമാരം കൺതുറിക്കുമ്പോൾ.
പറയാതിരിക്കുവാനാവില്ലെനിക്കെന്റെ,
ചേതനചടുലമാടുമ്പോൾ.
മകളെ, മദാലസയാമങ്ങൾപുൽകുവാ-
നമ്മപണം പിരിയ്ക്കുമ്പോൾ.
പറയാതിരിക്കുവാനാകില്ലെനിക്കെന്റെ,
സിരയിൽ ശരംതറയ്ക്കുമ്പോൾ.-
തിരിമങ്ങികത്തും വിളക്കുകാൽച്ചോട്ടിലാ-
തൊട്ടിൽ മണിമുഴക്കുമ്പോൾ.
എന്തിനിചൊല്ലേണ്ടീവൈകിയവേളയിൽ,
ഒക്കെയുമെന്നത്മനൊമ്പരങ്ങൾ മാത്രം.
മനസാക്ഷി മൃത്യുപുൽകാത്തവർ;നിങ്ങളീ-
യാത്മരോഷത്തിൻ തീപടർത്തീടുവിൻ.



5 comments:

Satheesan OP said...

കവിതയുള്ള ചൊല്‍ക്കവിത..
വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ..
ഭാവുകങ്ങള്‍ .

Raees hidaya said...

:)

ajith said...

കൊള്ളാം, നന്നായിട്ടുണ്ട്

മനോജ് ഹരിഗീതപുരം said...

സതീഷ്,റഈസ്.അജിചേട്ടാ നന്ദി

ഷാജു അത്താണിക്കല്‍ said...

ഒഴുക്കും അഴകുമുള്ള വരികൾ