Pages

Sunday, December 23, 2012

'പ്രാ'ച്ചിത്തം (കഥ)

"ഒരു കാഫറിന് ....നമ്മടെ കുട്ടിയെ നിക്കാഹ് ചെയ്തോടുക്കാൻ  നമ്മളുസമ്മതിക്കില്ലാ....."
"അല്ല തങ്ങളുപ്പൂപ്പാ നിങ്ങളും മിണ്ടാതിരിക്യാണോ......."

"സ്നേഹിക്കോന്ന മനസോളെ..ഒന്നാക്കലാണ്...നമ്മടെപണി...അല്ലതെ അടർത്ത്യടുക്കലല്ലാ......"‌-തങ്ങളുപ്പൂപ്പ പ്രതിക്ഷേതം അറിയിച്ചു.

"അല്ല...കാതറേ...നെനക്കെങ്ങനെ ധൈര്യം വന്നൂ.................ഈഅഹമ്മതി കാട്ടാൻ"                                                 


 "നിക്ക്..ജതീം..മതോല്ല....വലുത്...ന്റെ മോളാ....അവടെ ജീവിതാ.....നീ കൂട്ടാളിളേം വിളിച്ചോണ്ട് പോകിൻ റഫീക്കേ......."


"ങ്ങ്നെ പോകാൻ ...ഞങ്ങള് തീരിമാനിച്ചിട്ടില്ല...ന്ന് രണ്ടിലൊന്നറയണം...."

"ങ്ങള് വെറുതേ പുക്കാറുണ്ടാക്കല്ലേ റഫീക്കേ...ആ കുട്ടീടെ കാര്യങ്ങള് നെനക്കും അറീന്നതല്ലേ...അതെങ്ങനേലും പെഴച്ചോട്ടെ...."‌-തങ്ങളുപ്പൂപ്പ വീണ്ടും എടപെട്ടു.

വാദപ്രതിവാദങ്ങൾ മുറുകുന്നു....ഒരുതീപ്പൊരി മതി......ഉമിത്തീയിൽ വീണ തീപൊരി.....ഒരുനാടിനെ വിഴുങ്ങാൻ.

"ശ്ശെരി...ങ്ങള് പറേമ്പോലെ ഞാൻ കേക്കാം..............പക്ഷേ. ന്റെ മോളെ നെന്റെ മോനെ കൊണ്ട് കെട്ടിക്യോ റഫീകേ...നീ"

വേണ്ടാ...ഈനിക്കുന്ന ഏതെങ്കിലും ചെറുപ്പക്കാർ അതിന് തയാറുണ്ടൊ.....ങ് എ"
"ന്താ...അരുവൊന്നും മിണ്ടാത്തെ..പറ്റില്ല അരക്ക്കീഴോട്ട് തളർന്ന പെണ്ണിനെ കെട്ടാൻ ആർക്കും പറ്റില്ല...അത്രന്നെ...പക്ഷേ അവൾക്കുവരുന്ന ആലോചന മുടക്കാൻ എല്ലാരുവൊണ്ട്..........
"നീ നിന്റെപാടുനോക്കി പോ റഫീക്കേ...താല്പര്യള്ളോരുമാത്രം നിന്നാമതി...അല്ലത്തൊർക്കെല്ലാം പോകാം....ആരും വേണ്ട ....നിക്കും മോക്കും...-ഖാദർ കണ്ണുതുടച്ചു.

"ങ്ങളാ താലിയെടുത്ത് കെട്ടിൻ നായരേ......"


ആർഭാടവും ആരവവും ഇല്ലാതെ ഒരു കല്യാണം......അല്ലെങ്കിൽ നിക്കഹ്.....-എന്ത് പേരുവിളിച്ചാലും അത് രണ്ട് മനസ്സുകളുടെ കൂടിച്ചേരലാണല്ലോ........

ഫാത്തിമയെ വീൽചെയറിൽ ഇരുത്തി 'അനിൽ' പറത്തേക്ക് ഉന്തി.

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു;.........അവളുടേയും.

ഓടികൊണ്ടിരുന്ന വണ്ടിയുടെ പിൻ സീറ്റിൽ,അനിലിന്റെ തോളിൽ ചാഞ്ഞ് ആർദ്രമായ മനസ്സോടെ ഫാത്തിമ....അവൻ അവളുടെ മുടിയിഴകൾ മെല്ലെ തലോടി.

