Pages

Saturday, December 1, 2012

സഹനപർവ്വം

അമ്മതൻ നെഞ്ചിൽനീയാകാശഗോപുര-
കാൽനാട്ടി,കാടിൻ കഴുത്തറുത്ത്.
മാറിടം ച്ചേദിച്ച് കൊത്തിയരിഞ്ഞുനീ,
പന്നിപടക്കത്തിനൊച്ചയാലെ.
മദയാനകൈകളാൽ തോണ്ടിയെടുത്തുനീ-
മജ്ജയും മാംസവുംനീരൊഴുക്കും.
പാൽചുരത്തും മുലകുത്തിതുരന്നുനീ,
പാലാഴിനക്കികുടിച്ചുതീർത്തു.
വാത്സല്യം നുകരുവാനെന്മടിത്തട്ടിൽ-
കിടത്തിലാളിച്ചുറക്കിഞാനോമനേ,
മാതൃത്വപാൽപ്പത നൊട്ടിനുണഞെന്റെ-
യൗവനചുടുചോരയൂറ്റികുടിച്ചുനീ.
പെറ്റമ്മയെങ്കിലും പൊട്ടിതെറിക്കില്ലേ-
യിച്ചതി നാൾതോറുമേറിടുമ്പോൾ.
"ഭൂമിയോളം ക്ഷമ";യെന്നുചൊൽകീടിലും,
ഭൂമിമാതാവിനും ക്ഷമകെടില്ലേ.
സഹനത്തിൻ ജടയൂരികടലിലെറിഞ്ഞപ്പോൽ,
തിരവന്നു,തീവന്നു,തീക്കാറ്റുവന്നു.
ചീന്തിയ സ്ത്രീത്വവും,ഒറ്റച്ചിലമ്പുമായ്-
പാതിവൃത്യത്തിൻ പാരമ്യമാംമഗ്നിയിൽ,
ഒരുമധുരയല്ലിനിയായിരം മധുരതന്ന-
സ്ഥികൂടങ്ങൾതന്നാസന്നരോദനം
പതിവൃതയാംമെന്റെ പച്ചപ്പട്ടൂടയാട-
പകിടകളിക്കുവാൻ പണയപ്പെടുത്തിനീ,
മക്കളേനിങ്ങൾ തൻ രക്തം പുരളാതെ-
കട്ടായമീകൂന്തൽകെട്ടിലൊരിക്കലും.

6 comments:

മനോജ് ഹരിഗീതപുരം said...

സർവ്വംസഹയായ ഭൂമി

ആൾരൂപൻ said...

നിലനിൽക്കുമ്പോൾ മാത്രമല്ലേ ഭൂമിയ്ക്ക് സർവ്വംസഹയാകാൻ പറ്റൂ? പഞ്ചഭൂതങ്ങളിൽ അഗ്നിയൊഴികെ ഭൂമി, ജലം, വായു, ആകാശം എന്നിവയെയൊക്കെ മനുഷ്യൻ ഒരു കണക്കാക്കിയിരിക്കുന്നു. മനുഷ്യന്റെ ഉപഭോഗാസക്തികൾ മൂലം 'ഭൂമി എനി എത്ര നാൾ?' എന്നേ ആലോചിക്കേണ്ടതുള്ളു.

സൗഗന്ധികം said...


വണ്ടർഫുൾ......... നല്ല ചിന്ത......... നല്ല വരികൾ...... ശുഭാശംസകൾ..........

ajith said...

സര്‍വംസഹ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പറഞ്ഞാലും പാടിയാലും തീരാത്ത അമ്മയെന്ന സ്നേഹസാഗരത്തെക്കുറിച്ചുള്ള ഉപമകളോടെ..നന്നായി

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും..നന്ദി...ഇനിയും വരണേ....