Pages

Friday, January 4, 2013

മനസ്സാ...വാചാ.....

അയാൾ ആത്മഹത്യാകുറിപ്പ് എഴുതുകയാണ്....

"പതിനാറുകൊല്ലം എന്റെകൂടെ ജീവിച്ചിട്ടും എന്നെ മനസ്സിലാക്കാത്ത സ്വന്തം ഭാര്യക്ക്,പിന്നെ സദാചാര പോലീസായ നാട്ടുകാർക്ക്-"ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിങ്ങളിൽ പലർക്കും അറിയാം,എന്നിട്ടും നിങ്ങൾ എന്നെ മരണത്തിലേക്ക് തള്ളി വിട്ടു.....ഞാൻ നിരപരാധി ആണെന്ന് കാലം തെളിയിക്കും...................."

അയാൾ മെല്ലെ കസേരയിലേക്ക് ചാഞ്ഞ് കൈരണ്ടും തലക്ക് പിന്നിൽ പിണച്ച് വെച്ചു......വിരലുകൾക്കിടയിൽ വിശ്രമിക്കുന്ന പേന....

അവസാനമായി ഒന്നുകൂടി വിശകലനം ചെയ്യണം ......ഈ സാഹചര്യത്തിൽ കൊണ്ടെത്തിച്ച കാര്യങ്ങൾ....മരിക്കാൻ ഇപ്പോഴും മനസ്സുണ്ടായിട്ടല്ല.....പക്ഷേ ഇങ്ങനെ അപഹാസ്യനായ് ജീവിക്കുന്നതിലും ഭേദം അതല്ലേ....

സ്കൂൾ മാഷായ് ജീവിതം ആരംഭിച്ചിട്ട് നീണ്ട പതിനെട്ട് വർഷങ്ങൾ.....അതിനിടയിൽ നല്ല അദ്ധ്യാപകൻ,നല്ല സംഘാടകൻ,കുട്ടികളുടെ കൂട്ടുകാരൻ എന്നീ പേരുകൾ സമ്പാദിച്ചു......

കുട്ടികളിൽ എനിക്ക് ഏറ്റവും ഇഷ്ടം ചിന്നൂമോളോടായിരുന്നു.....അവളുടെ കിളിക്കൊഞ്ചലും, കുസൃതിയും ആരാണ് ഇഷ്ടപ്പെടാത്തത്......

ഒരുദിവസം ഞാൻ അവളോട് ചോദിച്ചു......

".....ചിന്നൂസേ......നിനക്കീ മാഷ്നെ ഇഷ്ടാണോ........"

"......മ്...ഉം.".       .അവൾ മൂളി.......

"എത്രിഷ്ടം......."

മ്...ഉം...അത്.....അത്...ന്റെ ച്ഛൻ മാഷായാൽ മത്യാരുന്നു......."

"..ന്തേ...മോക്ക് അച്ഛനെ ഇഷ്ടല്ലേ......."

"...അല്ല......അല്ലാ  നിക്ക് പേടിയാ അച്ഛനെ....ന്നേം..അമ്മേം എന്തോരം ഉപദ്രവിക്കോന്ന് അറിയ്യ്യൊ മാഷേ....ന്നും കള്ള് കുടിക്കും....നിക്കിഷ്ടല്ലാ...ആ...മണം.

പിന്നെ എന്തോ ഒരു വലിയ രഹസ്യം പറയുന്നത് പോലെ ശബ്ദ്ദം താഴ്ത്തി പറഞ്ഞു-

"അച്ഛന് ...ന്റെമ്മേ കൂടാതെ വേറൊരമ്മ കൂടിഉണ്ടന്നാ ആരാണ്ടൊക്കെ പറയണത്....."

പാവം കുട്ടി.......

അവളെ ഇഷ്ടപ്പെടാൻ വേറൊരു കാരണം കൂടി ഉണ്ട്.....


.....ന്റെമ്മുകുട്ടീടെ മൊഖാ അവക്ക്....കൊഞ്ചിച്ച് കൊതിതീരും ന്നെ..വിട്ടുപോയ ന്റെമ്മുകുട്ടി....

ഒരുദിവസം വരാന്തയിലൂടെ നടക്കുമ്പോൾ കണ്ടു...ക്ലാസിന്റെ മൂലയിൽ ബഞ്ചിലിരുന്ന് കരയുന്ന ചിന്നൂ....

"...ന്താ.മോളെ...എന്തുപറ്റി....."

അവൾ കുഞ്ഞി പാവാട നീക്കി ആ ഇളം കാൽ കാണിച്ചു തന്നു.....

"മുറിഞ്ഞു മാഷേ......ചോരവരുന്നു.....നിക്ക് ചോര പേടിയാ....."-അവൾ ചിണുങ്ങി.

കാൽ മുട്ട് കുറച്ച് പൊട്ടിയിട്ടുണ്ട്.....ചെറുതായി ചോര വരുന്നും ഉണ്ട്.

വേഗം സ്റ്റാഫ് റൂമിൽ ചെന്ന് പഞ്ഞിയും ഡെറ്റോളും കൊണ്ട് വന്നു.