പുറത്ത് അതിവേഗം പിന്നിലാക്കപ്പെടുന്ന കാഴ്ചകൾ.......

അവൻ മെല്ലെ പിന്നോട്ട് ചാഞ്ഞ് മിഴികൾ പൂട്ടി.

മുന്നിലെ ഇരുട്ടിൽ ചലിക്കുന്ന അവ്യക്തമായ രൂപങ്ങൾ......മുഖങ്ങൾ....സ്ഥലങ്ങൾ.....എല്ലാം ഒരു ചരടുപൊട്ടിയ മുത്തുപോലെ വീണുചിതറി.
                                        ------------------------------------------------------

ഭൂഗോളത്തിനു മുകളിൽ വലനെയ്യുന്ന ചിലന്തികൾ....ചിലന്തി നൂലിലൂടെ പായുന്ന വിദ്ദ്യുത് തരംഗങ്ങൾ...അവിടെ വിരിയുന്ന മുല്ലപ്പൂക്കൾ...ഭിത്തികൾ തമ്മിലുള്ള വാക്പോരുകൾ....നേരമ്പോക്കുകൾ.....ഇടയ്ക്ക് വിരിയുന്ന സർഗ്ഗസൃഷ്ടികൾ..ഒരു ഷഡ്പദത്തെ പോലെ പിടയുന്നചിന്തകൾ...

ഇന്ന് നല്ല ചൂടുണ്ടായിരുന്നു......രാത്രിയിൽ അതിലേറെ കുമിർച്ചയും...മണലാരണ്യത്തോടൊപ്പം അന്തിയുറങ്ങാൻ തുടങ്ങിയിട്ട് നാളു കുറേയായി.-അനിൽ നെടുവീർപ്പിട്ടു.

തിളച്ച വെള്ളത്തിൽ അരിച്ചിറങ്ങുന്ന തേയിലയുടെ രുചി ആസ്വദിച്ച് അനിൽ കമ്പ്യൂട്ടർ ഓണാക്കി.

ഇന്നലെ തുടങ്ങി വെച്ച കൊലാഹലങ്ങൾ എന്തായോ..എന്തോ.
ഒരു വിരുതൻ ഇട്ട പോസ്റ്റാണ്.."എയർ ഇന്ത്യ ബഹിഷ്കരിക്കുക"-നിങ്ങളുടെ അഭിപ്രായം.


ചർച്ചകൾ ചൂടുപിടിച്ചപ്പോഴാണ് നാളെ ഡ്യൂട്ടിക്ക് പോകണം എന്നുള്ള ചിന്ത വന്നത്.....ഉടനെ ലോഗ് ഔട്ട് ചെയ്ത് പോയതാണ്.

അനിൽ സൈബർ ലോകത്തേക്ക്  ഊളിയിട്ടു

അവിടവിടെ ഒഴുകി നടക്കുന്ന സ്റ്റാറ്റസുകൾ.....കമന്റുകൾ....ലൈക്കുകൾ....ചില പൊട്ടിത്തെറികൾ....ആകെ ബഹളം തന്നെ.

മുന്നിലൂടെ ഒഴുകിനീങ്ങിയ ഒരുപോസ്റ്റിൽ കണ്ണുടക്കി..
"ഈ ജീവിതം ഇനി നിങ്ങളുടെ കയ്യിലാണ്"
ആരോ ഇട്ട പോസ്റ്റാണ്....ഒന്നുവായിച്ചുനോക്കാമെന്നു വെച്ചു..-പക്ഷേ അത് തന്റെ ജീവിതത്തെ ഇത്ര സ്വാധീനിക്കുമെന്ന് കരുതിയില്ല....

-ആറുമാസങ്ങൾക്ക് മുമ്പ് അമ്പലപ്പുഴയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ അരയ്ക്ക് കീഴേ തളർന്നു കിടക്കുന്ന 'ഫാത്തിമ'-തന്റെ നിക്കാഹ് പറയാൻ തന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോയിവരുന്നവഴി അജ്ഞാതനായ ബൈക്ക് യാത്രകാരൻ ഇടിച്ച് തെറിപ്പിച്ചിട്ട് നിർത്താതെ പോകുകയായിരുന്നു..വിദഗ്ദ്ധചികിത്സ ലഭിച്ചാൽ എഴുന്നേറ്റ് നടക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്...നിർദ്ദനകുടുബാംഗമായ ഫാത്തിമയെ നിങ്ങൾ സഹായിക്കില്ലെ...------.

