Pages

Sunday, January 13, 2013

മിത്രൻ പിള്ള.....

മിത്രൻപിള്ള മരണാസന്നനാണ് ....ഡോക്ടർമാർഏറെകുറേ കൈയ്യൊഴിഞ്ഞ മട്ടാണ്.....എൺപത്,എൺപത്തഞ്ച് വയസുവരെ ജീവിച്ചില്ലേ....ഇനി ഒക്കെ ദൈവത്തിന് വിടുന്നു....

മക്കളും,മരുമക്കളും ,ചെറുമക്കളും കൂടികുറേ ഉണ്ട് പിള്ളക്ക്..എല്ലാവരും വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്......

വന്ന ഉടനെ അവർ എഴുപത്തിയഞ്ച് കിലോയുടെ ഒരുചാക്ക് അരിയും അതിനു വേണ്ട പലവ്യഞ്ജനവും,പച്ചക്കറിയും ഇറക്കി ഇട്ടു.മരിക്കുന്നിടം വരെയും...പിന്നെ സഞ്ചയനം വരേയും അന്നം മുട്ടരുതല്ലോ....ആണ്മക്കളും,പെണ്മക്കളുടെ കെട്ടിയോന്മാരും എല്ലാം വേണ്ട വിധംചെയ്തു....

സന്ധ്യകഴിഞ്ഞാൽ പിന്നെ മദ്യപാനമാണ്...വീടിന്റെ തെക്കേ തൊടിയിൽ മക്കളും മരുമക്കളും..വടക്കേതൊടിയിൽ ചെറുമക്കളും,മറ്റുള്ളവരും....എല്ലാവരും സാധനം ആവശ്യത്തിന് വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.....സംഗതിനടന്നാൽ അടക്കം കഴിഞ്ഞ് ഒന്ന് വിഷമം മാറ്റണ്ടേ......കാറിന്റെ ഡാഷ് ബോർഡിലും, ആക്റ്റീവാ സ്കൂട്ടറിന്റെ സീറ്റിനടിയിലും,എന്നു വേണ്ട വെക്കാവുന്ന ഇടത്തൊക്കെ വെച്ചിട്ടുണ്ട്.......

രാത്രിയിൽ പെണ്ണുങ്ങൾ എല്ലാം മുറിയ്ക്കകത്ത് ഉറങ്ങും...ആൺപട എല്ലാം ഉമ്മറകോലായിലും....ചെറിയ കുട്ടികൾ കോലായിൽ കിടക്കാൻ വാശിപിടിക്കുമ്പോൾ പെണ്ണുങ്ങൾ ശകാരിക്കും-

"വേണ്ട....വേണ്ട പുറത്ത് നല്ല തണുത്ത കാറ്റുണ്ട് പനിപിടിക്കും...."

പെണ്മക്കളുടെ കെട്ടിയോൻ മാർക്കും  ചെറുമക്കൾക്കും ഈ പുറത്ത് കിടത്തം ശീലമാണ്...കാരണം അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് പണ്ട് മുതൽക്കേ എല്ലാവരും ഒത്തുകൂടും....അന്നും ഇന്നത്തെ പോലെ നല്ല ജന ബാഹുല്യം ഉണ്ടാവും...കെട്ടുകാഴ്ച്ചയും വെടിക്കെട്ടും കഴിഞ്ഞാൽ പിന്നെ കച്ചേരിയാണ്...അത് കേട്ടാലേ ഉറക്കം വരും...അതുകൊണ്ട് എല്ലാവരും വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് കിടക്കും   കച്ചേരി തീർന്നാൽ പതിയെ തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് പോകും...
സാബശിവന്റെ കഥാപ്രസംഗം കേൾക്കാൻ ,അല്ലെങ്കിൽ നാടകം കാണാൻ...

മിത്രൻ പിള്ള ആ നാട്ടിലെ ഒരു പ്രതാപി ആയിരുന്നു....

ഏക്കറുകണക്കിന് തെങ്ങിൻ തോപ്പും മറ്റ് വകകളും ഉണ്ടായിരുന്നു....നിലം കൊത്താനും കിളയ്ക്കാനും മറ്റ് ശിങ്കിടിപണികൾക്കും ആനാട്ടിൽ തന്നെ ഉള്ള കൊച്ചുചെറുക്കനും,നീലാണ്ടനും,രാജപ്പനും മറ്റുചിലരും ഉണ്ടായിരുന്നു....
കൊല്ലത്തിൽ മിക്കദിവസവും പണി ഉണ്ടാവും...തെങ്ങിന് തടം വെട്ടൽ,ചെളികോരൽ.,ചാണകം ഇടൽ അതുകൊണ്ട് അവർ കഞ്ഞികുടിച്ച് പോകുന്നു...

പറമ്പിൽ പണിക്കാർ വന്നാൽ കുറച്ച് നേരം അവരോട് കൊച്ചുവർത്തമാനം പറഞ്ഞിട്ട്  പിള്ളേച്ചൻ മുങ്ങും....

പിന്നെ പൊങ്ങുന്നത് വേറൊരിടത്ത്......