ഡെറ്റോൾ തൊടുവിച്ചപ്പോൾ അവൾ നീറ്റലു കൊണ്ട് ഉറക്കെ കരഞ്ഞു...
.

അവളെ മടിയിൽ ഇരുത്തി ആശ്വസിപ്പിച്ചു കൊണ്ട് മുറിവിൽ മരുന്ന് വെച്ച് കെട്ടി.

കാൽ പെരുമാറ്റം കേട്ട് തല ഉയർത്തി നോക്കുമ്പോൾ വാതുക്കൽ ശിപായി പരമൻ ....

ആകപ്പാടെ ഒന്ന് നോക്കി ഒന്ന് ഇരുത്തി മൂളിയട്ട് അയാൾ പോയി.

പിറ്റേ ദിവസം സ്കൂളിന്റെ മുന്നിൽ ഒരാൾക്കൂട്ടം

"...ഇറങ്ങി വാടാ....പരട്ട മാഷേ......ഇതാരുന്ന് അല്ലേടാ നിന്റെ പണി......"

ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്നു.

ചിന്നൂന്റെ അച്ഛനാണ് മുന്നിൽ...കാലുകൾ നിലത്തുറയ്ക്കുന്നില്ല....

"ചെറിയ പെങ്കുട്യോളെ തന്നെ വേണം അല്ലേടാ പട്ടീ നെനക്ക്....അത്ര മുട്ടിനിക്കുവാണേൽ...പത്തോ അമ്പതോ കൊടുത്ത് പോയിതീർക്കെടാ നിന്റെ സൂക്കേട്..."

ആളുകൾ അസഭ്യങ്ങൾ വർഷിക്കുന്നു......

പോലീസ് ജീപ്പ് മുന്നോട്ട് നീങ്ങുമ്പോൾ...അകന്നു പോകുന്ന സ്കൂള്......വരാന്തയിൽ ഒന്നും അറിയാതെ പകച്ച് നിൽക്കുന്ന ചിന്നു.

പിറ്റേന്ന് പത്രങ്ങളിലും ടിവിയിലും ഒക്കെ വാർത്ത വന്നു...അവർ ശരിക്കും ആഘോഷിച്ചു

"എട്ടു വയസ്സുകാരിയെ ലൈഗീകമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ!!!!!!!!"

ആരാന്റമ്മക്ക് ഭ്രാന്തായാൽ.........

അവഹേളനങ്ങൾ.....മർദ്ദനങ്ങൾ......വീടിന് പുറത്തെറങ്ങാൻ സാധിക്കുന്നില്ല.
സ്വന്തം ഭാര്യയും ഉപേക്ഷിച്ച് പോയി

എങ്ങനെ ഒക്കെയോ ജമ്യം കിട്ടി.....വയ്യ മടുത്തു.....ഇനി തിരിച്ച് ജയിലേക്കില്ല.....


.......................................................ഞാൻ നിരപരധി ആണെന്ന് കാലം തെളിയിക്കും....ആയതിനാൽ നിങ്ങളുടെയൊക്കെ ആഗ്രഹം പോലെ  ഈ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു..............................

എഴുത്ത് ഭദ്രമായ് മേശപ്പുറത്ത് വെച്ചു.....

ഈ ലോകത്തോട് എന്നെന്നേക്കുമായ് വിട പറയുകയാണ്....ഇനിയും ജീവിച്ച് തീർന്നിട്ടില്ലാത്ത ഈ ലോകത്തോട്.........

ഫാനിന് കീഴിലുള്ള സ്റ്റൂളിൽ കയറി...മുന്നിൽ തൂങ്ങി ആടുന്ന മരണത്തിന്റെ കുരുക്ക്...നിമിഷങ്ങൾ.....
തന്റെ ജീവൻ അതിൽ പിടയും....കുരുക്കിൽ രണ്ട് കൈകൊണ്ടും പിടിച്ച് അയാൾ ഒരുനിമിഷം നിന്നു

മുന്നിലെ വളയത്തിലൂടെ നോക്കുമ്പോൾ ഭിത്തിയിൽ രണ്ട് പല്ലികൾ ഇണചേരുന്നു...........19 comments:

മനോജ്.എം.ഹരിഗീതപുരം said...

നിങ്ങടുടെ ഒക്കെ വിലയിരുത്തൽ ഉണ്ടായാൽ മാത്രമേ എനിക്ക് മുന്നോട്ട് പോകാൻ സാധിക്കൂ....എല്ലാവരും സഹകരിക്കില്ലേ....

Rajeev KR said...

നന്നായിട്ടുണ്ട് മനോജ്‌...വളരെ ലളിതവും സംഷിപ്തവുമായ അവതരണ ശൈലി..!! സത്യം തുറന്നു പറഞ്ഞാലും മനസ്സിലാക്കാന്‍ മടികാണിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ മുഖം തുറന്നു കാട്ടുന്നു..
ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമായ ഒരു ചിത്രം വരച്ചു കാട്ടിയിരിക്കുന്നു...!!
(..ആ പല്ലിയുടെ ഇണ ചെരലിന്റെ പരാമര്‍ശം മനസ്സിലായില്ല..)
.......അഭിനന്ദനങ്ങള്‍...എല്ലാ നന്മകളും ആശംസിക്കുന്നു..!!