അനിലിന്റെ സിരകളിൽ വെള്ളിടി വെട്ടി.!!!!...ഈശ്വരാ.....ഈകുട്ടി...എത്ര വലിയ പാതകമാണ് താൻ ചെയ്തത് ....ഓർത്തിട്ട് തലകറങ്ങുന്നു......
"ഹേ നരാധമാ!!!!!പറയൂ നിന്റെ മനസ്സാക്ഷിയുടെ മുന്നിൽ എല്ലാം ഏറ്റുപറയൂ...അങ്ങനെ എങ്കിലും നിനക്ക് സമാധാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ,,,"

കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോഴാണ് ......പ്രവാസ ക്ഷേമനിധിയുടെ അംഗത്വ ഫോം വാങ്ങാൻ ആലപ്പുഴക്ക് പോയി...

കൂടെ പട്ടാളക്കാരനായ എന്റെ സുഹൃത്തും ഉണ്ട്. അവന് മിലിട്ടറി കാന്റീനീന്ന് എന്തൊക്കയോ വാങ്ങാനുണ്ട്....
എല്ലാം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അവനൊരു മോഹം...രണ്ടെണ്ണം അടിച്ചിട്ട് പോയാലോ...നല്ല മിലിട്ടറി സാധനം കയ്യിലുണ്ട്...

എന്നാ പിന്നെ അങ്ങനെ തന്നെ....

അവൻ  സാധനം വാങ്ങാൻ വരുമ്പോൾ സ്ഥിരമായി കയറി മിനുങ്ങുന്ന ഒരു ഹോട്ടൽ ഉണ്ടത്ര...അവിടുത്തെ ചേട്ടന് രണ്ടെണ്ണം കൊടുത്താൽ മതി സംഗതി കുശാൻ!!!

അത്യാവശ്യം മിനുങ്ങി ഞങ്ങൾ യാത്ര തുടർന്നു....ചന്നം പിന്നം മഴചാറുന്നുണ്ട് ..മഴയുടെ കുളിരും മദ്യത്തിന്റെ ലഹരിയും...ഞങ്ങൾ മറ്റൊരു ലോകത്തായി....

ഏകദേശം അമ്പലപ്പുഴ അടുക്കാറായി...

അരിക് ചേർന്ന് ഹോൺ അടിച്ചുവന്ന ലോറിക്ക് സൈഡ് കൊടുക്കാൻ ഞാൻ വണ്ടി സൈഡിലേക്ക് വെട്ടിച്ചു മാറ്റി..

വണ്ടി എന്തിലോ ഇടിച്ച് മറിഞ്ഞു.....

 എഴുന്നേറ്റ് നോക്കുമ്പോൾ മുമ്പിൽ ഒരു പെൺകുട്ടി കിടന്ന് പിടയ്ക്കുന്നു....
"അളിയാ.....കൊഴപ്പമാ...വേഗം വണ്ടിയെട് നീ........"സുഹൃത്തിന്റെ വെപ്രാളം.

ടാ....ഇത്....ഈ കുട്ടി..........

ബൈക്ക് നിവർത്തി സ്റ്റാർട്ട് ചെയ്ത്  എന്നെ വലിച്ച് അവൻ വണ്ടിയിൽ കയറ്റി.....

ഞാൻ ഒരു മരപ്പാവ കണക്കെ ഇരുന്നു.

പെൺകുട്ടിയുടെ കരച്ചിൽ മഴയിൽ കുതിർന്ന് നേർത്ത് ഇല്ലാതായി....
              ---------------------------------------------------------
മുന്നിലെ ചിത്രത്തിൽ നോക്കി അനിൽ വിറച്ചു....മഹാപാപിയാണു ഞാൻ...മഹാപാപി....

വീണ്ടും ഒരവധികാലം........
ചില തീരുമാനങ്ങളോടെ ആണ് അവൻ പോയത്

അടുക്കളപ്പുറത്തെ ഷെഡിലിരുന്ന് അവന്റെ ബൈക്ക് അവനെ തുറിച്ച് നോക്കുന്നു....ഒരു ദു:ശ്ശകുനം പോലെ.....

ഫാത്തിമയെ കാണണം...എല്ലാം ഏറ്റുപറയണം.....മനസ്സിന്റെ പിടച്ചിൽ മാറ്റണം...വയ്യ...ഇനിയും ഇങ്ങനെ നീറി നീറി...

