Pages

Wednesday, January 16, 2013

സർപ്പക്കാവ്....

അന്തിമയങ്ങുന്നനേരത്ത് ഞാനെന്നു-
മമ്മയോടൊന്നിച്ച്പോയിരുന്നു.
തെക്ക്പടിഞ്ഞാറുദിക്കിലാക്കാവിലൊ-
രന്തിതിരിതെളിച്ചീടാൻ.......

അന്തിമയങ്ങിയനേരത്തും കാവിലൊ-
രന്ധകാരം നിഴലിച്ചു.....
ഇലച്ചാർത്ത് കാറ്റിലുലഞ്ഞ നേരം-
ചെറു ചോപ്പൊന്നു വീശി മറഞ്ഞു ദിനകരൻ.

വള്ളിയിൽ തൂങ്ങിയൊരണ്ണാറക്കണ്ണ-
നെൻ കണ്മുന്നിൽ ചാടിയൊളിച്ചു.
തുംഗമാം വൃക്ഷപടർപ്പിൽ പലവിധ-
പക്ഷിതൻ മൃദു കള കൂജനങ്ങൾ.

മരമുണ്ട്,പനയുണ്ട്..ചൂരൽ പടർപ്പുണ്ട്,
ഒരുകൊച്ചുകുളമുണ്ട് നടുവിൽ.
ചിത്രകൂടങ്ങൾക്കകമേ വസിക്കുന്ന,
മണിനാഗദൈവങ്ങളുണ്ട്.

ആണ്ടിലൊരായില്ല്യം നാളിൽ കളം-
വരച്ചാടുന്നു നാഗദൈവങ്ങൾ.
മഞ്ഞളും,പാലും ,പഴങ്ങളും,പൂക്കളും,
കവുങ്ങിന്റെ പൂക്കുല വേറെ വേണം.

പുള്ളുവ വീണയും പുള്ളോർകുടങ്ങളും,
നാഗമ്പാടിതൻ വായ്പ്പാട്ടും കുരവയും.
ദൃഷ്ടിക്ക് നാവേറു പാടാൻ ചിലർ ചെറു-
ദക്ഷിണ വെച്ചു തൊഴുതു നിൽക്കും..


കാറ്റത്ത് വീണ്കിടക്കുമിലയൊക്കെ-
യമ്മയടിച്ചുതെളിച്ചു.
വെള്ളമൊരല്പം കുടഞ്ഞ് വെടിപ്പാക്കി,
വേനൽമഴപെയ്തപോലെ.

തലമുറകൾ തിരിയിട്ടു തെളിച്ചൊരാ-
കൽ വിളക്കവിടെയുണ്ടിന്നും..
ശതാബ്ദം പിറകിലായാരോപ്രതിഷ്ടിച്ച,
കാലാധിവർത്തിയാം സ്മരണ ശില.

എണ്ണതിരികത്തി;സ്വർണപ്രഭവീശി,
ചന്ദനഗന്ധമൊഴുകി.......
കണ്ണടച്ചൊരുമാത്ര നിന്നുഞാനങ്ങനെ,
മാനസം  മാലേയപൂരിതമായ്

15 comments:

പിള്ളേച്ചന്‍ said...

Maramundu panayundu kochukulamundu nannnayirikkunnu

Rajeev Elanthoor said...

ഭഗവ്വന്‍ പരശുരാമന്റെ നിര്‍ദേശപ്രക്കരമാണു കവുകള്‍ കെരളത്തില്‍ ഉടലെടുത്തതു
എന്നാണു ഐതീഹ്യം.. ഓരൊ വീട്ടിലും കാവുകള്‍ ഉണ്ടായിരിക്കണം എന്നദ്ദേഹം
പറഞ്ഞിരുന്നു.
ഇന്നെവിടെയാണു കവുകള്‍..!!...............//////.......? നിര്‍മലത പരത്തിനിന്ന കാവുകല്‍.. കൊണ്‍ക്രീറ്റ്
വനങ്ങളായി മാറുന്നു..
വളരെ നല്ല കവിത.. ആശംസകള്‍..

അമൃതംഗമയ said...

ഒരു ചെറിയ കുഞ്ഞു പറയുന്ന പോലെ .... നല്ല കവിത

സൗഗന്ധികം said...

നല്ല വരികൾ...

ശാന്തമായ കവിത

എന്റെ വീട്ടിലുമുണ്ട് ഇതു പോലൊരു കാവ്.

നന്മ നേരുന്നു.

ശുഭാശംസകൾ......

ഷാജു അത്താണിക്കല്‍ said...

ഇഷ്ടായി ചില വരികൾ
ആശംസകൾ

Anu Raj said...

സന്ധ്യക്ക് സര്പ്പക്കാവിലെത്തിയതു പോലെ....ആശംസകള്

ശ്രീ said...

ലളിതം, മനോഹരം വരികള്‍!

Kalavallabhan said...

നല്ല കവിത.

ആശംസകൾ

ശ്രീക്കുട്ടന്‍ said...

ആടു പാമ്പേ..ആടാടു പാമ്പേ...

ajith said...

മനുവിന്റെ കവിതകളൊക്കെ നല്ല ഈണവും അര്‍ത്ഥവും ഉള്ളതാണ്.
പാട്ടുകള്‍ എന്ന ടൈറ്റിലാണ് കൂടുതല്‍ ചേരുക എന്ന് തോന്നുന്നു

KOCHU MOL said...
This comment has been removed by the author.
KOCHU MOL said...

ഒന്ന് കൂടി പഴയ ഗ്രാമ നന്മയിലേക്ക് കൊണ്ട് പോയതിനു നന്ദി മനു......
-രൂപാ സനല്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു ലളിതഗാനം പോലെ ഹൃദ്യം.

വിനോദ് said...

ലളിതം, സുന്ദരം .... കവിത നന്നായി. ആശംസകള്‍....

മനോജ്.എം.ഹരിഗീതപുരം said...

എല്ലാവർക്കുംഎന്റെ ഹൃദയം നിറഞ്ഞ നന്ദി....