"എടി...നാണിയേ......നീലാണ്ടൻ ഒണ്ടോടീ.....?

"ഇല്ലങ്ങുന്നേ....രാവിലേ തൂമ്പേ എടുത്തോണ്ട് പോയതാ....."

"നീ കുടിക്കാൻ കൊറച്ച് വെള്ളമിങ്ങെടുത്തേ....."

പിന്നെ നേരെ അകത്തൊട്ട് കയറും

"ശ്ശോ...അങ്ങുന്നേ..നീലാണ്ടൺ ചേട്ടാനെങ്ങാനം വന്നാൽ......!!!!

ഇല്ലെടീ...നീലാണ്ടനെ അവിടെ പണിക്ക് നിർത്ത്യട്ടാ ഞാനിങ്ങോട്ട് വന്നെ.....

നാണിയും അധികം എതിർക്കാറില്ല....അങ്ങുന്ന് പിണങ്ങിയാൽ കഞ്ഞികുടിമുട്ടും....

നാണിയുടെ അടുത്ത് മാത്രമല്ല....പറമ്പിൽ പണിക്ക് വരുന്നവരുടെ ഒക്കെ വീട്ടിൽ പിള്ള സന്ദർശനം നടത്താറുണ്ട്.....പണിക്കാർക്കും നാട്ടുകാർക്കും ഇതൊക്കെ അറിയുകയും ചെയ്യാം...പട്ടിണിയും പരിവെട്ടവും. ,ഉടുതുണിക്ക് മറുതുണി ഇല്ലാത്തയും കാലം ...ഇതൊന്നും ആരും കാരുമായി എടുക്കാറില്ല....നീലാണ്ടന്റെ ഇളയമകൾ തങ്കമ്മയും,കൊച്ചുചെറുക്കന്റെ മൂന്നാമത്തവൻ രാമനും പിള്ളേടെ ആണെന്ന് പരസ്യമായ രഹസ്യമാണ്...എന്തൊക്കെ ആയാലും ഭാര്യ  സുശീലയെ പിള്ളയ്ക്ക് വലിയ ഇഷ്ടം ആയിരുന്നു....തമാശയ്ക്ക്  പോലും ഭാര്യയെ ശകാരിച്ച് ആരും കേട്ടിട്ടില്ല....

പിള്ളക്ക് ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്.....അത് കിടപ്പിലാകുന്ന വരെ അങ്ങനെ തന്നെ ആയിരുന്നു...

വീട്ടിൽ നല്ല ഒന്നാംതരം യൂറൊപ്യൻ കക്കൂസ് ഉണ്ടങ്കിലും പിള്ള കുറച്ച് ദൂരെ ഉള്ള പറമ്പിലേ കാര്യം സാധിക്കൂ....അതിന് പിള്ള പറയുന്ന ന്യായം-

"ഈ അടച്ചിട്ട മുറീൽ കസേരേൽ ഇരുന്ന് സാധിക്കനൊന്നും എന്നെ കിട്ടില്ലാ...."

"നമക്ക് ഇങ്ങനെ കാറ്റൊക്കെ കൊണ്ട്...വിശാലമായി.....പിന്നെ ആ പുല്ല് ചന്തീമേ കൊള്ളുന്നത് ഒരു  പൊടി സൊഖാ....."

പിന്നെ മുണ്ടും പൊക്കി വെച്ച് ഒരു നടപ്പാ  ...മുറ്റത്ത് കൂടി മറവേലീലേക്ക്....

പിള്ളേച്ചന്റെ പൃഷ്ടം മക്കളൂം മരുമക്കളൂം നിത്യേന കാണും....കെട്ടികൊണ്ട് വന്ന ഉടനേ മരുമക്കൾക്ക് അതൊരു പുതുമ ആയിരുന്നു....ഇപ്പോൾ അതൊന്നും ആരും ശ്രദ്ധിക്കാറില്ല...

മുറിയിൽ നിന്നും പെണ്ണുങ്ങളുടെ കൂട്ടകരച്ചിൽ......കഴിഞ്ഞെന്നു തോന്നുന്നു......

അവിടവിടെ ചിതറിനിന്നവർ മുറ്റത്ത് ഒത്തുകൂടി

ആരൊക്കയോ ചേർന്ന് ഒരു ടാർപോളിൻ മുറ്റത്ത് വലിച്ചു കെട്ടി...

"ആരെങ്കിലും പോയി രാമനോട് വരാൻ പറ...മാവ് മുറിക്കണ്ടേ....."

വീടിന്റെ മുന്നിലെ മാവ് വെട്ടേറ്റ് വീണു...നിറയെ മാങ്ങയുള്ള മൂവാണ്ടൻ മാവ്....

 സഹായികൾ ഇലകൾ കോതി....