"അതേ...ചേട്ടാ ഈം ഫാത്തിമേടെ വീട്...?"

"നേരേ പോയി.....വലത്തോട്ട് തിരിഞ്ഞ് രണ്ടാമത്തെ..."അയാൾ പോയി.

വല് ചുഴറ്റി മുറ്റത്ത് നിൽക്കുന്ന പൂവാലി പശു....അന്തരീക്ഷത്തിൽ മുറ്റി നിൽക്കുന്ന ചാണകത്തിന്റെയും ഉണക്ക മീനിന്റെയും സംമിശ്ര ഗന്ധം......

ഫാത്തിമയുടെ കണ്ണുകൾ സജ്ജലങ്ങളായ്.....അനിൽ കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കഞ്ഞു...എല്ലാ സങ്കടങ്ങളും കണ്ണീരായ് പുറത്തേക്ക് ഒഴുകി..
"സാരല്ലാ.....അറിഞ്ഞോണ്ട് സംഭവിച്ചതല്ലല്ലോ ഒന്നും.......ഇയ്യാളല്ലെങ്കിൽ വേറൊരാൾ...അല്ലെങ്കിൽ മറ്റെന്തെങ്കിലും....ന്റെ വിധി...അത്രന്നെ...."

അനിൽ കണ്ണു തുടച്ചു.........സമാധാനത്തിന്റെ ഒരു ദീർഘനിശ്വാസം.....എന്തോ ഭാരം ഒഴിഞ്ഞപോലെ.....തനിക്കിപ്പോൾ അപ്പൂപ്പൻ  താടിയുടെ ഭാരമേ ഉള്ളൂ.......

"ന്താ...ഇയ്യാള് കരയുവാണോ....."
ശബ്ദ്ദം കേട്ട് അനിൽ കണ്ണ് തുറന്നു...അടുത്തിരിക്കുന്ന ഫാത്തിമ....അവൻ മെല്ലെ പുഞ്ചിരിച്ചു....പിന്നെ പുറത്തേക്ക് നോക്കി.....
വീട് എത്തിയിരിക്കുന്നു..............












13 comments:

Unknown said...

ആദ്യമായിട്ടാണ് ഞാന്‍ ഇവിടെ വരുന്നത് എങ്കിലും കഥ ഇഷ്ടപ്പെട്ടു.ആദ്യം ഭാഷ ദഹിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും ക്രമേണ മനസിലാക്കിയെടുത്തു..നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ആശംസകള്‍..

മനോജ് ഹരിഗീതപുരം said...

ആദ്യ അഭിപ്രായത്തന് ആയിരം നന്ദി......

grkaviyoor said...

നല്ലഎഴുത്ത് തുടരുക ,ആശംസകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കഥ നന്നായി.പുതിയ പ്രമെയങ്ങളുമായി തുടരുക

ഉദയപ്രഭന്‍ said...

കഥയും ഭാഷയും നന്നായിട്ടുണ്ട്.സിയാഫ്‌ പറഞ്ഞതുപോലെ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം പുതുമയുള്ളത് തിരഞ്ഞെടുക്കുക.

പൈമ said...

എഴുത്തിനു ഒരു ഒഴുക്ക് തോന്നിയില്ല
ഭാഷയുടെ പ്രശനം ആകാം ..കഥ കൊള്ളാം ട്ടോ

ഷാജു അത്താണിക്കല്‍ said...

രീതി കൊള്ളാം, വായിച്ച് വായിച്ച് കഥയിലേക്ക് എത്തി

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും .....നന്ദി.......

Villagemaan/വില്ലേജ്മാന്‍ said...

നല്ല കഥ..

ആദ്യമാണിവിടെ ..വീണ്ടും വരാം

ആശംസകളോടെ..വില്ലേജ് മാന്‍

Unknown said...

കഥ വളരേ നാന്നായിരിക്കുന്നു മനോജ്‌,നല്ല ഒരു തുടക്കവും മടുപപില്ലാത്ത രചന
യും.നന്നായി വരട്ടെ

ajith said...

കൊള്ളാം
നല്ല കഥ.

എന്തായാലും അനില്‍ നല്ലവനാണ്

മനോജ് ഹരിഗീതപുരം said...

വന്നതിനും അഭിപ്രായത്തിനും നന്ദി...

Anonymous said...

nanaytnd