Pages

Wednesday, May 21, 2014

വർഷമോഹിനി

വർഷ മേഘങ്ങൾ തേർതെളിച്ചെത്തുമീ-
വർഷ കാലമെനിക്കേറെയിഷ്ടമാ....
വെള്ളിനൂലിനാൽ കൊള്ളിയാൻ തീർത്തൊരാ-
പുടവ ചുറ്റിയ മഴയെന്ന സുന്ദരി...

തുള്ളിക്കൊരുകുടം പെയ്തുനിറഞ്ഞുനീ-
യിക്കൂരിരുട്ടിനെയാർദ്ദമാക്കാൻ.
മഴ പെയ്യുംരാവിനോടെന്തുകൊണ്ടോ-
യെനിക്കെന്നുമൊരിഷ്ടമുണ്ടായിരുന്നു.

ഉമ്മറത്തിണ്ണയിലോട്ടുവിളക്കിന്റെ മങ്ങും-
വെളിച്ചത്തിൽ ഞാനലിഞ്ഞു.
മുത്തുപൊഴിച്ചുകൊണ്ടെത്തി നീയെൻചാരെ-
തൂവാനക്കയ്യാൽ തിരികെടുത്തി.

ഈറനാം നിൻ മൃദുപാദങ്ങൾ വെച്ചു നീ,
നവവധു നാണം പൂണ്ടങ്ങുനിന്നു.
മഞ്ഞിൻ തണുപ്പുള്ളൊരാവിരൽ തുമ്പിൽ ഞാൻ,
വിറയാർന്ന ഹൃദയം കൊണ്ടൊന്നു തൊട്ടു.

നനവാർന്ന നിൻ കുഴൽ തുമ്പിൽ തിരുകിയ,
മാമ്പൂവിൻ ഗന്ധത്തിൽ ഞാനലിഞ്ഞു.
കണ്ണിൽ പടർന്നൊരാ കാർമുകിൽ കണ്മഷി,
കാതരേ നീ രതി ശില്പമായി....

മനസ്സിന്റെ മാന്തോപ്പിൽ നീയിറുത്തിട്ടയാ-
മാമ്പൂക്കളൊക്കയും വാടിയല്ലോ
ഈ മണലാരണ്യ ജീവിതയാത്രയിൽ,
നീ യെന്നെ വിട്ടകന്നെങ്ങു പോയി.....

3 comments:

സൗഗന്ധികം said...

മഴ അതിന്റെ സകലസൗന്ദര്യവും, ആർ ദ്രഭാവങ്ങളുമാവാഹിച്ച്‌ ആതമാവിൽ പെയ്തിറങ്ങുന്നത്‌, പ്രവാസജീവിതത്തിലാണല്ലേ? :)

ഗൃഹാതുരസ്മരണകളുടെ മണ്ണടരുകളിലേക്ക്‌ കുളിരു നിറച്ച്‌ മഴ പെയ്തിറങ്ങുമ്പോൾ പടരുന്ന നന്മയുടെ മണങ്ങളെ ആർദ്രഭാവത്തോടെ നോക്കി നിൽക്കുന്ന ഒരു നാട്ടിൻപുറത്തു കാരന്റെ മനസ്സ്‌ ഈ കവിതയിലുടനീളമുണ്ട്‌. വളരെ നന്നായി എഴുതി.

ശുഭാശംസകൾ.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മഴയോടെ പൊട്ടിമുളച്ച പച്ചപ്പും പൂക്കളും

വിനോദ് കുട്ടത്ത് said...

നന്നായി ചങ്ങാതി ........ ഹൃദയത്തോട് ഒട്ടി നില്‍ ക്കുന്ന മഴ കവിത...... ആശംസകൾ....,