Pages

Saturday, December 15, 2012

കഞ്ഞി.......

പള്ളികൂടത്തിന്റെ നീളൻ വരാന്തയിൽ,
മദ്ധ്യാനമെത്തുമ്പോളുച്ച കഞ്ഞി.....
പത്തുമണിയുടെ  കത്തലകറ്റുവാ-
നമ്മവിളമ്പും പ്രഭാത കഞ്ഞി.....
അന്നദാനപ്രഭു ഉള്ളം നിറയ്ക്കുവാ-
നാമോദമേകിടാം സ്വാമി കഞ്ഞി.....
പനിവന്നു ചുമവന്നു ചൂടികിടക്കുമ്പോൾ,
പൊടിയരികഞ്ഞിയിലാവിപറക്കുന്നു......
കഞ്ഞിയിലിത്തിരി തേങ്ങ ചേർത്തീടുമ്പോൾ,
ചേലേറും സ്വാദുള്ള തേങ്ങാ കഞ്ഞി......
സ്വാദ് പോരെന്നോതി പാലുചേർത്തീടുമ്പോൾ,
കുലമഹിമയോതുന്ന പൈമ്പാൽ കഞ്ഞി....
ചിതകത്തിതീരുമ്പൊൾ കദനം മിഴിവാർക്കുമ്പോൾ,
കണ്ണീരിനുപ്പിട്ട പഷ്ണികഞ്ഞി.....
പലവിധകഞ്ഞികളുലകിൽ വിലസുമ്പോൾ,
കോരനു കുമ്പിളിൽ തന്നെ കഞ്ഞി......

11 comments:

Empty Bottle(കാലിക്കുപ്പി) said...

ഈശ്വരാനുഗ്രഹം ഉണ്ടാവുക...
നന്മകള്‍ ചെയ്യുമ്പോഴും....
നല്ലത് അംഗീകരിക്കുപ്പോഴുമാണ്....
എന്‍റെ ബ്ലോഗ്‌ വായിക്കുക...
നല്ലതെങ്കില്‍ അംഗീകരിക്കുക...
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....
http://nidhilramesh.blogspot.in/

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പൊടിയരിക്കഞ്ഞി.

സൗഗന്ധികം said...

നല്ലത്......

ഇഷ്ടപ്പെട്ടു.....

ശുഭാശംസകൾ.....

വിനോദ് said...

എല്ലാവരും അവരവരുടെ കഞ്ഞിയില്‍ പാറ്റ വീഴാതെ സൂക്ഷിക്കട്ടെ.... നല്ല കവിത. ആശംസകള്‍ .......

MONALIZA said...

നന്നായി വരുന്നുണ്ട് ...
ഇന്നീം നന്നായി എഴുതൂ

AnuRaj.Ks said...

കഞ്ഞിപുരാണം നന്നായി...ആശംസകള്

ആൾരൂപൻ said...

മനോജേ, കഞ്ഞി കേരളസംസ്കാരത്തിന്റെ ഭാഗമാണ്. കോരൻ മാത്രമല്ല വലിയ തറവാടികളും കഞ്ഞിയല്ലേ കുടിച്ചിരുന്നത്? അതൊക്കെ പണ്ട്! കഞ്ഞിയൊക്കെ നമ്മുടെ തീന്മേശയിലിപ്പോഴുണ്ടോ? എന്തായാലും കഞ്ഞിയെക്കുറിച്ച് എഴുതിയത് ഉചിതമായി. കവിത നന്നായിട്ടുണ്ട്.

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

കമ്പ്യൂട്ടര്‍ ടിപ്സ് said...

ആശംസകള്

കമ്പ്യൂട്ടര്‍ ടിപ്സ് said...

ആശംസകള്

Unknown said...

പഴമയിലേക്കൊരു എത്തിനോട്ടം നടത്താന്‍ സഹായിച്ചു ഈ കവിത .നന്ദി....
ഒരായിരം ആശംസകള്‍
രൂപസനല്‍