Pages

Tuesday, June 25, 2013

വിശപ്പ്

അയാളെ ആ തെരുവില്‍ കാണാന്‍ തുടങ്ങിയിട്ട് അധികനാളായി.....
മുഷിഞ്ഞ്‌, ബട്ടണുകള്‍ പൊട്ടിയ ഷര്‍ട്ടിന്‍റെ കൈകള്‍ അലസമായ്തെറുത്ത് വെച്ചിരിക്കുന്നു.പിഞ്ഞി കീറിയ ,പൂക്കള്‍ തേഞ്ഞുപോയ ലുങ്കി, വൈക്കോല്‍തുറു പോലെ ഉണങ്ങിയ തലമുടി,കുഴിഞ്ഞ കണ്ണുകള്‍....///.., .ആരുനോക്കിയാലും പറയും-"പാവം"

കാണുന്നവരോടെല്ലാം കൈനീട്ടി അയാള്‍ പറയും-''വിശക്കുന്നു''
ചിലര്‍നാണയ തുട്ടുകള്‍ നല്‍കും,മറ്റുചിലര്‍ ആട്ടിയോടിക്കും.
കിട്ടിയ നാണയതുട്ടുകളുമായ്‌ അയാള്‍ അയാളുടേതായ നൃത്തച്ചുവടുകളോടെ പൊട്ടിച്ചിരിച്ചുകൊണ്ട്പോകും

ചിലപ്പോള്‍ ഓടുന്ന ബസ്സിനു പുറകേ കൈവിടര്‍ത്തി അടിക്കാന്‍ ഓടും,ചിലപ്പോള്‍ ട്രാഫിക് നിയന്ത്രണം,ആളുകള്‍ക്ക് അയാളൊരു നേരംപോക്കാണ്.
ഒരുദിവസം അയാളെ വിളിച്ച് ഒരു അമ്പത് രൂപ കയ്യില്‍ വെച്ചുകൊടുത്തു....
അയാളുടെ കണ്ണിലെ തിളക്കം എന്നെ അമ്പരപ്പിച്ചു.

അയാളോട് ഞാന്‍ ചോദിച്ചു-'' എവിടാതാമസം''

                                                        ''     ....................'' ഉത്തരമില്ല.    

                                                          ''നാടെവിടെയാ....''
അയാള്‍ ഇളിച്ച് കാണിച്ചു


അവസാനം പൊട്ടിച്ചിരിച്ചുകൊണ്ട് അയാള്‍ പോയി


കെട്ടിടങ്ങളെ  നിഴലുകളാക്കി  സുര്യന്‍ ,അഭ്രപാളിയിലെ പ്രണയ പശ്ചാത്തലം പോലെ പടിഞ്ഞാറിനെ സിന്ദൂരം അണിയിച്ചു.

വൃക്ഷതലപ്പുകള്‍ക്കിടയിലൂടെ തെറിച്ച് വീഴുന്ന ചന്ദ്രിക....ആ ഇരുണ്ട വെളിച്ചവും,വിദൂരതയില്‍ നിന്ന്‍ കേട്ട നേര്‍ത്ത സംഗിതവും,അരിച്ചിറങ്ങുന്ന തണുപ്പും ആ രാത്രിക്ക് ഒരു മദ്യശാലയുടെ മുഖച്ഛായ നല്‍കി.


ബസ്സുകള്‍ നിര്‍ത്തിയിട്ടതിനു പിന്നില്‍ ചലിക്കുന്ന രണ്ട്  നിഴലുകള്‍.........

"അമ്പത് രൂപ......അതിലൊരുനയാപൈസ കുറയത്തില്ല..."-അവള്‍ മുറുക്കാന്‍ അടുത്ത മതിലിലേക്ക് നീട്ടി തുപ്പി.

  തിരണ്ടുകാരിയുടെ വിശുദ്ധ രക്തംപോലെ അത് ഒലിച്ചിറങ്ങുന്നതു നോക്കിഅയാള്‍ പറഞ്ഞു     -"ഒരു പത്ത് രൂപ കുറച്ചു താടി.....ബീഡി മേടികാനാ"

പരിചിതമായ ശബ്ദം........

   അയാള്‍!!!!!!!!!.......


വൃത്തിയുള്ള വസ്ത്രം,എണ്ണ തേച്ച് ഒതുക്കിയ തലമുടി,ഏതോ വിലകുറഞ്ഞ സുഗന്ധ ദ്രവ്യത്തിന്‍റെ ചെന്നിക്കുത്ത് മണം,ചുണ്ടില്‍ ശൃംങ്കാരം;ഒരു നവവരനെ പോലെ.

ഓരോ രാത്രിയിലും ഓരോ മുഖങ്ങളുമായ് ,നഗരവധുക്കളെ പ്രാപിക്കുന്ന വരന്‍.

ഇപ്പോള്‍ അയാള്‍ക്ക് ഭ്രാന്തില്ല ഭ്രാന്തമായ ആവേശം മാത്രം....

അടുത്ത ദിവസവും കേട്ടു അയാളുടെ ശബ്ദം-" വിശക്കുന്നു"


രാവിലെമുതല്‍ രാത്രിയുടെ ആദ്യയാമം വരെ എത്തുന്ന കത്തുന്ന വിശപ്പ്,

അഗ്നി പടര്‍ത്തി താഴേക്ക് കത്തിയിറങ്ങുന്ന വിശപ്പ്,    .....നിമിഷാര്‍ദ്ധത്തില്‍ കൊള്ളിയാനായ് മിന്നിമറയുന്നു; സംതൃപ്തിയോടെയോ...അല്ലാതെയോ....


7 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല കഥ ... ഒരുവിധം നന്നായി എഴുതി. നല്ല സാധ്യതകൾ ഉണ്ടായിരുന്ന കഥ
ഇത്ര ധൃതി എന്തിനാണ്? എഴുതിയിട്ട് 2 - 3 തവണ വായിക്കൂ... എഡിറ്റ്‌ ചെയ്യൂ... കൂട്ടിച്ചേർക്കൂ..

ശ്രീ said...

അതും ഒരു തരത്തില്‍ മറ്റൊരു ഭ്രാന്ത് തന്നെ അല്ലേ മാഷേ?

[നിധേഷ് പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി]

ajith said...

ധര്‍മ്മം...!!

Pratheesh Balan said...

vishappinte vili alle ellaam!

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ലോകത്തിനുള്ളിലെ ഒരു ലോകം..നന്നായി വരച്ചു വച്ചിരിക്കുന്നു.

asrus ഇരുമ്പുഴി said...

നന്നായിരിക്കുന്നു ....

അസ്രൂസാശംസകള്‍
http://asrusworld.blogspot.in/