മനോജ്.എം.ഹരിഗീതപുരം said...

ആദ്യ അഭിപ്രായത്തിന് ആയിരം നന്ദി.....അയാളുടെ മരണം അയാളെ മാത്രമേ ബാധിക്കുന്നുള്ളൂ....ബാക്കി എല്ലാം സാധാരണ പോലെ നടക്കും...അതാണ് പല്ലിയെ കൊണ്ട് ഉദ്ദേശിച്ചത്...

ദൃശ്യ- INTIMATE STRANGER said...

നമ്മള്‍ കാണുന്ന പല വാര്‍ത്തകള്‍ക്ക് പിന്നിലും മൂടിവെക്കപ്പെട്ട സത്യങ്ങള്‍ ഉണ്ടാവാം.. നൈസ് .. ഓള്‍ ദി ബെസ്റ്റ്

പൈമ said...

oru parichithamaya kadha...
Eniyum ezhuthooo

ഷാജു അത്താണിക്കല്‍ said...

ഒരുതരം ഇരുട്ടിലായ ഈ സമൂഹത്തിൽ ഇനി നന്മകൾക്ക് എന്ത് വില

ajith said...

സംഭവ്യമായ കഥ
ഒട്ടും അതിശയോക്തി ഇല്ല
ആകെ മൊത്തം ഒരു സംശയക്കണ്ണട വച്ച സമൂഹത്തില്‍ ഇതുപോലെ ചില വാര്‍ത്തകള്‍ കേട്ടുകൂടായ്കയില്ല

നന്നായി എഴുതി

Leela M said...

oru kaaranam kittan kathirikkukayaanu ellaarum.kurachuper cheyyunna thettinu ellavarum pazhikelkkendi varunnath sankadakaram thanne.pakshe,innu sanbhavichukondirikkunnath athu thanneyaanu.kudumba bandhangale vare ath svadheenichu kazhinju ennath sathyam.ente blogil ninnum.....
അച്ഛനെ ശങ്കയോടെ
നോക്കിയിരിപ്പു മകള്‍,
മകളെ സ്നേഹിക്കുവാന്‍
അച്ഛനും പേടിക്കുന്നു....!

ചേട്ടനും കാട്ടീടുമോ
ചീത്ത സ്വഭാവങ്ങള്‍,എ -
ന്നോര്‍ത്തനുജത്തി,യന്തര്‍-
മുഖിയായ് മാറീടുന്നു.?!

മകളെ മാറോടു ചേര്‍-
ത്തമ്മ വെന്തുരുകുന്നു,
അമ്മതന്‍ സ്വാന്തനവും
അവളെ ഞടുക്കുന്നു...!!

http://leelamchandran.blogspot.in/

Leela M said...

ezhuth valare nannaayioru thamasa parayatte...
kurukkan chathaalum kozhikkoottilaa kannu.

മനോജ്.എം.ഹരിഗീതപുരം said...

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി......

kanakkoor said...

നന്നായി . പലപ്പോഴും സമൂഹത്തില്‍ ഇങ്ങനെയും നടക്കുന്നു . എങ്കിലും ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നതല്ലാതെ മറ്റൊരു അന്ത്യം കഥക്ക് നല്‍കിയിരുന്നു എങ്കില്‍ .....

മനോജ്.എം.ഹരിഗീതപുരം said...

നന്ദി പ്രിയ സുഹൃത്തേ............

KOCHU MOL said...

നല്ല അവതരണം.സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.ഇതുപോലെ ഒരുപാടു കൃതികള്‍ പ്രതീഷിക്കുന്നു.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സംഭവിക്കാന്‍ സാധ്യതയുള്ള കഥ..സംശയിക്കാന്‍ സാധ്യതയുള്ള സംഭവങ്ങള്‍ ..
നന്നായി അവതരിപ്പിച്ചു.മാഷമ്മാര് ഇത്ര പൊട്ടന്മാരാവാന്‍ പാടില്ലെന്ന് ഓര്‍മ്മിപ്പിച്ചു.

മനോജ്.എം.ഹരിഗീതപുരം said...

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....

ഉദയപ്രഭന്‍ said...

മാധ്യമങ്ങള്‍ എഴുതി പെരുപ്പിക്കുന്ന വാര്‍ത്തകള്‍ കുടുംബബന്ധങ്ങളില്‍ വരെ വിള്ളല്‍ ഉണ്ടാക്കുന്നു. അച്ഛനെയും സഹോദരനെയും സംശയദൃഷ്ടിയോടെ നോക്കുന്ന ഒരു സംസ്കാരം വളര്തിയെടുക്കുന്നു.

അമ്മാച്ചു said...

നല്ല കഥ .നന്നായി എഴുതി .
ആശംസകള്‍ :-)

വിനോദ് said...

നന്നായി എഴുതി. അഭിനന്ദനങ്ങള്‍..........

Anonymous said...

i lykd the theme... really nice