Pages

Monday, January 28, 2013

തടവറയിലെ സ്വർഗ്ഗം...

ആകാശത്തിലെ ഈ കോൺക്രീറ്റ് കൂടിനുള്ളിൽ ശ്വാസം മുട്ടുന്നു.....
ആറ് വരഷമായി  അജ്ഞാതവാസം തുടങ്ങിയിട്ട് ..ആകെ ആശ്വാസം ഈ ജനൽ ചില്ലുകളാണ്
അത് മാത്രമാണ്  പുറം ലോകവുമായ്  എന്നെ  ബന്ധിപ്പിക്കുന്നത്....

ഞാൻ കാഞ്ചന...ആറ് വർഷം മുൻപ്  വരെ ഈ  നഗരത്തിന്റെ തണുപ്പ് അകറ്റിയവൾ...മത്സ്യഗന്ധം വമിക്കുന്ന വിയർപ്പിനും....വിലകൂടിയ  സുഗന്ധ ദ്രവ്യങ്ങൾ കലർന്ന വിയർപ്പിനും വേർതിരിവു കാണിക്കാത്തവൾ...പീടികത്തിണ്ണയിലെ തിളയ്ക്കുന്ന ഉഷ്ണവും...നക്ഷത്ര ഹോട്ടലുകളിലെ അരിച്ചിറങ്ങുന്ന തണുപ്പും മാറിമാറി അനുഭവിച്ചവൾ...തങ്കമ്മയുടെ ശർക്കര വാറ്റിയെടുത്ത കത്തുന്ന ചാരായവും....മഞ്ഞിന്റെ നിറമുള്ള കുപ്പിയിലെ മുന്തിയ ലഹരിയും നുണഞ്ഞ് അവസരവാദി ആയവൾ...പതഞ്ഞ് പൊങ്ങിയ ലഹരിയിൽ അശ്വമേധം നടത്തിയവൾ.....

അവൾ ജനലിൽ നിന്നും മെല്ലെ പിൻവാങ്ങി കിടക്കയിൽ വന്നിരുന്നു...

അവിടെ അലസമായ് കിടന്ന പുസ്തകം കൈയ്യിൽ എടുത്തു....

                               നോവൽ
                 
         -  നിശയുടെ നിശ്വാസങ്ങൾ....................-

                                         ശ്രീ..നവനീതൻ നാലമ്പലം


നാല് വർഷം മുമ്പ് സാഹിത്യ  അക്കാഡമി   അവാർഡ് നേടിയ കൃതി...

അതിന്റ് മുഖചിത്രത്തിന് അവളുടെ ഛായ ഉണ്ട്....

ഒരു പരിഹാസച്ചിരിയോടെ കൈയ്യിൽ ഇരുന്ന പുസ്തകം മേശമേൽ ഇട്ടു..

എത്ര തന്മയത്തത്തോടെയാണ് ഞാനെന്ന കഥാതന്തുവിൽ സാറ് ഭാവനകൾ കലർത്തിയിരിക്കുന്നത്....എന്തെല്ലാം നട്ടാൽ കുരുക്കാത്ത നുണകളാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്......എല്ലാ എഴുത്തുകാരും ഇങ്ങനെ കള്ളങ്ങൾ എഴുതി പിടിപ്പിക്കുന്നവരാണോ....?

നവനീതൻ സാറിനൊപ്പം ആദ്യമായ് ഇവിടെ വന്നത്...........

നിരവ്വികാരമായ ശീൽകാരങ്ങൾ ഉതിർത്ത്...പണം എണ്ണിത്തിട്ടപ്പെടുത്തി അടുത്ത ഇരയെ തേടുക...അത്രമാത്രമേ അന്നും ഉദ്ദേശിച്ചുള്ളൂ...

സാറിന്റെ മുറിയിൽ ശീതീകരണിയുടെ നേർത്ത മുർൾച്ച.

"ദാ..അവിടെ കുളിമുറിയുണ്ട്...ഒന്ന് ഫ്രഷായിക്കോ....നിന്നെ ഒരു റോയൽ മിറേജിന്റെ മണമുണ്ടല്ലോടീ....കഴുവേർടാ മോളെ.....ങ്.ങ്ങേ...."

ഒരു ചെറു ചിരിയോടെ അവൾ കുളിമുറിയിലേക്ക് പോയി...
തിരികെ ഇറങ്ങി തലതുവർത്തുമ്പോൾ സാറ് കുറച്ച് ഫോമിലാണ്

ങ്ഹാ... നീ വന്നപോലല്ലലോടീ...ഇത്രേം സൗന്ദര്യം ഒണ്ടാരുന്നോടീ നെനക്ക് "

ഒഴിഞ്ഞ ഗ്ലാസിൽ മദ്യം നിറച്ച് സാറ് ഐസ് ക്യൂബ് ഇട്ടു...

