Pages

Monday, January 21, 2013

എഴുത്തുപെട്ടി

ചെമ്പട്ടിൻ ചെറുചേലയുടുത്തിട്ടൻ-
മ്പൊടുവാഴുമിരുമ്പിൻകൂടിനു-
ണ്ടല്ലൊ ചെറുവായതുമണ്ടയ്-
ക്കുണ്ടാവും പണ്ടത്തിലെഴുത്തുകൾ.

വന്നിടുമാളുകളന്നൊട്ടനവധി-
തന്നിടുമന്നം മുട്ടില്ലാതെ.
തിന്നിടുമനവധി കത്തു കനത്തിൽ,
കന്നത്തരമൊട്ടൊണ്ടെന്നാലും.

കത്തുകളനവധിയെത്തുമിഹത്തിൽ,
കുത്തും,കോമയുമിട്ടിട്ടനവധി.
കത്തിടുമുള്ളം കാമിനിമാർ ചെറു-
കത്തുകളാക്കിയയക്കും ഖത്തറിൽ.

കഷ്ടപ്പാടുകളുണ്ടിന്നനവധി,
അഷ്ടികഴിക്കൽ കഷ്ടം തന്നെ.
നഷ്ടപ്പെട്ട പ്രതാപം നോക്കി,
വൃഷ്ടി നനഞ്ഞു നെടുവീർപ്പിട്ടു.

22 comments:

Unknown said...

Ellam innu ormakalaayi maari

Salim Veemboor സലിം വീമ്പൂര്‍ said...

ഇന്ന് ആര്‍ക്കാ കത്ത് അയക്കാനൊക്കെ സമയവും ക്ഷമയും , ഫോണും ഇന്റെര്‍നെറ്റും ഇല്ലേ ..
നല്ല കവിത , ഇഷ്ടായി

വിനോദ് said...

എഴുത്തുപെട്ടികളുടെ ഹൃദയം SMSകളില്‍ നഷ്ടമായിരിയ്ക്കുന്നു. ഇപ്പോള്‍ അത്മാവ് നഷ്ടമായ ശരീരമത്രേ, മരിച്ചിട്ടല്ലെന്നതും സത്യം, കവിത ഒരു ഓര്‍മ്മപ്പെടുത്തലായി...

Shahid Ibrahim said...

അടുത്ത തലമുറ എഴുത്ത് പെട്ടിയെ കുറിച്ചു ചോദിച്ചാല്‍ നമ്മള്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും ഇതൊകെ കാണിച്ചു കൊടുക്കാന്‍

ശ്രീ said...

ശരിയാ... പഴയ പ്രതാപമൊക്കെ പോയി.

നല്ല രസമായെഴുതി, മാഷേ...

Rajeev Elanthoor said...

നന്നായിരിക്കുന്നു മനോജ്..
ആശംസകള്‍..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തുള്ളല്‍ കവിതപോലെ രസകരമായി ആസ്വദിച്ചു.അഭിനന്ദനങ്ങള്‍

Shaleer Ali said...

പ്രതാപികള്‍ പാര്‍ശ്വങ്ങളില്‍ ഒതുങ്ങുന്ന കാലത്തിന്റെ കളി...
കവിത ഇഷ്ടമായി മാഷെ... ആശംസകള്‍..

aswathi said...

ആ പാവത്തെ നമ്മള്‍ വഴിയില്‍ ഉപേക്ഷിച്ചു അല്ലേ... നല്ല കവിത.....ആശംസകള്‍ മനു

ഇലഞ്ഞിപൂക്കള്‍ said...

എഴുത്തുപ്പെട്ടികള്‍ ബാല്യത്തോളം ആഴമുള്ള മധുരതരമായ ഓര്‍മ്മകളാണ്. നല്ല കവിത.

സൗഗന്ധികം said...

കഷ്ടപ്പാടുകളുണ്ടിന്നനവധി,
അഷ്ടികഴിക്കൽ കഷ്ടം തന്നെ.
നഷ്ടപ്പെട്ട പ്രതാപം നോക്കി,
വൃഷ്ടി നനഞ്ഞു നെടുവീർപ്പിട്ടു.

അതേയതെ ...

നന്നായി എഴുതി

ശുഭാശംസകള്‍ ........

ajith said...

എഴുത്തുപെട്ടി
സ്വപ്നപ്പെട്ടി
സ്നേഹപ്പെട്ടി
സങ്കടപ്പെട്ടി
ഞെട്ടല്‍പ്പെട്ടി
വംശനാശപ്പെട്ടി

kanakkoor said...

താളത്തില്‍ എഴുതിയ ഈ കവിത നന്നായി .
ഇന്നും വഴിവക്കില്‍ എഴുത്ത് പെട്ടികള്‍ എന്തോ ഓര്‍ത്തു കാത്ത് നില്‍ക്കുന്നുണ്ട് .
വല്ലപ്പോഴും ആ വഴി വരുന്ന ചിലരെ കാത്ത് ,,

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

Unknown said...

അത് നന്നായി ..
വൃത്തത്തില്‍ തന്നെ ..

DeepaBijo Alexander said...

നന്നായി എഴുതി...പഴയ ഗ്രീറ്റിങ്ങ്‌ കാർഡുകൾ ഒക്കെ ഇന്നും കാണുമ്പോഴുള്ള സന്തോഷം ഇന്നത്തെ ഒരു ഓൺലൈൻഗ്രീറ്റിങ്ങ്‌ കാർഡ്‌ കണ്ടാലും കിട്ടില്ല....

Minu Prem said...

പഴമയുടെയീ ഉണര്‍ത്ത് പാട്ട് നന്നായി....

കഷ്ടപ്പാടുകളുണ്ടിന്നനവധി,
അഷ്ടികഴിക്കല്‍ കഷ്ടം തന്നെ.
നഷ്ടപ്പെട്ട പ്രതാപം നോക്കി,
വൃഷ്ടി നനഞ്ഞു നെടുവീര്‍പ്പിട്ടു.

പ്രാസം അതിഹൃദ്യമായി...

ആശംസകള്‍...

മിനി പിസി said...

എഴുത്തുപെട്ടികള്‍ ഇല്ലാത്തതിന്‍റെ വിഷമം നന്നായി അനുഭവിക്കുന്നു ,എല്ലാത്തിനും പോസ്റ്റ്‌ ഓഫീസ് വരെ പോകേണ്ടുന്ന കഷ്ട്പ്പാട്....വളരെ നന്നായിരിക്കുന്നു .

Manoj Vellanad said...

കവിത നല്ലത്...
വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന തപാല്‍ പെട്ടി...

മനോജ് ഹരിഗീതപുരം said...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി...

drpmalankot said...

എഴുതുപെട്ടിയെപ്പട്ടിയുള്ള കവിത പ്രാസം വെച്ചുകൊണ്ട് എഴുതിയത് നന്നായി. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

Promodkp said...

നന്നാകുന്നു ..ഞാന്‍ വല്ലപ്പോഴും വരാം.ആശംസകള്‍ .ഞാന്‍ വാചാലന്‍ അല്ല അതുകൊണ്ട് ഇത്ര മാത്രം