Pages

Thursday, April 16, 2015

കേരളം വില്പനയ്ക്ക്

ഭാർഗ്ഗവരാമായെടുത്തു കൊൾക-
പണ്ട് പാലാഴി തന്നിലെറിഞ്ഞ മഴു.
പുകൾപെറ്റ മലയാള നാടിനെ സൃഷ്ടിച്ച-
തീവിവിധം മലിനപ്പെടുത്തുവാനോ.

കടലുൾവലിഞ്ഞു പണ്ടുണ്ടായ കൈരളീ,
കരയാതെ കാമ്പെഴും കനകമേ നീ.
നിൻ പ്രിയ മാനസൻ തിരകളാൾ പുണരുന്ന-
കാലത്തിനിനിയത്ര ദൂരമില്ല.

കാണുവാൻ വയ്യെനിക്കുണരും പ്രഭാതത്തി-
ലച്ച് നിരത്തിടും വാരത്തകളെ .
പീഡനമഴിമതി,രാഷ്ട്രീയ പാതകം;
മാവർത്തനക്കല്ല് തേഞ്ഞുപോയി.

വിപ്ലവ ച്ചോപ്പും വിമോചന ഖദറു-
മതിലുണ്ടായോരമ്പത് ശാഖികളും.
മന്യോന്യമവർചെയ്ത പാപങ്ങളെറിയുന്നു,
തങ്ങളിൽ തങ്ങളിൽ കേമനാകാൻ.

അരിവാളുമെനയുവാനുലയൂതി ജീവിതം,
ഹോമിച്ചകൊല്ലൻ വിടപറഞ്ഞു.
അരിവാളിൻ വായ്ത്തല സ്വർണ്ണം പൊതിഞ്ഞപ്പോൾ
ചേറ്റിലെ ചെറുമനകന്നു പോയി.

ആദർശം മുക്കിപ്പിഴിഞ്ഞ ഖദറിൽ-
നിന്നാദരശമൊക്കെയൊലിച്ചുപോയി.
കടുംകറകളയുവാൻ കല്ലിലുരച്ചെന്റെ,
ഖദറും കൗപീനവും തേഞ്ഞുപോയി.

മംസള കോമള സൂര്യപ്രഭാമുഖി,
മാനസേ കേറി ഭരിച്ചിടുമ്പോൾ.
മന്ത്രിയും തന്ത്രിയും മറ്റുമഹാന്മാരും,
വാലാട്ടി വാലാട്ടി ചെന്നു ചെമ്മേ.

എന്നുമീപാൽച്ചോറു തിന്നിടാമെന്നുനീ,
യൊരുനാളുമുൾക്കോട്ട കെട്ടിടേണ്ടാ.
ജനമെന്ന സാഗരത്തിരമാലയേറ്റുനീ,
തെരുവിൽ ദിഗംബരനാകും വരെ.

12 comments:

ajith said...

അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിമാറി സിംഹാസനമേറുന്ന രാജാക്കന്മാര്‍

മനോജ് ഹരിഗീതപുരം said...

എന്ത്‌ പിതൃരാഹിത്യം കാണിച്ചാലും വീണ്ടും ജയിപ്പിച്ച്‌ വിടുമല്ലോ നമ്മൾ പൊതുജനമെന്ന കഴുതകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കവിത.വിഷയവും വിമര്‍ശനങ്ങളും നന്നായി..

AnuRaj.Ks said...

Good lines....

ആൾരൂപൻ said...

കവിത നന്നായിട്ടുണ്ട്. അങ്ങിങ്ങ് സ്പെല്ലിങ്ങ് മിസ്റ്റെയ്ക്ക്സ്. 
(സൃഷ്ടിച്ചതീവിവിധം എന്നോ സൃഷ്ടിച്ചതീവിധം എന്നോ?)

കൊച്ചു ഗോവിന്ദൻ said...

മാംസള കോമള സൂര്യപ്രഭാമുഖി...
അത് കലക്കി :)

മുക്കുവന്‍ said...

മംസള കോമള സൂര്യപ്രഭാമുഖി, മാനസേ കേറി ഭരിച്ചിടുമ്പോൾ. മന്ത്രിയും തന്ത്രിയും മറ്റുമഹാന്മാരും, വാലാട്ടി വാലാട്ടി ചെന്നു ചെമ്മേ

nothing more to add...

great buddy

കല്ലോലിനി said...

വിപ്ലവ ച്ചോപ്പും വിമോചന ഖദറു-
മതിലുണ്ടായോരമ്പത് ശാഖികളും.
മന്യോന്യമവർചെയ്ത പാപങ്ങളെറിയുന്നു,
തങ്ങളിൽ തങ്ങളിൽ കേമനാകാൻ.

എല്ലാവരികളും ഒന്നിനൊന്ന് കേമം..!!!

മനോജ് ഹരിഗീതപുരം said...

നന്ദി കല്ലോലിനി,മുഹമ്മദിക്കാ,ആൾരൂപൻ,കൊച്ചുഗോവിന്ദൻ,

മനോജ് ഹരിഗീതപുരം said...

നന്ദി മുക്കുവൻ ,Anu raj

Muralee Mukundan , ബിലാത്തിപട്ടണം said...

മംസള കോമള സൂര്യപ്രഭാമുഖി,
മാനസേ കേറി ഭരിച്ചിടുമ്പോൾ.
മന്ത്രിയും തന്ത്രിയും മറ്റുമഹാന്മാരും,
വാലാട്ടി വാലാട്ടി ചെന്നു ചെമ്മേ.

എന്നുമീപാൽച്ചോറു തിന്നിടാമെന്നുനീ,
യൊരുനാളുമുൾക്കോട്ട കെട്ടിടേണ്ടാ.
ജനമെന്ന സാഗരത്തിരമാലയേറ്റുനീ,
തെരുവിൽ ദിഗംബരനാകും വരെ....


ഹാ ഹ

വിനോദ് കുട്ടത്ത് said...

നല്ല മൂര്‍ച്ചയുള്ള വരികള്‍ .....
പിതൃശൂന്യത അലങ്കാരമാക്കിയ നാറികള്‍.....
മനോജ്‌ ഭായ്...... കരുത്തുറ്റ രചന ആശംസകൾ