ടീപ്പോയിൽ 'പാസ്പോർട്ടി'ന്റെ പാതി  ഒഴിഞ്ഞ കുപ്പി..

''നെനക്ക് വേണോടീ.....വേണോങ്കി രണ്ടെണ്ണം പിടിപ്പിച്ചോ....ഒന്നുഷാറാവട്ടെ."

ഞാൻ എന്തിന് മടിക്കണം...സാറ് അന്നെനിക്ക് ആരും അല്ലല്ലോ....

നിറച്ച ഗ്ലാസ് ഞാൻ ചുണ്ടോട് ചേർത്തു...

"നെന്റെ പൂർവ്വ കാല ചരിത്രോം..ഭൂമിശാസ്ത്രോന്നും എനിക്കറിയേണ്ടാ....എല്ലാ ------ച്ചികൾക്കും ഒരൊറ്റച്ചരിത്രേ ഉണ്ടാകൂ....കാമുകന്റെ ചതി....ഭർത്താവിന്റെ വഞ്ചന...പട്ടിണി...ത്ഫൂ!!!!!കേട്ട്  മടുത്തൂ....."

സാറ്... വായുടെ കോണിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ പുറം കൈകൊണ്ട് തുടച്ചു


"നെനക്ക് ഞാനൊരു കഥ പറഞ്ഞു തരാം....ജീവിതത്തിൽ പരാജയമേറ്റുവാങ്ങിയ ഒരു എഴുത്തുകാരന്റെ കഥ....നീ ഇവിടെ വന്നിരി....."

എന്റെ കൈ പിടിച്ച് അടുത്തിരുത്തി

"നെനക്ക് വെഷമമായോടീ....രണ്ടെണ്ണമടിച്ചാൽ ഞാനിങ്ങനാ.....പുളിച്ചതേ പറയൂ  നീ കാര്യാക്കണ്ടാ..."

  സാറ്  എന്റെ മൂർദ്ധാവിൽ മെല്ലെ തലോടീ.....

സാഹിത്യകാരന്മാർ ജുബ്ബയിടണം,ഊശാന്താടിവേണം,മദ്യവും മദിരാക്ഷിം  വേണം.....എന്നാലേ പൂർണനാകൂ....ബഹുമാനം കിട്ടൂ................."

"മണ്ടത്തരം ..ശുദ്ധമണ്ടത്തരം....ഒരുകോപ്പും വേണ്ടാ.....എഴുത്ത് ലഹരിയാവണം....ആ ലഹരിയിൽ എല്ലാമൊണ്ട്.."

"യൗവ്വനത്തിന്റെ തിളപ്പിൽ എഴുത്തുകാരനെന്ന് സ്വയം വിശ്വസിപ്പിക്കാൻ ഞാനും അങ്ങനൊക്കെ ചിന്തിച്ചൂ....ഇന്നു അതീന്ന് കരകേറാൻ കഴിഞ്ഞിട്ടില്ല..."

ഒരുപാട് നേരം സാറ് എന്നോട് സംസാരിച്ചു...ചേർത്ത് പിടിച്ച് തഴുകി..  ഇടയ്ക്കിടയ്ക്ക് തമാശകൾ പറഞ്ഞു...അന്ന് ആദ്യമായ്ൻ ഞാൻ മനസ്സ് തുറന്ന് ചിരിച്ചു.

അതൊരു പുതിയ അനുഭവം ആയിരുന്നു..

വേട്ടനായ്ക്കളെ പോലെ പാഞ്ഞടുത്ത് കടിച്ച് കുടയുന്ന  നരഭോജികൾ...കിതപ്പ് മാറും മുമ്പേ രണ്ടാമൂഴവും.. മൂന്നാമൂഴവും.....എത്രയെത്ര മരവിച്ച രാത്രികൾ....ഒരു സ്ത്രീയെന്ന് ഒരിക്കലും തോന്നിയിട്ടില്ലാ...ശ്വസിക്കുന്ന ഒരു കരിങ്കൽ പ്രതിമ.....

