Pages

Saturday, June 29, 2013

കരുവാന്‍

ഉലയൂതിയൂതി കറുത്തു പോയിയെന്‍റെ,
കനവിന്‍റെ പൂക്കള്‍കൊഴിഞ്ഞു പോയി.
ഉലതന്നിലെ 'മമ'ചിന്തിത മാനസ-
മപരന്‍റെയാശ കണക്കെ മാറി.

കനല്‍ചുട്ട കൈകളിരുമ്പ് പോലെ,
ഉരുകിടുമുള്ളം കനലുപോലെ.
കൈവേഗ താഡനമേറ്റ് കരയുന്ന,
കൂടത്തിനുണ്ടോ കഥയറിവൂ.

കതിരോല നെയ്തു വരിവരിയായി-
രുപുറമങ്ങ് ചരിഞ്ഞ കൂര.
മദ്ധ്യാനമെത്തുമ്പോള്‍ വെള്ളിവെയി-
ലുള്ളിലായ് വൃത്തം വരച്ചുകാട്ടും.

നൂലുകള്‍ തേഞ്ഞ കറുത്ത മുറി മുണ്ടോ-
രൊട്ടു മുദരത്തിലൊന്നുടുത്ത്.
ചുള്ളി കണക്കെ മെലിഞ്ഞൊരു കയ്യിനാല്‍,
കായുമിരുമ്പില്‍ കഥ മെനഞ്ഞു.

ഞരമ്പുകള്‍ കോറിയെടുത്ത തളിര്‍ വെറ്റ,
നുറുതേച്ചൊന്ന്‍ മയപ്പെടുത്തി.
ഇടയ്ക്കിടെ വായില്‍ നിറഞ്ഞിടും താമ്പൂലം,
വാഴചുവട്ടില്‍ കളം വരച്ചു.

ചെറുചൂട് കഞ്ഞിത്തെളിനീര്‍ പതയുമൊ-
രോട്ടുകിണ്ണത്തില്‍ നിന്നൊട്ടു മോന്തി.
അടിയിലൊളിഞ്ഞു കിടന്ന നാലഞ്ചാറു-
നെല്മണി വറ്റില്‍ പശിയൊടുക്കി.

ആലതന്‍ കാല് ചിതലെടുത്തു,
ഉലയിലെതീയെന്നോ കെട്ടടങ്ങി.
മുരളുമെന്ത്രം ദിക്ക് കയ്യടക്കീടുമ്പൊള്‍
വിസ്മൃതി പൂകുമെന്‍ ഗ്രാമനന്മ.....




11 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി എഴുതി.
ആലയും കരുവാനും..ഗതകാലം ഓടിയെത്തുന്നു.

asrus irumbuzhi said...

കൊള്ളാം ...വരികള്‍ ! :)
.
.
.
.
അസൂസാശംസകള്‍
http://asrusworld.blogspot.in/

ഷാജു അത്താണിക്കല്‍ said...

നന്നായി എഴുതി
ആശംസകൾ

ശരത് പ്രസാദ് said...

യന്ത്ര ചിതലുകൾ ആലയുടെ കാലുകൾ തിന്നു ..

ajith said...

വിസ്മൃതിപൂകുമെന്‍ഗ്രാമനന്മ

നല്ല കവിത

മനോജ് ഹരിഗീതപുരം said...

ellavarkum hridayam niranja nandhi

Promodkp said...

ആശംസകള്‍

വേണുഗോപാല്‍ said...

നല്ല വരികള്‍ ..

അസ്സലായിരിക്കുന്നു

ലംബൻ said...

വരികള്‍ കൊള്ളാം..
നന്നായിരിക്കുന്നു.

aswathi said...

നല്ല കവിത ...ആശംസകൾ

Aneesh chandran said...

ആദ്യമായാണിവിടെ...നല്ല വായന സമ്മാനിച്ചു. ഇടയ്ക്കിടെ വരാം.