രാമന്റെ കോടാലി തലക്ക് വട്ടം ചുറ്റി മാവിൻ  തടിയിൽ ആഞ്ഞ് പതിച്ചു

"ഓർവെച്ച നാളുമൊതലു കേക്കാൻ  തൊടങ്ങ്യതാ.... പിള്ളേടെ ജാരസന്തതി...പിള്ളേടെ ജാരസന്തതി....കെളവനെ അവസാനം കത്തിയ്ക്കാൻ ഞാന്തന്നെ വിറക് കീറേണ്ടി വന്നു....ഇത് വായ്ക്കരിയായട്ട് കൂട്ടിക്കോ......."
കൊച്ചുചെറുക്കന്റെ മകൻ രാമൻ പിറുപിറുത്തു.......17 comments:

ajith said...

മിത്രന്‍പിള്ള ഒരു സൂത്രന്‍പിള്ളയായിരുന്നൂല്ലേ?
ബന്ധുക്കളുടെ തയ്യാറെടുപ്പിനെപ്പറ്റി വിവരിച്ചത് നല്ല രസമായി

മനോജ്.എം.ഹരിഗീതപുരം said...

ആദ്യ അഭിപ്രായത്തിൻ ആയിരം നന്ദി അജിത്തേട്ടാ....
*************************************

പ്രിയ സുഹൃത്തുക്കളെ......കഴിഞ്ഞ ഒരാഴ്ച്ച റൂമിൽ ഇന്റെർനെറ്റ് പണി മുടക്കിയതിനാൽ.പലരുടേയും പോസ്റ്റുകൾ യഥാ സമയം വായിക്കുവാൻ സാധിച്ചില്ല.....എല്ലാവരോടും ആത്മാർഥമായ് ക്ഷമ ചോദിക്കുന്നു.....

കഴിഞ്ഞ പോസ്റ്റുകൾ വായിച്ച് അഭിപ്രായം പറഞ്ഞ നിങ്ങൾക്കെല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു......

Vishnu NV said...

:-)
തുടര്‍ന്നും എഴുതുക ആശംസകള്‍

ജിജി൯ ചാരുംമൂട് said...

നന്നായി.... ഇനിയും പ്രതീക്ഷിക്കുന്നു..

ശ്രീ said...

അവസാനം ആ ജാരസന്തതി തന്നെ വേണ്ടി വന്നല്ലേ?

മിത്രന്‍ പിള്ളയെ നന്നായി അവതരിപ്പിച്ചു. ഇനിയുമെഴുതുക, ആശംസകള്‍!

റോസാപൂക്കള്‍ said...

നന്നായി.
പണ്ടത്തെ കാരണവന്മാരുടെ ഇങ്ങനത്തെ മക്കളുടെ കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്

ഫൈസല്‍ ബാബു said...

,നര്‍മ്മത്തില്‍ കൂടി മിത്രന്‍ പിള്ള യുടെ മരണം .രസകരമായി പറഞ്ഞു ,

ഷാജു അത്താണിക്കല്‍ said...

കൊള്ളാം ,നന്നായി പറഞ്ഞു

aswathi said...

നന്നായി മനോജ്‌.. ഇഷ്ടായി.. ആശംസകള്‍

Nassar Ambazhekel said...

കൊള്ളാം. എന്നാലും പെട്ടെന്ന് നിർത്തിയതുപോലെ.

KOCHU MOL said...

കഥ വളരെ നാന്നായിരിക്കുന്നു .ഒരു പാട് നീട്ടി പറയാതെ എന്നാല്‍ വേണ്ടതെല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഒരു രചന .....മനോജ്‌ മനോഹരം ....
-രൂപാ സനല്‍

ശ്രീക്കുട്ടന്‍ said...

പണ്ടുകാലത്തെ കാരണവന്മാര്‍ പലരും പുലികള്‍ തന്നായിരുന്നു. ജീവിച്ചിരിക്കുന്ന പലരും നഷ്ടസ്വപ്നങ്ങള്‍ അയവിറക്കി കഴിയുന്നവരും..

നല്ല രസകരമായിരുന്നു. അഭിനന്ദനങ്ങള്‍...

വിനോദ് said...

കഥയ്ക്ക് കുറെക്കൂടെ സ്ക്കോപ്പുണ്ടായിരുന്നുവെന്ന് തോന്നി. മനോജിന്റെ കവിതകള്‍ക്കാണ് കൂടുതല്‍ ഭംഗി തോന്നുന്നത്. വീണ്ടും എഴുതുക. ആശംസകള്‍ ......

മനോജ്.എം.ഹരിഗീതപുരം said...

നന്ദി....ഒരായിരം....നിങ്ങളുടെ നല്ല മനസ്സിന്

Jai rash said...

മനുവിന്റെ രചനകള്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട് . പ്രമേയങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നു . തുടര്‍ച്ചയായി എഴുതാന്‍ കഴിയട്ടെ ! അഭിനന്ദനങ്ങള്‍ മനോജ്‌ -jayachandran mokeri

Anonymous said...

dunt knw frm wer u r getting tym to write all these stuff... the way hw u r xpressing things is lil different n datz the beauty of ur stories... keep writing

മനോജ്.എം.ഹരിഗീതപുരം said...


നന്ദി പ്രിയ സുഹൃത്തുക്കളെ........