Pages

Friday, December 28, 2012

പ്രണയത്തിലെ ചോദ്യങ്ങൾ...?.

പ്രണയത്തിന്റെ ഗന്ധം....?
വാസനിക്കുന്നോർക്ക് കുളിരും,
മാതാപിതാക്കൾക്ക് വ്യസനവും നൽകുന്ന,
കാട്ടുവിഷച്ചെടി പൂവിന്റെ ഗന്ധമോ...?
പ്രണയത്തിന്റെ വർണ്ണം...?
അകിടിലെ ക്ഷീരമാം ധവള വർണ്ണമെങ്കിലോ...
ക്ഷീരം നുണഞ്ഞിട്ട് മധുരം കുറവെന്ന്,
ചൊല്ലിപിരിഞ്ഞു പോം പമ്പരവിഡ്ഡികൾ...
പ്രണയത്തിന്റെ രുചി...?
ആദ്യം കരിമ്പായും,കാഞ്ഞിരക്കായായും,
കണ്ണീരിനുപ്പായും,കാമത്തിൻ ചവർപ്പായും,
കാലാന്തരേയടങ്ങാത്ത കാളകൂടവിഷം.
പ്രണയത്തിന്റെ രൂപം..?
പകരുന്ന പാത്രത്തിൻ രൂപം കൈക്കൊള്ളുമൊരു,
സ്ഫടിക ജലത്തിന്റെ കണികൾ പോലെ-
യതേറും മനസ്സിന്റെ രൂപമാം പ്രണയം.
പ്രണയത്തിന്റെ ഭാരം...?
ആദ്യനാളിലൊരു തൂവലിൻ ഭാരവും....
കാണാതിരിക്കുമ്പോൾ വിരഹത്തിൻ ഭാരവും,
മധുവിധുനാളിലനുരാഗ ഭാരവും...
കാലംകഴിയുംമ്പോൾ' ജീവിതം' ഭാരമോ...?
ഒരപേക്ഷ.....?
പ്രണയം നടിച്ചവർക്കായൊരു ദിനം,
പ്രണയം വെടിഞ്ഞവർക്കായൊരു ദിനം,
ഇനിയുമൊരുദിനം ബാക്കിയുണ്ടങ്കിലതു,
നൽകണം നാമതു മാതാപിതാവിനായ്....

7 comments:

മനോജ് ഹരിഗീതപുരം said...

പ്രണയമൊരു പേമാരിയാകണം...

വിനോദ് said...

പ്രണയം പകരുന്ന പാത്രമത്രേ പ്രധാനം .....
വളരെ നല്ല വരികള്‍ ..
താങ്കളുടെ ബ്ലോഗ്ഗില്‍ പരസ്യത്തിന്റെ ശല്യം ധാരാളം... ആശംസകള്‍ .....

സൗഗന്ധികം said...

പ്രണയമൊരസുലഭ മധുരമാം.... നിർവൃതി......

നല്ല കവിത...
ശുഭാശംസകൾ.....

ajith said...

പ്രണയത്തില്‍ ചോദ്യമില്ല
പ്രണയത്തിന് കണ്ണുമില്ല

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും നന്ദി.....

Mohammed Kutty.N said...

നല്ലൊരു കവിതയെന്നു പറഞ്ഞാല്‍ ഇതിന്‍റെ പ്രാധാന്യം കുറയുമോ?ഹൃദയത്തില്‍ തട്ടിയ ഈ നല്ല വരികള്‍ സാരവത്തും ഭാവനാ സമ്പന്നവും തന്നെ.അഭിനന്ദിക്കട്ടെ -ഹൃദയപൂര്‍വ്വം!

drpmalankot said...

പ്രണയം - നല്ല ഭാവന. അവതരണം.
ഓരോ വ്യക്തിയുടെയും മനോഗതമനുസരിച്ചു, അനുഭവമനുസരിച്ച്‌, അറിവ് അനുസരിച്ചുള്ള തോന്നലുകള്‍. ആര്‍ക്കു ആരോടും തോന്നാവുന്ന ഒരു വികാരം - അതിനു പ്രത്യേകിച്ച് കാരണം ഉണ്ടാകാം, ഇല്ലാതിരിക്കാം.
ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com