Pages

Sunday, January 6, 2013

എന്റെ സ്വന്തം........

ആലപ്പുഴയൊരു സുരസുന്ദരി.......
നിലാവിൽ മയങ്ങും മധുമോഹിനി.
ഋതുമതിയീറനുടുത്തു വന്നു,
കരിമുകിൽ കണ്മഷിയവൾ വരച്ചു.

കുറിമുണ്ട് ചേർത്ത് വളച്ചുവെച്ച,
നനവാർന്നോരിലച്ചാർത്തഴിച്ചു തോർത്തി,
കാതിലോ കൈതപ്പൂ കാതിലോല,
പൗർണമി പുളിനങ്ങളാഭരണം.

പുഴനൂലിൻ തൂവെള്ള പുടവ ചുറ്റി,
കണ്ണാടി പുളിനങ്ങൾ ഒളിഞൊറിഞ്ഞ്,
അണിവയർ ചേർത്തൊന്നൊതുക്കി കുത്തി,
ഒട്ടൊന്ന് നോക്കിമതിവരുത്തി.

അടിവെച്ചടിവെച്ചവൾ നടന്നു,
മഴത്തുള്ളി കൊലുസിന്റെ ചേലുക്കൊപ്പം,
പുഴതന്നിൽ കണ്ണാടി നോക്കിടുമ്പോൾ,
പുഴ മീനേ തെന്നികളിച്ചിടല്ലേ.....

അവളെന്നും പതിനേഴിൻ തേൻ കരിമ്പ്,
അവളെന്നിൽ പതിവാകും കനവിനുറവ്,
മമനാടേ പുകൾപെറ്റ് വാഴ്ക...വാഴ്ക,
മനതാരിലെന്നും നിറഞ്ഞു വാഴ്ക......


15 comments:

മനോജ് ഹരിഗീതപുരം said...

എന്റെ സ്വന്തം....

Unknown said...

ആഹാ! ഒരു കുളിര്‍മ വന്നു നിറയുന്ന സുഖമുണ്ടീ കവിത വായിച്ചപ്പോള്‍.....നമ്മുടെ നാട് കൂടുതല്‍ മനോഹരി എന്നതോന്നല്‍ വായിക്കുമ്പോള്‍----
ആശംസകളോടെ
രൂപാ സനല്‍

Mohammed Kutty.N said...

മനോഹരം.ആയിരം പാദസരങ്ങള്‍ ആലപ്പുഴയുടെ ഈ അക്ഷര മഹിമയിലും ഓളംവെട്ടികിലുങ്ങുന്നു...അഭിനന്ദനങ്ങള്‍ -അകം നിറഞ്ഞ!

സൗഗന്ധികം said...

ആലപ്പുഴയൊരു സുരസുന്ദരി.......
ശരിയാണ്‌....

നല്ല കവിത
ശുഭാശംസകൾ.....

കുട്ടനാടന്‍ കാറ്റ് said...

എന്‍റെയും സ്വന്തം ..അല്ല... നമ്മുടെ....

ajith said...

ങാഹാ...!!
ആലപ്പുഴപ്പാട്ട് ആണല്ലേ?
കൊള്ളാം

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും...നന്ദി.....

രഘുനാഥന്‍ said...

ഈ കവിത ഹരിപ്പാടിനെപ്പറ്റി ആയിരുന്നെങ്കില്‍ ഒന്നുകൂടെ മനോഹരമായേനെ..
ഹരിഗീതപുരത്തുകാര :)

aswathi said...

നല്ല കവിത.. ആശംസകള്‍

Vineeth M said...

ആശംസകള്‍... നനായി..

എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു...
കൃത്യമായ അഭിപ്രായവും പറയണേ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത മനോഹരം.
പക്ഷെ പാവം പുഴ..
പീഡിക്കപ്പെട്ട് അത്യാസന്നനിലയിലാണ്.

ഇ.എ.സജിം തട്ടത്തുമല said...

നന്നായിട്ടുണ്ട്. വായന അടയാളപ്പെടുത്തുന്നു

Koya Kutty olippuzha said...

ആലപ്പുഴയൊരു സുരസുന്ദരി.......
ഇഷ്ട്ടായി...ഒന്ന് വന്നു കാണണം ഈ സുന്ദരിയെ....ആശംസകള്‍. മനു.

മനോജ് ഹരിഗീതപുരം said...

ഇവിടെ വന്ന്‌ അഭിപ്രായം പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.....

കമ്പ്യൂട്ടര്‍ ടിപ്സ് said...

മനോഹരം.