പക്ഷേ  ഞാനറിഞ്ഞു.......സ്നേഹമെന്തെന്ന്....ലാളനയെന്തെന്ന്...ഇന്ന് ഞാനൊരു സ്ത്രീയായെന്ന്

രാവിലെ ഉണർന്ന് നോക്കുമ്പോൾ സാറ് നല്ല ഉറക്കത്തിലാണ്

വാഷ്ബെയ്സിൽ മുഖം കഴുകി മുടി കോതിയൊതിക്കി

"പ്രിയപ്പെട്ട സാറിന് ,

ഞാൻ പോകുന്നു...സാറിനെ എനിക്ക് ഒരുപാട് ഇഷ്ടായി...ആദ്യമായാണ് ഒരാൾ എന്നോട് സ്നേഹത്തോടെ പെരുമാറുന്നത്...എന്നിലെ സ്ത്രീയെ സാറ് തിരിച്ചറിഞ്ഞു....മരവിച്ച മനസ്സോടെ വന്ന ഞാൻ ഇപ്പോൾ നിറഞ്ഞ മനസ്സോടെ തിരിച്ച് പോകുന്നു......ഒന്നും ഞാൻ എടുക്കുൻനില്ല...കുറെ നല്ല ഓർമകൾ മാത്രം എടുക്കുന്നു....സാറിന്  ഇഷ്ടമുള്ളപ്പോൾ എന്നെ വിളിക്കാം...നമ്പർ ഇവിടെ കുറിയ്ക്കുന്നു...."


ടേബിളിൽ കിടന്ന പേപ്പറിൽ ഇത്രയും എഴുതിയിട്ട് അവൾ ബാഗുമെടുത്ത് വേഗം ഇറങ്ങി..

കുറച്ച് ദിവസങ്ങൾക്ക് ശേഷം സാറിന്റെ ഫോൺ വന്നു...

''ഒരിടം വരെ പോകാനുണ്ട്...അത്യാവശ്യം വേണ്ട ഡ്രസ്സെടുത്ത് വേഗമിറങ്ങ്...."

നേരേ ഇവിടേക്ക് കൊണ്ടുവന്നു

"എനിക്ക് വേണം നിന്നെ..എനിക്ക് മാത്രമായ്....നക്ഷത്ര ജീവിതത്തൊട് എനിക്ക് വെറുപ്പാണ്  ..."

അന്യപുരുഷന്റെ ഗന്ധവും പേറി അടുത്ത് കിടക്കുന്ന ഭാര്യോട് ..എനിക്ക് വെറുപ്പാണ്....ആധുനിക ജീവിതത്തിന്റെ കുത്തൊഴുക്കിൽ മതിമറന്ന മക്കളോട് എനിക്ക് സഹതാപമാണ്"

''ഇത് എന്റെ ഫ്ലാറ്റാണ്...നീയിനി ഇവിടെ താമസിക്കും........ഭാര്യയായട്ടോ...വെപ്പാട്ടിയായട്ടോ....അത് നിനക്ക് തീരുമാനിക്കാം.....''

"സാർ ..ഞാൻ......

ഒന്നും പറയണ്ടെന്ന് ആഗ്യം കാട്ടി സാറെന്നെ ചേർത്ത് പിടിച്ചു...

പിന്നീട് മുടങ്ങാതെ എല്ലാ ആഴ്ച്ചയിലും സാറ് വരും...ഒന്ന് രണ്ട് ദിവസം താമസിക്കും. എനിക്ക് വസ്ത്രങ്ങളും..ആഭരണങ്ങളൂം വാങ്ങികൊണ്ട് വരും...എല്ലാം അണിയിച്ചിട്ട് കുറേനേരം അങ്ങനെ നോക്കി നിൽക്കും....

ഇപ്പോൾ  ആറ് വർഷം ആകുന്നു..അതിന് ശേഷം പിന്നെ ഞാൻ ഈ മുറിവിട്ട് പോയിട്ടില്ല....വാതിലുകൾ തുറന്നടയുന്നത് സാറിന്റെ മുന്നിൽ മാത്രം...പുറം ലോകത്തിന് ഒന്നും അറിയില്ല....

ഇന്ന് സാറ് വരുന്ന ദിവസമാണ്...

നേരത്തേ തന്നെ കുളിച്ചൊരുങ്ങി....സാറിന് ഇഷ്ടപ്പെട്ട ചുവന്ന പട്ട് സാരിഉടുത്തു...കടുത്ത നിറത്തോട് സാറിന് വല്ലാത്ത ഭ്രമമാണ്....

അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി...
സൂര്യൻ അസ്തമിക്കാറായിരിക്കുന്നു....ദൂരെ റെയിവേ ട്രാക്കിലൂടെ ഒരു ട്രയിന്റെ അവസാന ബോഗി കടന്നു പോകുന്നു....












23 comments:

ശ്രീ said...

നല്ല കഥ മാഷേ. അത്തരക്കാര്‍ക്കും ഉണ്ടാകില്ലേ ഇതു പോലെ ഒക്കെ ജീവിയ്ക്കാന്‍ ഒരു മോഹം...

