Pages

Monday, December 10, 2012

ഇരിക്കപിണ്ഡം

കടക്കൂപുറത്തുനീ;ഈ അക്ഷരമുറ്റത്തിൻ,
പടിപ്പുരയ്ക്കപ്പുറം..........
കണ്ണീർതളം കെട്ടുംവദനം തുടച്ചിട്ടാരണ്ടിളം,
പൈതങ്ങൾ ;പിൻന്തിരിഞവർ പോയി.
മലർവാടി തന്നിലെ പൂമ്പാറ്റപോലന്ന്,
തുള്ളിക്കളിച്ചു മെതിച്ചുനടന്നവർ.
ഇന്നിതാ അക്ഷരമോതിതരേണ്ടവർ,
പടിയടച്ചിരിക്ക പിണ്ഡം സമർപ്പിച്ചു.
ആരോ കൊടുത്തൊരു നാരങ്ങാമുട്ടയി,
പാവാട കോന്തലചേർത്ത് മുറിച്ചതും.
ചോറ്റുപാത്രത്തിലെ ചമ്മന്തികൂട്ടാൻ,
പലവുരുപങ്കിട്ട് പകുത്തുകൊടുത്തതും.
ഭ്രഷ്ട് കല്പിച്ചിന്നു കൂടെപടിച്ചവർ,
മൂത്തോരുചൊല്ലി കൊടുത്തപോലങ്ങനെ.
അമ്മതൻന്നുദരത്തിലുയിർ കൊണ്ട ജീവനിൽ,
താതൻസമർപ്പിച്ചൊരധികമാം കൃമികീടം,
ഒന്നുമറിയാതെ വളരുന്ന ഭ്രൂണത്തിലെല്ലാ-
മറിയുന്നനീചനും വളരുന്നു.
കളത്രസ്നേഹംവിട്ടുകളങ്കമാംസ്നേഹത്തിൻ,
മാംസങ്ങൾ മാംസത്തെ രാകിതീപടരുമ്പോൾ,
പുത്രകളത്രങ്ങളെല്ലാം മറന്നുനീ,
മദ്യത്തിനുന്മാദനാളിതിലത്രയും.
നീ.....നിന്റെ ജീവനും കൊണ്ടുപറന്നുപോയ്....
നിൻമക്കളും പിന്നെ നിൻനല്ലപാതിയും,
നാലുചുവരുകൾക്കുള്ളിലെരിയുന്നു,
പടുതിരികത്തിപടർന്നവിളക്കുപോൽ.....

12 comments:

KOYAS KODINHI said...

വായിച്ചു മറന്ന രണ്ട് കുട്ടികളുടെ ചിത്രം വീണ്ടും മനസ്സിലേക്ക് പറിച്ചുനട്ട നിങ്ങളോട് അവരിന്നു രണ്ടല്ല രണ്ടായിരം പേരുണ്ടാവും

റിയാസ് ടി. അലി said...

വിങ്ങുന്ന ഹൃദയവ്യഥ ആരോട് ചൊല്ലെണ്ടൂ ...!
മനൂ ... ചിന്താര്‍ഹമീ വരികള്‍ !
ആശംസകള്‍ ....

ഷാജു അത്താണിക്കല്‍ said...

വരികൾ പലതും പറഞ്ഞു

ആശംസകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...
This comment has been removed by the author.
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മദ്യവും,മാംസവും തേടുന്ന കഴുകന്മാര്‍
അകവും പുറവും എരിയുന്ന ഇരകള്‍
നന്നായി എഴുതി.

സൗഗന്ധികം said...

നൊമ്പരമുണർത്തുന്ന വരികൾ...... നന്നായി എഴുതി....

ശുഭാശംസകൾ......

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും...നന്ദി...

ജയരാജ്‌മുരുക്കുംപുഴ said...

നന്നായി എഴുതി........ ഭാവുകങ്ങള്‍ .........

K@nn(())raan*خلي ولي said...

>> കടക്കൂപുറത്തുനീ;ഈ അക്ഷരമുറ്റത്തിൻ,
പടിപ്പുരയ്ക്കപ്പുറം... <<

പടിക്കുപുറത്താക്കി പിണ്ഡംവെച്ചു അല്ലെ!


നന്നായിരിക്കുന്നു മനോ.

വിനോദ് said...

ഹൃദയസ്പര്‍ശിയായ വരികള്‍ , നന്നായിരിക്കുന്നു.

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും നന്ദി......ഇനിയും വരിക....

Unknown said...

ഇനിയും എഴ്തു കുട്ടി .എത്ര നല്ല അവതരണ രീതി
സ്നേഹത്തോടെ
രൂപസനല്‍