Pages

Wednesday, December 5, 2012

അജസുന്ദരി......

കാടുകയറിക്ഷിപ്രപ്രവേഗൻ ചോദിച്ചു,
ഹേ...അജസുന്ദരീയെന്തിനീകാരിരുമ്പിൻ-
കൂട്ടിൽ വൃഥാപ്ലാവിലതിന്നുന്നു.....
ചിനച്ച്കുടഞ്ഞ് സാദരമോതിയവൾ,
ഹേ...ചഞ്ചലക്ഷണവേഗവീരാ....
ഞാനൊരുദൗത്യത്തിൻഭാഗം.
വദനം കോട്ടി,ചക്കകാട്ടി ദ്രുതൻ ചൊല്ലി,
അജമാംസരസായനമായ്ചില്ല്-
കൂട്ടിൽ ഇരിക്കേണ്ടനിനക്കുംദൗത്യമോ?
സന്ദേഹമെന്തിനുപ്രഭോ..
മങ്കോസ്റ്റ്മരച്ചുവട്ടിൽ പുകയുന്ന ബീഡിക്കുള്ളിൽ
ആദ്യം അജസുന്ദരീന്നുള്ളവിളികേട്ടു.
അതിലേറെമുമ്പേയെന്നെബലിയറുത്ത്,
സ്വപ്നസാക്ഷാത്കാരം നേടി....
ഇന്നീദൗത്യം നേടിയാൽ ഞാൻ -
കടുവയെപിടിച്ചകിടുവാ!!!!!
നീയോ...ദുർബലനിമിഷാർദ്ധത്തിലൊന്നിൽ.
മാളോരെ കയർതുമ്പിൽ തൂക്കിയാട്ടുന്നവൻ.
വിഷസൂചിയാൽ ജാതിമതവേലിതീർക്കുന്നവൻ
എന്തുണ്ട് നിന്നെപാടിപുകഴ്ത്താൻ.
എനിക്കായ്നീയൊരുസ്മാരകംകെട്ടുമോ?
സ്വജീവൻബലിനൽകി നാട്ടാരെകാത്ത,
വീരാംഗനനയ്ക്കായൊരുസ്മ്യതിമണ്ഡപം..
നീ...പോകൂയെന്നിൽകലങ്ങിമറിയാതെ.
മുന്നംവെച്ചകാൽ പിന്നിലേക്കില്ലിനി.
ഉടൽമരവിച്ചവൻ അവളിൽകുടിയിരുന്ന്-
നിർവികാരതയുടെ ശൂന്യതസൃഷ്ടിച്ചു.....




9 comments:

സൗഗന്ധികം said...


ആത്മ ബലിതന്നെ അജത്തിൻ സൗന്ദര്യം....
കവിതനന്നായിട്ടുണ്ട് .........

ശുഭാശംസകൾ......



Kalavallabhan said...

ഹേ...ചഞ്ചലക്ഷണവേഗവീരാ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അജമാംസരസായനം ആയോ..?

ഫൈസല്‍ ബാബു said...

ഇചിരിക്കൂടി കട്ടി കുറച്ചാല്‍ ഈയുള്ളവന് എളുപ്പത്തില്‍ മനസ്സിലാകും ട്ടോ !!

മനോജ് ഹരിഗീതപുരം said...

സൗഗന്ധികം,കലാവല്ലഭവൻ,മുഹമ്മദിക്കാ,ഫൈസൽ ബാബു.....നന്ദി. ...ഒരായിരം

Mohammed Kutty.N said...

പ്രിയ മനൂ facebook-ല്‍ പരിചയപ്പെട്ടപ്പോള്‍ ചോദിക്കണമെന്നു കരുതിയിരുന്നു ബ്ലോഗില്ലേയെന്ന്....ഇപ്പോള്‍ സന്തോഷം തോന്നുന്നു ഇവിടെ എത്തിയതില്‍....
"മാങ്കോസ്റ്റ്മരച്ചുവട്ടിൽ പുകയുന്ന ബീഡിക്കുള്ളിൽ
ആദ്യം അജസുന്ദരീന്നുള്ളവിളികേട്ടു.
അതിലേറെമുമ്പേയെന്നെബലിയറുത്ത്,
സ്വപ്നസാക്ഷാത്കാരം നേടി....
____________
ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി.അഭിനന്ദനങ്ങള്‍ !

മനോജ് ഹരിഗീതപുരം said...

നന്ദി മുഹമ്മദ്കുട്ടി മാഷേ.....

aswathi said...

വായിച്ചു...നന്നായി....

മനോജ് ഹരിഗീതപുരം said...

നന്ദി....അശ്വതി.....