Unknown said...

മുറിയില്‍ നിന്നും മുറികളിലേക്ക് ഒഴുകുന്ന ഒഴിഞ്ഞ മനസ്സ് ! വീണ്ടും അത് നിറക്കപെടുക ..... പലരും പറഞ്ഞെങ്കിലും മനോജിന്റെ കഥ പറയുന്ന രീതിക്ക് പുതുമ തോന്നി . ഇനിയും തുടരൂ ..................jayachandran mokeri

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല കഥ .

മനുഷ്യന്‍റെ കാര്യല്ലേ ചിലപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരിക്കും ല്ലേ .

രവീൻ said...


നന്നായി കഥ പറഞ്ഞു .

പണ്ടെന്നോ വായിച്ചുമറന്ന നളിനി ജമീലയുടെ ജീവിത കഥയെക്കുറിച്ച് വീണ്ടും ഓര്മ്മകള്‍ ഉയര്ത്തി വിട്ടു ഈ കഥ എന്നില്‍ .

aswathi said...

നന്നായി കഥ പറഞ്ഞു..ഇഷ്ടായി..ആശംസകള്‍,

Koya Kutty olippuzha said...

എന്നിലെ സ്ത്രീയെ സാറ് തിരിച്ചറിഞ്ഞു....മരവിച്ച മനസ്സോടെ വന്ന ഞാൻ ഇപ്പോൾ നിറഞ്ഞ മനസ്സോടെ തിരിച്ച് പോകുന്നു...
നന്നായി എഴുതി... അതിജീവനത്തിന്റെ ഇരകളാണിവര്‍... ഇനിയും നല്ല കഥകള്‍ മനുവില്‍ നിന്നും പ്രതീക്ഷിക്കുന്നു...ആശംസകളോടെ...

മനോജ് ഹരിഗീതപുരം said...

എല്ലാവര്‍ക്കുംഎന്‍റെ ഹൃദയംനിറഞ്ഞ നന്ദി

Shahid Ibrahim said...

ഇഷ്ടായി

Anonymous said...

good work

Anonymous said...

nannayittund kadha... keep it up...

മനോജ് ഹരിഗീതപുരം said...

നന്ദി.......പ്രിയ സുഹൃത്തുക്കളെ

kanakkoor said...

പ്രിയ സുഹൃത്ത് മനോജ് .... നന്നായി ഈ ചെറുകഥ .സ്നേഹത്തിനായി , അശ്രയത്തിനായി വെമ്പുന്ന മനുഷ്യ മനസ്സ് വരച്ചു കാട്ടുവാന്‍ നല്ല ശ്രമം . ആശംസകള്‍

മിനി പി സി said...

Nannaayirikkunnu .Aasamsakal!

വിനോദ് said...

നല്ല വിഷയമായിരുന്നു. കുറെക്കൂടെ നന്നാകുമായിരുന്നു എന്ന തോന്നലുണ്ടായി. ധൃതിപിടിച്ചതുകൊണ്ടെന്നു തോന്നുന്നു. വീണ്ടും എഴുതുക. ആശംസകള്‍.....

മനോജ് ഹരിഗീതപുരം said...

നന്ദി പ്രിയ സുഹൃത്തുക്കളെ.......

Kalavallabhan said...

ഇരുളടഞ്ഞ ജീവിതങ്ങളുടേ കഥ.
ആശംസകൾ

മനോജ് ഹരിഗീതപുരം said...

നന്ദി പ്രിയ സുഹൃത്തേ....

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായെഴുതി .
ഇനിയും വരാം .

Mohammed Kutty.N said...

സ്നേഹത്തിന്‍റെ വില.അതില്‍ മാംസദാഹത്തിന്റെ ചോര തിളക്കില്ല.ഭാവുകങ്ങള്‍ !

Mad said...

"എഴുത്ത് ലഹരിയാവണം....ആ ലഹരിയിൽ എല്ലാമൊണ്ട്.."true. Well said story

anupama said...

പ്രിയപ്പെട്ട മനോജ്‌,

സുപ്രഭാതം !

കാരുണ്യവും സ്നേഹവും വീണ്ടും ജീവിക്കാന്‍ പ്രേരകമാകുന്നു.

അവതരണം നന്നായി. അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനു

കുഞ്ഞുറുമ്പ് said...

പേരുപോലെ തടവറയിലെ സ്വർഗം. കൊള്ളാം 😊

മനോജ് ഹരിഗീതപുരം said...

നന്ദി...കുഞ്ഞുറുമ്പ്